സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചു

|

സാംസങ് ഗാലക്‌സി എ31 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ രൂപ കുറച്ചു. 1,000 രൂപയാണ് ഈ ഡിവൈസിന് കുറച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി എ32 പുറത്തിറക്കിയതിന് പിന്നാലെയാണ് മുൻതലമുറ ഡിവൈസിന് വില കുറച്ചിരിക്കുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി എ32 സ്മാർട്ട്ഫോണിന് എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എ32 വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളോ സെസ്റ്റ്മണിയോ ഉപയോഗിച്ചാൽ ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറിന് പുറമേയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ട്. ഈ ഓഫറുകൾ ഡിവൈസിന് വില 21,999 രൂപയാക്കി കുറയ്ക്കും.

സാംസങ് ഗാലക്‌സി എ31: വില
 

സാംസങ് ഗാലക്‌സി എ31: വില

സാംസങ് പുറത്ത് വിട്ട പത്രകുറിപ്പിൽ പറയുന്നത് അനുസരിച്ച് സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ 1000 രൂപയാണ് കുറച്ചിരിക്കുന്നത്. ഡിവൈസിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 16,999 രൂപയ്ക്ക് സ്വന്തമാക്കാം. നേരത്തെ ഈ ഡിവൈസിന് 17,999 രൂപയായിരുന്നു വില. പുതുക്കിയ വിലയിൽ സാംസങ് ഗാലക്‌സി എ31 സ്മാർട്ട്ഫോൺ വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും സാംസങ് ഇന്ത്യ സൈറ്റിലൂടെയും സ്വന്തമാക്കാൻ സാധിക്കും. പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻ‌ബി‌എഫ്‌സി) വഴി ഇതിന് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച എൽജിയുടെ കിടിലൻ ഡിസൈനിലുള്ള ഡിവൈസുകൾ

സാംസങ് ഗാലക്‌സി എ32: എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഓഫർ

സാംസങ് ഗാലക്‌സി എ32: എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഓഫർ

ഗാലക്‌സി എ31 സ്മാർട്ട്ഫോണിന് വില കുറച്ചതിനൊപ്പം തന്നെ ഗാലക്‌സി എ32ന് എക്‌സ്‌ചേഞ്ച് ഓഫറും സാംസങ് പ്രഖ്യാപിച്ചു. സാംസങ് ഗാലക്‌സി എ32 വാങ്ങുമ്പോൾ പഴയ സ്മാർട്ട്‌ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഹാൻഡ്‌സെറ്റിന്റെ മൂല്യത്തേക്കാൾ 3,000 രൂപ കൂടുതൽ വിലമതിക്കുന്ന അപ്‌ഗ്രേഡ് വൗച്ചർ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

എക്‌സ്‌ചേഞ്ച് വാല്യു

മൈ ഗാലക്‌സി ആപ്പിൽ നിന്ന് സാംസങ് അപ്‌ഗ്രേഡ്> ചെക്ക് ഡിവൈസ് എക്‌സ്‌ചേഞ്ച് വാല്യു എന്നതിലേക്ക് പോയി ഉപയോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിലക്കിഴിവ് എത്രയാണെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കും. ഈ കിഴിവ് ഓൺ‌ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭ്യമാകും. സാംസങ് ഗാലക്‌സി എ32 വാങ്ങുന്ന ഉപഭോക്താക്കൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ചാൽ 2,000 രൂപ വരെ കിഴിവ് നേടാം. സെസ്റ്റ്മണി വഴിയുള്ള ഇടപാടുകളിൽ 1,500 രൂപ കിഴിവ് ലഭിക്കും.

കൂടുതൽ വായിക്കുക: ഓപ്പോ എ74 5ജി, എ74 4ജി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾകൂടുതൽ വായിക്കുക: ഓപ്പോ എ74 5ജി, എ74 4ജി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി എ32
 

മാർച്ചിലാണ് സാംസങ് ഗാലക്‌സി എ32 പുറത്തിറങ്ങിയത്. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,999 രൂപയാണ് വില. നിലവിൽ ഈ വേരിയന്റ് മാത്രമേ ഇന്ത്യയിൽ ലഭ്യമാകുന്നുള്ളു. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. 90Hz സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറകൾ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, 5,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Samsung has slashed the price of its Galaxy A31 smartphone in India. The price of this device has been reduced by Rs 1,000. The company has also announced an exchange offer for the Samsung Galaxy A32.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X