സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

|

സാംസങിന്റെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ ഗാലക്‌സി എം21 2021 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ നവീകരിച്ച പതിപ്പാണ് 2021 എഡിഷൻ. ട്രിപ്പിൾ റിയർ ക്യാമറകളുള്ള ഈ ഡിവൈസിൽ 6,000 എംഎഎച്ച് ബാറ്ററിയുണ്ട്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചുള്ള ഡിവൈസ് രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ലഭ്യമാകും. ഡിവൈസിന്റെ വിലയും സവിശേഷതകളും നോക്കാം.

 

സാംസങ് ഗാലക്സി എം21 2021 എഡിഷൻ: വില, ലഭ്യത

സാംസങ് ഗാലക്സി എം21 2021 എഡിഷൻ: വില, ലഭ്യത

സാംസങ് ഗാലക്‌സി എം21 2021 പതിപ്പിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപ വിലയുണ്ട്. ആർട്ടിക് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ആമസോൺ പ്രൈം ഡേ സെയിലിന്റെ ഭാഗമായി ജൂലൈ 26ന് രാവിലെ 12 മുതൽ ആമസോൺ വഴി ഡിവൈസ് ലഭ്യമാകും. സാംസങ് ഡോട്ട് കോം വിവിധ ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും സ്മാർട്ട്ഫോൺ വിൽപ്പനയക്ക് എത്തും.

ഇന്ത്യയിലെ മികച്ച സെൽഫി ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾഇന്ത്യയിലെ മികച്ച സെൽഫി ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ഓഫറുകൾ

കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,499 രൂപയാണ് വില. പുതിയ സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ ആമസോൺ വഴി വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. സാംസങ് വെബ്സൈറ്റിലും ആകർഷകമായ ഓഫറുകൾ ഉണ്ട്.

സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ: സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ: സവിശേഷതകൾ

ഫുൾ-എച്ച്ഡി + (1,080x2,340 പിക്സൽസ്) 19.5: 9 അസ്പാക്ട് റേഷിയോ ഉള്ള സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി എം21 സ്മാർട്ട്ഫോണിലും ഇതേ ഡിസ്പ്ലെയാണ് ഉള്ളത്. ഒക്ടാ കോർ എക്‌സിനോസ് 9611 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. മാലി-ജി72 എംപി3 ജിപിയുവും 6 ജിബി വരെ എൽപിഡിഡിആർ 4എക്‌സ് റാമും ഫോണിലുണ്ട്.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ക്യാമറ

മൂന്ന് പിൻ ക്യാമറകളാണ് ഗാലക്സി എം21 2021 എഡിഷനിൽ ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. പ്രൈമറി ക്യാമറ സെൻസർ സാംസങ്ങിന്റെ ഐസോസെൽ ജിഎം2 ആണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്‌സി എം21ൽ നിന്നും പുതിയ ഡിവൈസിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഇത് തന്നെയാണ്. ജിഎം1 സെൻസറാണ് പഴയ ഡിവൈസിൽ ഉള്ളത്. 20 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഈ ഡിവൈസിൽ ഉള്ളത്.

ബാറ്ററി

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 11-ബേസ്ഡ് വൺയുഐയിൽ ആണ്. 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുള്ള ഡിവൈസ് മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് ചെയ്യുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഫോണിലെ സെൻസറുകൾ. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളുംറെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Samsung has launched the Galaxy M21 2021, the latest budget smartphone in India. The 2021 edition is an updated version of the Galaxy M21 smartphone that was released last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X