Just In
- 8 hrs ago
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- 11 hrs ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്
- 14 hrs ago
കൂച്ചുവിലങ്ങിടുമോ? വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ
- 16 hrs ago
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
Don't Miss
- News
കാപ്പ ചുമത്തിയതിന് ശേഷം ഒളിവില്‍ പോയ വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍
- Finance
5 ലക്ഷം 5 കോടിയാക്കിയ 5 സ്മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!
- Movies
'ചെറുതായാലും വാക്കിന് വില കൊടുക്കും, സഹജീവിയോട് കരുണയുള്ളവനാണ്'; സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ!
- Sports
Asia Cup 2022: ഹൂഡ, അശ്വിന്, അഷ്ദീപ് ടീമില്‍, സഞ്ജു ഇല്ല!- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
- Automobiles
3 കളര്‍ ഓപ്ഷന്, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം
- Travel
തൊടുപുഴയില്‍ നിന്നു ജംഗിള്‍ സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!
- Lifestyle
സ്ത്രീകളില്‍ പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
ദക്ഷിണകൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് ഇന്ത്യയിൽ രണ്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്നു. ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നീ ഡിവൈസുകളാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഈ രണ്ട് സ്മാർട്ട്ഫോണുകളും ജൂലൈ 14ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സാംസങ് ഔദ്യോഗികമായി അറിയിച്ചു. ലോഞ്ചിന് മുമ്പ് ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകളെ കുറിച്ചുള്ള സൂചനകൾ സാംസങ് പുറത്ത് വിട്ടിട്ടുണ്ട്.

രാജ്യത്ത് ജനപ്രിതി നേടിയ എം സീരീസ് ഫോണുകളുടെ പോർട്ട്ഫോളിയോയിൽ എത്തുന്ന പുതിയ സ്മാർട്ട്ഫോണുകളും ആകർഷകമായ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നവയാണ്. ബജറ്റ് വിഭാഗത്തിൽ ആയിരിക്കും ഈ ഡിവൈസുകൾ അവതരിപ്പിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.
ഫോൺ പോക്കറ്റിലിട്ട് വാച്ചിലൂടെ കോൾ ചെയ്യാം, കോളിങ് ഫീച്ചറുള്ള മികച്ച സ്മാർട്ട് വാച്ചുകൾ

സാംസങ് ഗാലക്സി എം13 4ജി സ്മാർട്ട്ഫോൺ പിന്നിൽ മൂന്ന് ക്യാമറകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഈ ക്യാമറ സെൻസറുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. 50 എംപി പ്രൈമറി ക്യാമറ, 5 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയായിരിക്കും പിൻ ക്യാമറ സെറ്റപ്പിൽ ഉണ്ടാവുക എന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗാലക്സി എം13 4ജിയിൽ 6000 mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്ന കാര്യം സാംസങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വലിയ ബാറ്ററിക്കൊപ്പം 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും. കുറഞ്ഞത് രണ്ട് നിറങ്ങളിലെങ്കിലും ഫോൺ അവതരിപ്പിക്കുമെന്ന് ആമസോൺ ഇന്ത്യ മൈക്രോസൈറ്റിലെ ഫോട്ടോയിൽ നിന്നും വ്യക്തമാകുന്നു. പച്ചയും കടും നീലയും ആയിരിക്കും ഈ നിറങ്ങൾ.
Robin: ഡോക്ടർ റോബിൻ അല്ല, ഇത് റാസ്ബെറി റോബിൻ; പേര് കേട്ടാൽ പ്രേമം തോന്നുന്ന അപകടകാരി

സാംസങ് ഗാലക്സി എം13 5ജി സ്മാർട്ട്ഫോണിന്റെ പിന്നിൽ രണ്ട് ക്യാമറകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററി ആയിരിക്കും ഈ ഫോണിൽ ഉണ്ടാവുക. ഈ ഡിവൈസിൽ 11 5ജി ബാൻഡുകൾ ഉണ്ടായിരിക്കുമെന്ന് സാംസങ് വ്യക്തമാക്കുന്നു. ഈ രണ്ട് സ്മാർട്ട്ഫോണുകളും 12 ജിബി വരെ റാമുമായിട്ടാണ് വരുന്നത്. ഇത് വെർച്വൽ റാം ആയിരിക്കുമെന്നും ഫിസിക്കൽ റാമിന്റെയും റാം പ്ലസ്സിന്റെയും സംയോജനമായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി സ്മാർട്ട്ഫോണുകൾ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുമായിട്ടായിരിക്കും വരുന്നത്. ഇക്കാര്യം ആമസോൺ ഇന്ത്യ മൈക്രോസൈറ്റിലെ ചിത്രത്തിൽ നിന്നും വ്യക്തമാകുന്നു. അടുത്തിടെ മൈസ്മാർട്ട്പ്രൈസ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഗാലക്സി എം13 5ജി സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് HD+ ഡിസ്പ്ലേ ഉണ്ടായിരിക്കും. 4ജി മോഡലിൽ 6.6-ഇഞ്ച് IPS LCD ഫുൾ HD+ റെസല്യൂഷൻ ഡിസ്പ്ലെ ആയിരിക്കും ഉണ്ടായിരിക്കുക.
നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾ

സാംസങ് ഗാലക്സി എം13 5ജി മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കും. ഗാലക്സി എം13 4ജി ഫോണിൽ സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 850 ചിപ്സെറ്റായിരിക്കും ഉണ്ടായിരിക്കുക. 4 ജിബി/ 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുക. ഈ ഫോണുകളിൽ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കാം.

ഗാലക്സി എം സീരിസിലെ പുതിയ രണ്ട് സ്മാർട്ട്ഫോണുകളും 15,000 രൂപയിൽ താഴെ വിലയുമായിട്ടായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. റെഡ്മി നോട്ട് 11, മോട്ടോ ജി52, റിയൽമി 9ഐ, പോക്കോ എം4 തുടങ്ങിയ സ്മാർട്ട്ഫോണുകളോട് ഗാലക്സി എം13, ഗാലക്സി എം13 5ജി സ്മാർട്ട്ഫോണുകൾ മത്സരിക്കും. 5ജി വേരിയന്റിൽ ക്യാമറകളുടെ എണ്ണം അടക്കമുള്ള ചില ഫീച്ചറുകൾ കുറവാണ് എന്നതിനാൽ രണ്ട് ഫോണുകളും തമ്മിലുള്ള വില വ്യത്യാസം കുറവായിരിക്കും.
40,000 രൂപയിൽ താഴെ വിലയിൽ ആമസോണിലൂടെ വാങ്ങാവുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086