മോൺസ്റ്റർ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എം 12 മാർച്ച് 11ന് അവതരിപ്പിക്കും: വില, സവിശേഷതകൾ

|

സാംസങ് ഗാലക്‌സി എം 12 ഇന്ത്യയിൽ മാർച്ച് 11 ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് വിപണിയിലെത്തുമെന്ന് ആമസോൺ പേജ് വെളിപ്പെടുത്തി. ഈ ഗാലക്‌സി എം 12 സ്മാർട്ഫോൺ ഫെബ്രുവരിയിൽ സാംസങ് വിയറ്റ്നാമിൽ അവതരിപ്പിച്ചിരുന്നു. 6,000 എംഎഎച്ച് ബാറ്ററി, ഒരു എക്‌സിനോസ് SoC പ്രോസസർ, ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവ പോലുള്ള ചില സവിശേഷതകൾ ആമസോൺ പേജ് തന്നെ വെളിപ്പെടുത്തുന്നു. ഗാലക്‌സി എം 12 ന്റെ രൂപകൽപ്പനയും നിങ്ങൾക്ക് കാണാനാകും. കൂടാതെ സെൽഫി ക്യാമറയ്‌ക്ക് ഇത് ഒരു നോച്ച് നൽകും. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി എം 12: ലോഞ്ച് ഇന്ത്യയിൽ, പ്രതീക്ഷിക്കുന്ന വില
 

സാംസങ് ഗാലക്‌സി എം 12: ലോഞ്ച് ഇന്ത്യയിൽ, പ്രതീക്ഷിക്കുന്ന വില

മാർച്ച് 11 ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് സാംസങ് ഗാലക്‌സി എം 12 ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ആമസോൺ പേജ് സ്ഥിതീകരിച്ചു. ഈ ഡിവൈസിൻറെ വിലയും വിൽപ്പന തീയതിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, കഴിഞ്ഞയാഴ്ച, ഇന്ത്യയിൽ സാംസങ് ഗാലക്‌സി എം 12ൻറെ വില രണ്ട് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടുത്തിയിരുന്നു. അതിലൊന്ന്, ഒരു ടിപ്പ്സ്റ്റർ ഇതിന് 12,000 രൂപയ്ക്ക് താഴെ വില വരുമെന്ന് അവകാശപ്പെടുന്നുണ്ട്. അതെ സമയം, മറ്റൊരു വാർത്താ ഏജൻസി ഇതിന് 12,000 രൂപയോളം വില വരുമെന്ന് അവകാശപ്പെടുന്നു.

ഇതിനൊപ്പം, ഈ ഹാൻഡ്‌സെറ്റ് എപ്പോൾ അവതരിപ്പിക്കും എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളും നൽകുന്നുണ്ട്. സാംസങ് ഓസം ബ്ലാക്ക്, എലഗന്റ് ബ്ലൂ, ട്രെൻഡി എമറാൾഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഗാലക്സി എം 12 കഴിഞ്ഞ മാസം ആദ്യം വിയറ്റ്നാമിൽ അവതരിപ്പിച്ചു. എന്നാൽ, ഗാലക്‌സി എം 12 സാംസങ് വിയറ്റ്നാം വെബ്സൈറ്റിൽ പാട്ടുകപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

സാംസങ് ഗാലക്‌സി എം 12 സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 12 സവിശേഷതകൾ

ഗാലക്സി എം 12 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് ഇന്ത്യയുടെ ആമസോൺ പേജ് വെളിപ്പെടുത്തുന്നു. 6,000 എംഎഎച്ച് ബാറ്ററിയും 48 മെഗാപിക്സൽ സെൻസറുമുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. 8 എൻഎം എക്‌സിനോസ് SoC പ്രോസസറാണ് ഗാലക്‌സി എം 12ന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും നിങ്ങൾക്ക് പേജിൽ കാണാവുന്നതാണ്.

സാംസങ് ഗാലക്‌സി എം 12 ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 12 ക്യാമറ സവിശേഷതകൾ

വിയറ്റ്നാം ലോഞ്ച് സാംസങ് ഗാലക്‌സി എം 12 നുള്ള ബാക്കി സവിശേഷതകൾ വെളിപ്പെടുത്തുന്നു, കൂടാതെ ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോയിൽ അവതരിപ്പിക്കും. 3 ജിബി, 4 ജിബി, 6 ജിബി റാം ഓപ്ഷനുകളുള്ള എക്‌സിനോസ് 850 SoC പ്രോസസറിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. ഗാലക്‌സി എം 12, എഫ് / 2.0 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസ് വരുന്ന 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ക്യാമറ സെറ്റപ്പിൽ വരുന്നു. മുൻവശത്ത് എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്.

മോൺസ്റ്റർ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എം 12
 

മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 32 ജിബി, 64 ജിബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ഈ സ്മാർട്ട്ഫോൺ വിയറ്റ്നാമിൽ അവതരിപ്പിച്ചത്. ഈ ഇന്ത്യൻ മോഡലിന് കോൺഫിഗറേഷനിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ് എന്നിവയും മുകളിൽ പറഞ്ഞ യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സാംസങ് ഗാലക്‌സി എം 12 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടും.

Most Read Articles
Best Mobiles in India

English summary
The Samsung Galaxy M12 will go on sale in India on March 11 at 12 p.m. (noon), according to a dedicated Amazon website. The Galaxy M12 was released in February in Vietnam, so the specifications aren't a secret.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X