വാട്സ്ആപ്പ് ഉപയോഗിക്കാനായി വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ

|

വാട്സ്ആപ്പ് എന്നത് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ജോലിയുമായി ബന്ധപ്പെട്ടും സ്വകാര്യ ആവശ്യത്തിനും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. വില കുറഞ്ഞ ഫോൺ വാങ്ങുമ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്ന ഫോണാണോ എന്ന കാര്യം നമ്മളെല്ലാവരും പരിശോധിക്കാറുണ്ട്. വാട്സആപ്പ് ഉപയോഗിക്കാൻ കഴിയുന്നതും എന്നാൽ വില കുറഞ്ഞതുമായ സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവരമാണോ നിങ്ങൾ? എങ്കിൽ മികച്ച സ്മാർട്ട്ഫോണുകൾ തന്നെ ഇന്ത്യയിലെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം.

 

വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വിപണിയിലെ വമ്പന്മാരായ സാംസങ്, നോക്കിയ തുടങ്ങിയവയുടെ ഡിവൈസുകളും ഉൾപ്പെടുന്നു. സാംസങ് ഗാലക്സി എം01 കോർ, നോക്കിയ സി01 പ്ലസ് തുടങ്ങിയ ഫോണുകളാണ് ഈ പട്ടികയിൽ ഉള്ളത്. വാട്സ്ആപ്പും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ വില കുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്സി എം01 കോർ

സാംസങ് ഗാലക്സി എം01 കോർ

വില: 4,999 രൂപ

പ്രധാന സവിശേഷതകൾ

• 5.3-ഇഞ്ച് (720 × 1480 പിക്സൽസ്) എച്ച്ഡി+ പിഎൽഎസ് ടിഎഫ്ടി എൽസിഡി ഇൻഫിനിറ്റി-V ഡിസ്പ്ലേ

• 1.5GHz ക്വാഡ് കോർ മീഡിയടെക് MT6739 64-ബിറ്റ് പ്രോസസർ, പവർ വിആർ റോഗ് GE8100 ജിപിയു

• 1 ജിബി /2 ജിബി റാം

• 16 ജിബി /32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 8 എംപി പിൻ ക്യാമറ

• എഫ്/2.4 അപ്പേർച്ചർ ഉള്ള 5 എംപി ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 3,000 mAh ബാറ്ററി

വിദ്യാർത്ഥികൾക്കായി വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾവിദ്യാർത്ഥികൾക്കായി വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾ

നോക്കിയ സി01 പ്ലസ്
 

നോക്കിയ സി01 പ്ലസ്

വില: 5,999 രൂപ

പ്രധാന സവിശേഷതകൾ

• 5.45-ഇഞ്ച് (1440 × 720 പിക്സൽസ്) എച്ച്ഡി+ വി-നോച്ച് 18:9 ഡിസ്പ്ലേ

• ഐഎംജി 8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി റാം, 16 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 128 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• എൽഇഡി ഫ്ലാഷോടു കൂടിയ 5 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4ജി വോൾട്ടി

• 3,000 mAh ബാറ്ററി

ഇൻഫിനിക്സ് 5എ

ഇൻഫിനിക്സ് 5എ

വില: 6,499 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1540 x 720 പിക്സൽസ്) എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• 1.8GHz ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ20 പ്രൊസസർ

• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ, എക്സ്ഒഎസ് 7.6

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 8 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ജിയോണി മാക്സ്

ജിയോണി മാക്സ്

വില: 7,990 രൂപ

പ്രധാന സവിശേഷതകൾ

• 6.1-ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി+ 2.5ജി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• ഐഎംജി8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• എൽഇഡി ഫ്ലാഷോടു കൂടിയ 13എംപി പിൻ ക്യാമറ

• 5എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മികച്ച ക്യാമറകളുമായി വരുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾമികച്ച ക്യാമറകളുമായി വരുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഐറ്റൽ വിഷൻ 2എസ്

ഐറ്റൽ വിഷൻ 2എസ്

വില: 6,999 രൂപ

പ്രധാന സവിശേഷതകൾ

• 6.52 ഇഞ്ച് ഡിസ്‌പ്ലേ

• 2 ജിബി റാം

• 32 ജിബി റോം

• 8 എംപി പിൻ ക്യാമറ

• SC9863A പ്രോസസർ

• 5,000 mAh ബാറ്ററി

നോക്കിയ സി3 2020

നോക്കിയ സി3 2020

വില: 6,999 രൂപ

പ്രധാന സവിശേഷതകൾ

• 5.99-ഇഞ്ച് (1440 × 720 പിക്സൽസ്) എച്ച്ഡി+ 18:9 ഡിസ്പ്ലേ

• ഐഎംജി8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി റാം, 16 ജിബി (eMMC 5.1) സ്റ്റോറേജ് / 3 ജിബി റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 400 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• എഫ്/2.0 അപ്പേർച്ചറുള്ള 8 എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷ്

• എഫ്/2.4 അപ്പേർച്ചർ ഉള്ള 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• 4ജി വോൾട്ടി

• 3,040 mAh ബാറ്ററി

ഐറ്റൽ വിഷൻ 1

ഐറ്റൽ വിഷൻ 1

വില: 6,499 രൂപ

പ്രധാന സവിശേഷതകൾ

• 6.088-ഇഞ്ച് (1560 x 720 പിക്സലുകൾ) എച്ച്ഡി+ ഡിസ്പ്ലേ

• ഐഎംജി8322 ജിപിയു ഉള്ള 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 9.0 (പൈ)

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 8 എംപി + 0.3 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4ജി, വൈ-ഫൈ

• 4,000 mAh ബാറ്ററി

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ കിടിലൻ സ്മാർട്ട്ഫോണുകൾ ഡിസംബറിൽ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ കിടിലൻ സ്മാർട്ട്ഫോണുകൾ ഡിസംബറിൽ വിപണിയിലെത്തും

.

Most Read Articles
Best Mobiles in India

English summary
The list of cheap smartphones that can use WhatsApp also includes devices from big brands such as Samsung and Nokia.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X