സാംസങ് ഗാലക്‌സി എഫ് 41 ഒക്ടോബർ 8 അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

ഒക്ടോബർ 8ന് സാംസങ് ഗാലക്‌സി എഫ് സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്പ്കാർട്ട് ടീസറിൽ നിന്നാണ് എഫ് 41ന്റെ ചില സവിശേഷതകൾ ലഭിച്ചത്. വൈകുന്നേരം 5:30 മണിക്ക് ഒരു ഓൺലൈൻ ഇവന്റ് വഴി ഈ സ്മാർട്ഫോൺ അവതരിപ്പിക്കും കൂടാതെ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തിക്കും. വെളിപ്പെടുത്തിയ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇത് കുറഞ്ഞ വിലയ്ക്ക് പുനർനിർമ്മിച്ച ഗാലക്സി എം 31 ആണെന്ന് സൂചിപ്പിക്കുന്നു. ഔദ്യോഗികമായി സാംസങ് ഇതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സാംസങ് ഗാലക്‌സി എഫ് 41
 

ക്യാമറ സവിശേഷതകൾ പ്രധാനമായി വരുന്ന ഒരു ബജറ്റ് സ്മാർട്ട്‌ഫോണുകളാണ് ഗാലക്‌സി എഫ് എന്ന കാര്യം പണ്ടേ പ്രചരിച്ചിരുന്നു. ഫോട്ടോഗ്രാഫർമാർ തിരഞ്ഞെടുക്കുന്ന ശ്രേണിയിലെ ആദ്യത്തേ ഫോണുകളിൽ ഒന്നാണ് ഗാലക്സി എഫ് 41 എന്ന് ടീസറിൽ നിന്ന് പ്രകടമാകുന്നു. ചതുരാകൃതിയിലുള്ള ക്യാമറ ഹമ്പ് ഡിസൈനോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. ഈ ഡിവൈസിന്റെ പിൻഭാഗം പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചതായി കാണപ്പെടുന്നു. പിന്നിലായി കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ കമ്പനി നൽകിയിരിക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്

ഗാലക്‌സി എഫ് 41 നൊപ്പം 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് വാഗ്ദാനം ചെയ്യുന്നത്. സാംസങ് ഫോണുകളിൽ ഉപയോഗിക്കുന്ന ഏറ്റവും വലിയ ബാറ്ററികളിൽ ഒന്നാണിത്. രണ്ടാമത്തേത് ഗാലക്‌സി എം 51 ലെ 7000 എംഎഎച്ച് യൂണിറ്റാണ്. അതിനാൽ, നിങ്ങൾക്ക് കൂടുതൽ ബാറ്ററി ലൈഫ് ഇതിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. മുന്നിൽ വരുന്ന ക്യാമറയ്‌ക്കായി യു ആകൃതിയിലുള്ള ഒരു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും ഗാലക്‌സി എഫ് 41 സ്ഥിരീകരിക്കുന്നു. ബാക്കി സവിശേഷതകൾ ഇപ്പോൾ വ്യക്തമല്ല.

സാംസങ് ഗാലക്‌സി എഫ് 41: പ്രതീക്ഷിക്കുന്ന വില

സാംസങ് ഇതുവരെ വെളിപ്പെടുത്തിയ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ, ഗാലക്‌സി എഫ് 41 ന് റെഡ്മി നോട്ട് 9 പ്രോ വിഭാഗത്തിൽ വരുന്നു. അതിനാൽ, അടിസ്ഥാന വേരിയന്റിനായി ഗാലക്‌സി എഫ് 41 ഏകദേശം 15,000 രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. കൂടുതൽ റാമുള്ള സാംസങ് മറ്റൊരു വേരിയൻറ് വാഗ്ദാനം ചെയ്യുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ എക്‌സിനോസ് 9611 ചിപ്‌സെറ്റും എഫ് 41ൽ 6 ജിബി റാമും വരുന്നതായി കണ്ടെത്തി.

എക്‌സിനോസ് 9611
 

ഗാലക്സി എഫ് സീരീസ് ഉപകരണങ്ങൾക്കായി പഴയ എം സീരീസ് ഡിസൈനുകളും സവിശേഷതകളും സാംസങ് വീണ്ടും ഉപയോഗിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. എം സീരീസ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി എഫ് സീരീസ് ഡിവൈസുകൾ വളരെ കുറഞ്ഞ വിലയ്ക്ക് ആരംഭിക്കുന്നു. ക്യാമറകൾക്ക് പകരം പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിയൽ‌മിയിൽ നിന്നുള്ള നാർസോ സീരീസ് ഡിവൈസുകൾക്ക് സമാനമാണിത്. സാംസങ്ങിന്റെ കൂടുതൽ ശ്രദ്ധ ക്യാമറ സവിശേഷതകളോടാണെന്നും, ഈ ഫോണിന്റെ പ്രകടനശേഷിയിൽ മാറ്റങ്ങൾ കുറവാണെന്നും പറയുന്നു.

7,000 എംഎഎച്ച് ബാറ്ററി

ഇന്ത്യയിലെ സാംസങിൽ നിന്നുള്ള അവസാന സ്മാർട്ട്‌ഫോൺ 7,000 എംഎഎച്ച് ബാറ്ററിയോടുകൂടി വരുന്ന ഗാലക്‌സി എം 51 ആയിരുന്നു. എന്നിരുന്നാലും, എം 51, സ്നാപ്ഡ്രാഗൺ 730 ജി ചിപ്‌സെറ്റിനെയും 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയെയും ഈ ഡിവൈസിന് നൽകിയിരിക്കുന്നു. അറിയപ്പെടുന്ന ടിപ്പ്സ്റ്റർ ട്വിറ്ററിൽ പങ്കിട്ട സ്കീമാറ്റിക്സ് സൂചിപ്പിക്കുന്നത് സാംസങ് ഗാലക്സി എഫ് 41ൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, സിംഗിൾ ബോട്ടറിംഗ് ഫയറിംഗ് സ്പീക്കർ എന്നിവ ഉൾപ്പെടുമെന്നാണ്.

ഈ സ്മാർട്ട്ഫോൺ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുമെന്നും രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഓഫർ ചെയ്യുമെന്നും ടിപ്പ്സ്റ്റർ കൂട്ടിച്ചേർത്തു. കൂടാതെ, ബ്ലാക്ക്, ബ്ലൂ, ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഗാലക്സി എഫ് 41 വരുന്നത്. എഫ് സീരീസ് ഫോണുകൾക്ക് 15,000 രൂപ മുതൽ 20,000 രൂപ വരെ വിലയുണ്ടാകുമെന്നും കരുതുന്നു.

Most Read Articles
Best Mobiles in India

English summary
On October 8, Samsung will debut its Galaxy F series in India with the Galaxy F41. The announcement comes from a Flipkart teaser that gives out a few F41 characteristics as well. The system will be unveiled at 5:30 pm via an online event and will go on sale via Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X