ബിഐഎസ് സർട്ടിഫിക്കറ്റ് നേടിയ സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

|

ഈ വർഷം ഇന്ത്യൻ വിപണിയിൽ ഒന്നിലധികം സ്മാർട്ഫോണുകൾ അവതരിപ്പിക്കുവാനുള്ള തിരക്കിലാണ് സാംസങ്. മുൻനിര ഗാലക്‌സി എസ് 21 സീരീസ് വരും ആഴ്ചകളിൽ കൊണ്ടുവരുമെന്ന് ബ്രാൻഡ് ഇതിനോടകം സ്ഥിരീകരിച്ചു. ഇപ്പോൾ, ഗാലക്സി എ സീരീസിൽ നിന്നുള്ള ഒരു ഡിവൈസ് ഇന്ത്യയിലെ ഒരു മൊബൈൽ പ്ലാറ്റ്ഫോം വഴി അതിന്റെ സർട്ടിഫിക്കേഷൻ നേടിക്കഴിഞ്ഞു. രാജ്യത്ത് ഈ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന സ്മാർട്ഫോണാണ് ഗാലക്‌സി എ 12. വ്യത്യസ്ത വിപണികളിൽ ഈ ഹാൻഡ്‌സെറ്റിന് വരുന്ന വിലകൾ അടുത്തിടെ കമ്പനി സൂചിപ്പിച്ചിരുന്നു.

സാംസങ് ഗാലക്‌സി എ 12 ലോഞ്ച് ഇന്ത്യയിൽ
 

സാംസങ് ഗാലക്‌സി എ 12 ലോഞ്ച് ഇന്ത്യയിൽ

സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോണിന് ഇന്ത്യയിലെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) വഴി സർട്ടിഫിക്കേഷൻ ലഭിച്ചു. എസ്എം-എ 125 എഫ് മോഡൽ നമ്പറുമായാണ് ഈ ഹാൻഡ്‌സെറ്റ് സർട്ടിഫിക്കേഷൻ നേടിയത്. ഇതിന് മുമ്പ്‌ ഒന്നിലധികം സർ‌ട്ടിഫിക്കേഷനുകൾ‌ ലഭിച്ച അതേ മോഡൽ‌ നമ്പറിൽ തന്നെയാണ് ഇത് വരുന്നത്. ഈ സ്മാർട്ഫോൺ ഇതിനകം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടെന്നത് എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്.

സാംസങ് ഗാലക്‌സി എ 12 വില

എന്നാൽ, അതിന്റെ വിലയും ലഭ്യത വിശദാംശങ്ങളും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗാലക്‌സി എ 12 ഹാൻഡ്‌സെറ്റിൻറെ ലോഞ്ചുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ, ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ച ഈ ഹാൻഡ്‌സെറ്റ് വരും ദിവസങ്ങളിൽ രാജ്യത്ത് എത്തുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. കൂടാതെ, ഗാലക്സി എ 12 ബെഞ്ച്മാർക്ക് വെബ്‌സൈറ്റായ ഗീക്ക്ബെഞ്ചിലും ഉണ്ടായിരുന്നു.

മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസർ

ബെഞ്ച്മാർക്ക് ഡാറ്റാബേസിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഈ മോഡൽ നമ്പർ ബിഐഎസ് വെബ്‌സൈറ്റിന് തുല്യമാണ്. അതായത് SM-A125F. മീഡിയടെക് ഹീലിയോ പി 35 പ്രോസസറായിരിക്കും ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. സാംസങ് ഗാലക്‌സി എ 02 സ്മാർട്ഫോണിനൊപ്പം 2020 നവംബറിൽ ഇത് പ്രഖ്യാപിച്ചിരുന്നു. വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഇതിൻറെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന്.

സാംസങ് ഗാലക്‌സി എ 12 ലോഞ്ച് ഇന്ത്യയിൽ
 

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് നോച്ചിലുള്ളത്. 48 എംപി പ്രൈമറി സെൻസർ, 5 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, ഒരു ജോഡി 2 എംപി സെൻസറുകൾ എന്നിവയുൾപ്പെടെ ഹാൻഡ്‌സെറ്റിൻറെ പുറകിൽ നാല് ക്യാമറകളാണ് വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ഇതിൻറെ വേരിയന്റ് ലഭ്യമാകും. 15W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റായിരിക്കും ഇതിൽ വരുന്നത്.

Most Read Articles
Best Mobiles in India

English summary
It is reported that the brand will carry in the coming weeks the flagship Galaxy S21 collection. A system from the Galaxy A series has now been certified through one of India's mobile authentication platforms. The Galaxy A12 is the next system in the country to be accredited.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X