സാംസങ് ഗാലക്സി എം 21, ഗാലക്സി എം 31 സ്മാർട്ട്ഫോണുകളുടെ വില വർധിച്ചു

|

സാംസങ് ഗാലക്‌സി എം 21, എം 31 ഫോണുകൾക്ക് ഇന്ത്യയിൽ പുതിയ വിലകൾ പട്ടികപ്പെടുത്തി. നിങ്ങൾ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് വാങ്ങുകയാണെങ്കിൽ മിഡ് റേഞ്ച് ഫോണുകൾക്ക് ഇപ്പോൾ 500 രൂപ കൂടി കൂടുതൽ വില നൽകേണ്ടി വരും. കഴിഞ്ഞയാഴ്ച പ്രാബല്യത്തിൽ വന്ന ഈ ഫോണുകളുടെ വേരിയന്റുകൾക്ക് പുതിയ വിലകൾ ബാധകമാണ്. റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എം 21 ന് ഇപ്പോൾ 14,499 രൂപയും ഗാലക്‌സി എം 31 ന് 17,499 രൂപയുമാണ് വില വരുന്നത്.

ഗാലക്സി എം 21, എം 31: പുതിയ വിലകൾ
 

ഈ വിലകൾ ഓഫ്‌ലൈൻ വിൽപ്പനക്കാർക്ക് ബാധകമാകുമെന്നാണ് റിപ്പോർട്ടുകൾ. ഫോണുകൾ സാംസങ്ങിന്റെ ഇ-സ്റ്റോറിലും പുതുക്കിയ വിലകളോടെ ലിസ്റ്റുചെയ്തിട്ടുണ്ട്. ഈ പുതിയ വില വർദ്ധനവിന് കമ്പനി വ്യക്തമായ കാരണങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ മൊബൈൽ ഫോണുകളിലെ ജിഎസ്ടി വർദ്ധനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. പുതിയ വിലകൾ അർത്ഥമാക്കുന്നത് ഗാലക്സി എം 21, എം 31 സീരീസ് ഇപ്പോൾ വ്യത്യസ്ത വില വിഭാഗത്തിലാണ് മത്സരിക്കുന്നുവെന്നാണ്. ഗാലക്‌സി എം 21 ആദ്യം 4 ജിബി റാം വേരിയന്റിന് 13,499 രൂപയിലും 6 ജിബി റാം വേരിയന്റിന് 15,499 രൂപയിലുമാണ് പുറത്തിറക്കിയത്.

സാംസങ് ഗാലക്‌സി എം 21: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 21: സവിശേഷതകൾ

ഗ്രേഡിയൻറ് ബാക്ക് ഫിനിഷും വാട്ടർഡ്രോപ്പ് നോച്ചുള്ള ഇൻഫിനിറ്റി U-ഡിസ്‌പ്ലേയുമാണ് ഈ സ്മാർട്ഫോണിലുള്ളത്. 6,000 mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 21 സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്. മിഡ്നൈറ്റ് ബ്ലൂ, രാവൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളറുകളിലാണ് ഈ ഫോൺ നിങ്ങൾക്ക് ലഭിക്കുക. ഡ്യൂവൽ സിമ്മുള്ള (നാനോ) സാംസങ് ഗാലക്‌സി എം 21 പ്രവർത്തിക്കുന്നത് വൺ UI 2.0 അടിസ്ഥാനമായുള്ള ആൻഡ്രോയിഡ് 10-ലാണ്.

ഒക്ട-കോർ എക്സൈനോസ് 9611 SoC

6.4-ഇഞ്ചുള്ള ഫുൾ-എച്ച്ഡി + (1080x2340 പിക്സൽ) ഇൻഫിനിറ്റി-U സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിലുള്ളത്. 19.5:9 ആണ് ആസ്പെക്ട് അനുപാതം. കോർണിങ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയും ഫോണിനുണ്ട്. ഒക്ട-കോർ എക്സൈനോസ് 9611 SoC ആണ് സാംസങ് ഗാലക്‌സി എം 21 സ്മാർട്ഫോണിന് ശക്തി പകരുന്നത്. Mali-G72 MP3 GPU, 6 ജിബി LPDDR4x റാം എന്നിവയുമായാണ് ഈ പ്രൊസസർ പെയർ ചെയ്തിരിക്കുന്നത്.

ഫേസ് അൺലോക്ക് സവിശേഷത
 

48-മെഗാപിക്സൽ പ്രൈമറി സെൻസർ, 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 5-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ഫോണിന്റെ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻഭാഗത്ത് 20-മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ ക്യാമറ സപ്പോർട്ട് ചെയ്യും. കൂടാതെ ഫേസ് അൺലോക്ക് സവിശേഷതയും ഉണ്ട്.

സാംസങ് ഗാലക്‌സി എം 21: ക്യാമറ

സാംസങ് ഗാലക്‌സി എം 21 ഫോണിന്റെ പുറകിലായി 64-മെഗാപിക്സൽ പ്രൈമറി സെൻസറടക്കമുള്ള നാല് ക്യാമറകളും 32-മെഗാപിക്സൽ സെൽഫി ക്യാമറയുമാണുള്ളത്. സാംസങ് ഗാലക്‌സി എം 21 സ്മാർട്ഫോണിന് 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ 512 ജിബി വരെ വർധിപ്പിക്കാനും കഴിയും. 4G വോൾട്ടെ, വൈ-ഫൈ, ബ്ലൂടൂത്ത്, GPS/ A-GPS, USB ടൈപ്പ്-സി, ഒരു 3.5mm ഹെഡ്‍ഫോൺ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളാണ് സാംസങ് ഗാലക്‌സി എം 21 സ്മാർട്ഫോണിലുള്ളത്. 15W ഫാസ്റ്റ് ചാർജിങും ഫോൺ സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്‌സി എം 31: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 31: സവിശേഷതകൾ

5,999 രൂപ മുതലാണ് ഇന്ത്യയിൽ സാംസങ് ഗാലക്‌സി എം 31 സ്മാർട്ഫോണിന്റെ വില ആരംഭിക്കുന്നത്. 64 ജിബി സ്റ്റോറേജ് ഓപ്‌ഷനാണ് ഈ വില വരുന്നത്. അതേസമയം 128 ജിബി സ്റ്റോറേജ് വിപണയിൽ വരുന്നുണ്ട്, എന്നാൽ ഇപ്പോൾ ജിഎസ്ടി നിരക്ക് വർദ്ധനവ് കാരണം വിലയിൽ മാറ്റം വന്നിട്ടുണ്ട്. ഡ്യൂവൽ നാനോ സിമ്മുള്ള സാംസങ് ഗാലക്‌സി എം 31 സ്മാർട്ഫോൺ പ്രവർത്തിക്കുന്നത് വൺ UI 2.0 ഉള്ള ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയാണ്.

സാംസങ് ഗാലക്സി എം 31: ക്യാമറ

സൂപ്പർ അമോലെഡ് പാനലുള്ള 6.4-ഇഞ്ചുള്ള ഫുൾ-എച്ച്ഡി+ (1080x2340 പിക്സൽ) ഇൻഫിനിറ്റി-U ഡിസ്പ്ലേയാണ് ഫോണിന്റേത്. ക്വാഡ് ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്‌സി എം 31 സ്മാർട്ഫോണിലുള്ളത്. 64-മെഗാപിക്സലുള്ള പ്രൈമറി സാംസങ് ISOCELL ബ്രൈറ്റ് GW1 സെൻസർ, 8-മെഗാപിക്സലിന്റെ സെക്കന്ററി സെൻസർ, 5-മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5-മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവ അടങ്ങുന്നതാണ് പിൻക്യാമറ സജ്ജീകരണം.

സാംസങ് ഗാലക്സി എം 31: 6000mAh ബാറ്ററി

സെൽഫികളെടുക്കാനും വീഡിയോ കോളുകൾക്കുമായി 32-മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട്. 64 ജിബി, 128 ജിബി UFS 2.1 സ്റ്റോറേജ് ഓപ്‌ഷനുകളാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഇത് രണ്ടും ഒരു മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർധിപ്പിക്കാവുരുന്നതാണ്. 6000mAh ബാറ്ററി കപ്പാസിറ്റി ഈ ഫോണിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്.

Most Read Articles
Best Mobiles in India

English summary
Samsung's M21 and M31 Galaxy phones are getting new prices in India. Each of the mid-range phones will now cost more than Rs 500 if you purchase from offline stores. The new prices came into effect last week, and apply to these phone variants. The Galaxy M21 now costs Rs 14,499, while the Galaxy M31 is starting from Rs 17,499 now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X