സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻ സ്മാർട്ട്‌ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻ സ്മാർട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിക്കുകയും, ഡിസൈനിനൊപ്പം സവിശേഷതകൾ സൂചിപ്പിക്കുകയും ചെയ്യ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സാംസങ് ഗാലക്‌സി എം 21 ൽ വരുന്ന ഒരു ചെറിയ അപ്‌ഗ്രേഡാണ് ഈ സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻ. ഈ ഹാൻഡ്‌സെറ്റിന് മെച്ചപ്പെട്ട ക്യാമറ സംവിധാനം ഉണ്ടെന്ന് സ്ഥിരീകരിച്ചു. പിന്നിലുള്ള ക്യാമറ മൊഡ്യൂൾ രൂപകൽപ്പനയും അല്പം വ്യത്യാസം പുലർത്തുന്നു. സാംസങ് ഗാലക്‌സി എം 21 2021 എഡിഷനിൽ 6.4 ഇഞ്ച് എസ്മോലെഡ് ഡിസ്‌പ്ലേയും, പിൻ ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ടാകും.

 

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻറെ ഇന്ത്യയിലെ വിലയും, വിൽപ്പനയും

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻറെ ഇന്ത്യയിലെ വിലയും, വിൽപ്പനയും

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻ ഇന്ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വിലയും, മറ്റ് വിവരങ്ങളും ലഭ്യതയും വ്യക്തമാക്കിക്കൊണ്ട് ഇന്ന് കൃത്യം 12:00 മണിക്ക് ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കും. ഈ സ്മാർട്ഫോൺ ഇപ്പോൾ ആമസോണിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്, മാത്രമല്ല ഇത് സാംസങ് ഓൺലൈൻ സ്റ്റോറിലും ലഭ്യമാകാൻ സാധ്യതയുണ്ട്. ആർട്ടിക് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻ ലഭ്യമാണെന്ന് സ്ഥിരീകരിച്ചു.

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻ സ്മാർട്ട്‌ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻറെ ലോഞ്ച് ഓഫറുകളിൽ എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ഇഎംഐ ഇടപാടുകൾ ഉൾപ്പെടെയുള്ള ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനായി ഉപയോക്താക്കൾക്ക് ആമസോൺ ഇന്ത്യയുടെ പേജിൽ കാണുന്ന ‘Notify Me' ബട്ടൺ അമർത്താവുന്നതാണ്.

പെഗാസസ് സ്പൈവെയറിലൂടെ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഹാക്ക് ചെയ്തുപെഗാസസ് സ്പൈവെയറിലൂടെ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഹാക്ക് ചെയ്തു

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻറെ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻറെ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺ യുഐ സോഫ്റ്റ്വെയറിൽ പ്രവർത്തിക്കും. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + എസ്മോൾഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് പറയുന്നു. ഡിസ്‌പ്ലേയുടെ ചുവടെ അല്പം ശ്രദ്ധേയമായ കീഴ്ഭാഗമുണ്ട്. പവർ, വോളിയം ബട്ടണുകൾ ഈ സ്മാർട്ട്‌ഫോണിൻറെ വലത് ഭാഗത്ത് നൽകിയിരിക്കുന്നു. 48 മെഗാപിക്സൽ സാംസങ് ജിഎം 2 സെൻസറുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്‌സി എം 21 2021 എഡിഷന് പിന്നിലുള്ളത്.

സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻ സ്മാർട്ട്‌ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ പുതിയ സ്മാർട്ട്ഫോണിലെ ക്യാമറ സംവിധാനത്തിൽ വരുന്നു.കൂടാതെ, മറ്റ് രണ്ട് ക്യാമറ സെൻസറുകളും കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗാലക്‌സി എം 21ന് സമാനമായിരിക്കും. സാംസങ് ഗാലക്‌സി എം 21 2021 എഡിഷൻ ഗാലക്‌സി എം 21 ന് സമാനമായ 6,000 എംഎഎച്ച് ബാറ്ററിയുമായി വരുമെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ, ഇന്ന് ഈ പുതിയ ഗാലക്‌സി സ്മാർട്ട്ഫോൺ അവതരിപ്പിക്കുമ്പോൾ മറ്റ് സവിശേഷതകൾ ഉടൻതന്നെ വെളിപ്പെടുത്തുന്നതായിരിക്കും.

കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 10 പ്രോ ഒന്നാമൻകഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 10 പ്രോ ഒന്നാമൻ

Most Read Articles
Best Mobiles in India

English summary
Today, the Samsung Galaxy M21 2021 Edition is available in India. The phone will be unveiled at 12 p.m. (noon) according to the business, and the specifications, as well as the design, have been teased.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X