സാംസങ് ഗാലക്‌സി എ 51 5ജി പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

5 ജി സപ്പോർട്ടുള്ള പുതിയൊരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ കൂടി പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. ഗാലക്‌സി എ 51 ന്റെ 5ജി പതിപ്പാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. കുറച്ച് കാലമായി വാർത്തകളിൽ ഇടം പിടിച്ചിരുന്ന ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഗാലക്സി എ51 5G യുടെ വില സാംസങ് വെളിപ്പെടുത്തില്ല. പക്ഷേ സവിശേഷതകളെല്ലാം കമ്പനി വെളിപ്പെടുത്തി.

ഗാലക്‌സി എ 51 5 ജി
 

ഗാലക്‌സി എ 51 5 ജിയിൽ എക്‌സിനോസ് 980 സോസി ചിപ്പ്സെറ്റും 5 ജി സപ്പോർട്ടും ഉണ്ടായിരിക്കും. 8 ജിബി വരെ റാം, ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയും ഫോണിന്റെ പ്രധാന സവിശേഷതകളാണ്. സാംസങ് അടുത്തിടെ ഇന്ത്യയിൽ ഗാലക്‌സി എ 51 പുറത്തിറക്കിയിരുന്നു. ഇത് 4 ജി സപ്പോർട്ട് മാത്രമുള്ള ഫോണായിരുന്നു. എ 51 5ജി ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

സാംസങ് ഗാലക്‌സി എ 51 5ജി: സവിശേഷതൾ

സാംസങ് ഗാലക്‌സി എ 51 5ജി: സവിശേഷതൾ

ഗാലക്‌സി എ 51 5 ജിയിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് സ്‌ക്രീൻ 1080 × 2400 പിക്‌സൽ റെസലൂഷനോടെയാണ് നൽകിയിട്ടുള്ളത്. ഈ ഇൻഫിനിറ്റി-ഒ സ്റ്റൈൽ ഡിസ്‌പ്ലേയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. എ 51 5ജിയുടെ കരുത്ത് എക്‌സിനോസ് 980 ചിപ്‌സെറ്റാണ്. മാലി-ജി 76 എംപി 5 ജിപിയുവിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി / 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഫോണിൽ നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി ഡിവൈസ് സ്റ്റോറേജ് 1 ടിബി വരെ വർദ്ധിപ്പിക്കാൻ കഴിയും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ 71 5ജിയുടെ വില ലോഞ്ചിന് മുമ്പ് ചോർന്നു

5 ജി

പേര് സൂചിപ്പിക്കുന്നത് പോലെ ഗാലക്സി എ 51 5ജിക്ക് 5 ജി കണക്റ്റിവിറ്റിയുണ്ട്, ഇത് എംഎം വേവ്, സബ് 600 മെഗാഹെർട്സ് സ്പെക്ട്രം 5 ജി എന്നിവ സപ്പോർട്ട് ചെയ്യുമെന്ന് സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ ഡ്യുവൽ സിം സാംസങ് സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ 2.0-ൽ പ്രവർത്തിക്കുന്നു. ഈ സ്മാർട്ട്ഫോണിന് ആൻഡ്രോയിഡ് 11 അപ്‌ഡേറ്റ് ഈ വർഷാവസാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്യാമറകൾ
 

ഗാലക്സി എ 51 5ജിയിലെ ക്യാമറകൾ പരിശോധിച്ചാൽ, എഫ് / 2.0 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ഷൂട്ടർ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ സെൻസർ എന്നിവയാണ് പിൻ വശത്ത് കമ്പനി നൽകിയിട്ടുള്ളത്. മുൻവശത്ത് 32 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഫോണിൽ സാംസങ് പേ സപ്പോർട്ടോടെയാണ് വരുന്നത്. 8.7 എംഎം കട്ടിയും 187 ഗ്രാം ഭാരവുമുള്ള സ്മാർട്ട്ഫോണാണ് ഇതെന്ന് സാംസങ് സ്ഥിരീകരിച്ചു.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ 5 ജി, ഡ്യുവൽ 4 ജി, വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഗ്ലോനാസ് എന്നിവ ഉൾപ്പെടുന്നു. 4500 എംഎഎച്ച് ബാറ്ററിയും 15 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടും കൂടിയാണ് ഈ ഡിവൈസ് പുറത്തിറങ്ങുന്നത്.

കൂടുതൽ വായിക്കുക: 12 ജിബി റാമും 512 ജിബി സ്റ്റോറേജുമായി റെഡ്മി കെ 30 പ്രോ സൂം എഡിഷൻ പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
Samsung has officially launched two new mid-range smartphones with 5G support and the Galaxy A51 5G is one of them. The Galaxy A51 5G has been in the news for a while now and the company finally made the smartphone official silently. Though Samsung did not reveal the pricing of the A51 5G, it revealed the company spec-sheet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X