Just In
- 1 hr ago
108 മെഗാപിക്സൽ ക്യാമറ വരുന്ന റിയൽമി 8 സീരീസ് മാർച്ച് 2 ന് അവതരിപ്പിക്കും
- 3 hrs ago
120 ഹെർട്സ് ഡിസ്പ്ലേയുള്ള റെഡ്മി കെ 40, കെ 40 പ്രോ, കെ 40 പ്രോ പ്ലസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു
- 6 hrs ago
സാംസങ് ഗാലക്സി എ 32 5 ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
- 7 hrs ago
പോക്കോ എക്സ് 3, ഐഫോൺ 11, റിയൽമി നർസോ 20 എ ഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ
Don't Miss
- News
മുഖ്യമന്ത്രി തെറ്റിധരിപ്പിക്കുകയാണ്; ടോം ജോസും സഞ്ജയ് കൗളും ഇഎംസിസുമായി ചർച്ച നടത്തിയെന്ന് ചെന്നിത്തല
- Automobiles
R നയൺ T, R നയൺ T സ്ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു
- Sports
വത്സല്‍ വെടിക്കെട്ട്, തകര്‍ത്തടിച്ച് അസ്ഹറും സച്ചിന് ബേബിയും- കേരളത്തിന് മികച്ച സ്കോര്‍
- Movies
സിംപതി പിടിച്ചു പറ്റുകയാണ് പുള്ളിയുടെ സ്ട്രാറ്റജി; ഫിറോസിനെ കുറിച്ച് സായ്
- Lifestyle
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
ബിഐഎസ് സർട്ടിഫിക്കറ്റ് നേടിയ സാംസങ് ഗാലക്സി എ 12 സ്മാർട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും
ഈ വർഷം ഇന്ത്യൻ വിപണിയിൽ ഒന്നിലധികം സ്മാർട്ഫോണുകൾ അവതരിപ്പിക്കുവാനുള്ള തിരക്കിലാണ് സാംസങ്. മുൻനിര ഗാലക്സി എസ് 21 സീരീസ് വരും ആഴ്ചകളിൽ കൊണ്ടുവരുമെന്ന് ബ്രാൻഡ് ഇതിനോടകം സ്ഥിരീകരിച്ചു. ഇപ്പോൾ, ഗാലക്സി എ സീരീസിൽ നിന്നുള്ള ഒരു ഡിവൈസ് ഇന്ത്യയിലെ ഒരു മൊബൈൽ പ്ലാറ്റ്ഫോം വഴി അതിന്റെ സർട്ടിഫിക്കേഷൻ നേടിക്കഴിഞ്ഞു. രാജ്യത്ത് ഈ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന സ്മാർട്ഫോണാണ് ഗാലക്സി എ 12. വ്യത്യസ്ത വിപണികളിൽ ഈ ഹാൻഡ്സെറ്റിന് വരുന്ന വിലകൾ അടുത്തിടെ കമ്പനി സൂചിപ്പിച്ചിരുന്നു.

സാംസങ് ഗാലക്സി എ 12 ലോഞ്ച് ഇന്ത്യയിൽ
സാംസങ് ഗാലക്സി എ 12 സ്മാർട്ഫോണിന് ഇന്ത്യയിലെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) വഴി സർട്ടിഫിക്കേഷൻ ലഭിച്ചു. എസ്എം-എ 125 എഫ് മോഡൽ നമ്പറുമായാണ് ഈ ഹാൻഡ്സെറ്റ് സർട്ടിഫിക്കേഷൻ നേടിയത്. ഇതിന് മുമ്പ് ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ലഭിച്ച അതേ മോഡൽ നമ്പറിൽ തന്നെയാണ് ഇത് വരുന്നത്. ഈ സ്മാർട്ഫോൺ ഇതിനകം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടെന്നത് എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്.

എന്നാൽ, അതിന്റെ വിലയും ലഭ്യത വിശദാംശങ്ങളും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗാലക്സി എ 12 ഹാൻഡ്സെറ്റിൻറെ ലോഞ്ചുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ, ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ച ഈ ഹാൻഡ്സെറ്റ് വരും ദിവസങ്ങളിൽ രാജ്യത്ത് എത്തുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. കൂടാതെ, ഗാലക്സി എ 12 ബെഞ്ച്മാർക്ക് വെബ്സൈറ്റായ ഗീക്ക്ബെഞ്ചിലും ഉണ്ടായിരുന്നു.

ബെഞ്ച്മാർക്ക് ഡാറ്റാബേസിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഈ മോഡൽ നമ്പർ ബിഐഎസ് വെബ്സൈറ്റിന് തുല്യമാണ്. അതായത് SM-A125F. മീഡിയടെക് ഹീലിയോ പി 35 പ്രോസസറായിരിക്കും ഈ ഹാൻഡ്സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. സാംസങ് ഗാലക്സി എ 02 സ്മാർട്ഫോണിനൊപ്പം 2020 നവംബറിൽ ഇത് പ്രഖ്യാപിച്ചിരുന്നു. വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ഇതിൻറെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് നോച്ചിലുള്ളത്. 48 എംപി പ്രൈമറി സെൻസർ, 5 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, ഒരു ജോഡി 2 എംപി സെൻസറുകൾ എന്നിവയുൾപ്പെടെ ഹാൻഡ്സെറ്റിൻറെ പുറകിൽ നാല് ക്യാമറകളാണ് വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ഇതിൻറെ വേരിയന്റ് ലഭ്യമാകും. 15W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റായിരിക്കും ഇതിൽ വരുന്നത്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190