ഗീക്ക്ബെഞ്ചിൽ മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റുമായി സാംസങ് ഗാലക്‌സി എ 12

|

സാംസങ് ഗാലക്‌സി എ 12 (Samsung Galaxy A12) ലോഞ്ച് ഉടൻ നടക്കുമെന്ന് ടെക് മാധ്യമവൃത്തങ്ങൾ വ്യക്തമാക്കി. ഈ ഹാൻഡ്‌സെറ്റ് അടുത്തിടെ ഗീക്ക്ബെഞ്ചിൽ ചില സവിശേഷതകൾ വെളിപ്പെടുത്തിയിരുന്നു. ഹാൻഡ്‌സെറ്റിൻറെ സവിശേഷതകൾ അതിന്റെ മുൻഗാമിയായ ഗാലക്‌സി എ 11ൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കാനുള്ള സാധ്യത കുറവാണെന്ന് നേരത്തെ ഒരു റിപ്പോർട്ട് പറഞ്ഞിരുന്നു. കൂടാതെ, സ്മാർട്ട്‌ഫോണിന് എൻ‌എഫ്‌സി സർട്ടിഫിക്കേഷനും ലഭിച്ചുകഴിഞ്ഞു. സിംഗിൾ കോറിൽ 169 പോയിന്റും മൾട്ടി കോർ ടെസ്റ്റുകളിൽ 1001 പോയിന്റും ഫോൺ നേടിയിട്ടുണ്ടെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് വ്യക്തമാക്കി. ഇവിടെ, ഗാലക്സി എ 12 ഹാൻഡ്‌സെറ്റിൻറെ സവിശേഷതകളും ലഭ്യമായ മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.

സാംസങ് ഗാലക്‌സി എ 12
 

ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ മോഡൽ നമ്പർ SM-A125F ഉപയോഗിച്ചാണ് സാംസങ് ഗാലക്‌സി എ 12 പ്രത്യക്ഷപ്പെട്ടത്. 2.3GHz ക്ലോക്ക് സ്പീഡുള്ള മീഡിയടെക് ഹെലിയോ പി 35 ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഈ സ്മാർട്ഫോണിൻറെ മുൻവശത്തായി ഒരു എൽസിഡി പാനൽ വരുന്നതായി സൂചനയുണ്ട്. കൂടാതെ, 3 ജിബി റാമും 32 ജിബി / 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളും ഈ ഫോണിലുണ്ടെന്ന് പറയുന്നു.

വൺപ്ലസ് നോർഡ് സൌജന്യമായി നൽകുന്ന ദീപാവലി ഓഫറുമായി വൺപ്ലസ്

സാംസങ് ഗാലക്‌സി എ 12 അതിന്റെ മുൻഗാമിയെപ്പോലെ ട്രിപ്പിൾ റിയർ ലെൻസും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, സെൻസറിന്റെ കപ്പാസിറ്റി വെളിപ്പെടുത്തിയിട്ടില്ല. ഒരു എൻ‌ട്രി ലെവൽ‌ ഫോണായി ഇത് വിപണിയിൽ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുള്ളതിനാൽ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിലും ഗാലക്‌സി എ 11 ന്റെ അതേ ക്യാമറ സെറ്റപ്പ് സാംസങ് ഉപയോഗിച്ചേക്കാം. മുമ്പത്തെ റിപ്പോർട്ട് അനുസരിച്ച്, ഗാലക്സി എ 11 ഗാലക്സി എ 11 നെക്കാൾ വലിയ ബാറ്ററിയുമായി വരുമെന്ന് പറയുന്നു.

ഗീക്ക്ബെഞ്ചിൽ സാംസങ് ഗാലക്‌സി എ 12

എന്നാൽ, കൃത്യമായ ബാറ്ററി ശേഷി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഹാൻഡ്‌സെറ്റിൻറെ മുൻഗാമികൾക്ക് 15W ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോർട്ടുമായി വരുന്ന 4,000 mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. മാത്രമല്ല, ഗാലക്സി എ 12 ബ്ലാക്ക്, വൈറ്റ്, റെഡ്, ബ്ലൂ നിറങ്ങളിൽ വരുന്നു. ഇപ്പോൾ, സാംസങ് ഗാലക്സി എ 12 ലോഞ്ച് ഉടൻ നടക്കുവാൻ സാധ്യതയുള്ളതിനാൽ കമ്പനിയിൽ നിന്ന് വൈകാതെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

അതിവേഗം ഫോൺ ചാർജ് ചെയ്യാവുന്ന ഓപ്പോയുടെ 125W ഫാസ്റ്റ് ചാർജർ അടുത്ത വർഷം വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
The launch of the Samsung Galaxy A12 can soon take place. The smartphone has recently been found on Geekbench, describing those characteristics. Earlier, a study suggested that the phone's features would not vary much from its Galaxy A11 predecessor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X