സാംസങ് ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 29ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 29ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എഫ് സീരിസിലെ ആദ്യത്തെ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിക്കുന്നതിനൊപ്പം ഡിവൈസിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള ചില സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി+ ഡിസ്പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000mAh ബാറ്ററി, 12 5ജി ബാൻഡുകൾ എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

 

സാംസങ് ഗാലക്സി എഫ്42 5ജി: ലോഞ്ച്

സാംസങ് ഗാലക്സി എഫ്42 5ജി: ലോഞ്ച്

സാംസങ് ഗാലക്സി എഫ്42 5ജിയുടെ ലോഞ്ച് ഇവന്റ് സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയുമാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റുകളിലൂടെയും ഡിവൈസ് ലഭ്യമാകം. സാംസങ് പുറത്ത് വിട്ട മൈക്രോസൈറ്റിലെ ചിത്രങ്ങളിൽ നിന്നും ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ ബ്ലാക്ക്, ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഫോണിന്റെ വിലയെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

റെഡ്മി 9 ആക്ടിവ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംറെഡ്മി 9 ആക്ടിവ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

സാംസങ് ഗാലക്സി എഫ്42 5ജി: സവിശേഷതകൾ
 

സാംസങ് ഗാലക്സി എഫ്42 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എഫ്42 5ജിയിൽ മുകളിൽ സൂചിപ്പിച്ചത് പോലെ ഫുൾ-എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയിൽ സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും സാംസങ് നൽകും. ഈ 5ജി സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസി ആയിരിക്കും. 12 5ജി ബാൻഡുകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. എൻ1 (2100), എൻ3 (1800), എൻ5 (850), എൻ7 (2600), എൻ8 (900), എൻ20 (800), എൻ28 (700), എൻ66 (AWS-3), എൻ38 (2600), എൻ40 (2300), എൻ41 (2500), എൻ78 (3500) എന്നിവയാണ് ഈ ഡിവൈസിലെ ബാൻഡുകൾ.

ക്യാമറ

ഗാലക്സി എഫ് 42 5ജി സ്മാർട്ട്ഫോണിന് പിന്നിലെ സ്ക്വയർ മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ സെറ്റപ്പിൽ മൂന്ന് ക്യാമറകളായിരിക്കും ഉണ്ടാവുക. നൈറ്റ് മോഡ് ഫീച്ചേഴ്സ് ഉള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ക്യാമറ സെറ്റപ്പിലെ ഏറ്റവും വലിയ സവിശേഷത. മറ്റ് സെൻസറുകൾ ഏതൊക്കെയാണ് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സാംസങ് ഈ പുതിയ സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യും. ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററിയായിരിക്കും ഇത്.

മൈക്രോമാക്സ് സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൌണ്ടുകൾമൈക്രോമാക്സ് സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൌണ്ടുകൾ

കണക്റ്റിവിറ്റി

മൈക്രോസൈറ്റിലൂടെ പുറത്ത് വിട്ട ചിത്രങ്ങളിൽ നിന്നും സാംസങ് ഗാലക്‌സി എഫ് 42 5ജി സ്മാർട്ട്ഫോണിൽ ഒരു വോളിയം റോക്കറിനൊപ്പം വലത് ഭാഗത്തായി പവർ ബട്ടണും നൽകിയിട്ടുണ്ട്. ഈ പവർ ബട്ടണിൽ തന്നെയാണ് ഫിംഗർപ്രിന്റ് സ്കാനറും ഉൾപ്പെടുത്തിയിട്ടുള്ളത്. താഴെ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോഫോൺ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രിൽ എന്നിവയും ഉണ്ട്. ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ കൂടാതെ സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോണും ഇന്ത്യയിൽ അവതരപ്പിക്കാൻ പോകുന്നുണ്ട്.

സാംസങ് ഗാലക്സി എം52 5ജി

സാംസങ് ഗാലക്സി എം52 5ജി

സാംസങ് ഗാലക്സി എം52 5ജിയുടെ ലോഞ്ച് സെപ്റ്റംബർ 28നാണ് നടക്കുന്നത്. ആമസോണിൽ ഇത് സംബന്ധിച്ച പ്രീ-ലോഞ്ച് വെബ്സൈറ്റ് വന്ന് കഴിഞ്ഞു. ലോഞ്ച് കഴിഞ്ഞാൽ ആമസോണിലൂടെയും തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റുകളിലും മാത്രമേ ഈ സ്മാർട്ട്ഫോൺ ലഭ്യമാവുകയുള്ളു. സാംസങ് ഗാലക്സി എം52 5ജിയുട ടീസറുകളിൽ സാംസങ് ഏറ്റവും മെലിഞ്ഞ, ഏറ്റവും മോടിയുള്ള ഫോൺ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സാംസങ് ഗാലക്സി എം51നെ അപേക്ഷിച്ച് ഗാലക്സി എം52 5ജി 21 ശതമാനം മെലിഞ്ഞതാണ്. ഈ ഡിവൈസിൽ മികച്ച 5ജി കണക്റ്റിവിറ്റിക്കായി 5ജി ബാൻഡുകളുടെ വിശാലമായ റേഞ്ച് തന്നെ നൽകുന്നുണ്ട്. മികച്ച ഡിസ്പ്ലെയും മറ്റ് സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

റിയൽമി ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ ലഭിക്കുന്ന ഓഫറുകൾറിയൽമി ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ ലഭിക്കുന്ന ഓഫറുകൾ

Most Read Articles
Best Mobiles in India

English summary
Samsung Galaxy F42 5G will be launched in India on September 29. This first 5G smartphone in the F series will have 12 5G bands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X