Samsung Galaxy M21: 6000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം 21 അവതരിപ്പിച്ചു: വില 12,999 രൂപ

|

സാംസങ് ഗാലക്‌സി എം 21 ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഗാലക്‌സി എം 20 സീരീസിന്റെ പിൻഗാമിയായി വരുന്ന ഗാലക്‌സി എം 21 ന് രാജ്യത്ത് 12,999 രൂപയാണ് വില. 6000 എംഎഎച്ച് ബാറ്ററി, പിന്നിൽ 48 എംപി പ്രൈമറി സെൻസർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങി നിരവധി അപ്‌ഗ്രേഡുകളുമായാണ് ഫോൺ വരുന്നത്. ഗാലക്‌സി എം 21, ഗാലക്‌സി എം 31 തുടങ്ങിയ ഓഫറുകളുള്ള ബജറ്റ്, മിഡ് റേഞ്ച് സെഗ്‌മെന്റുകളിൽ സാംസങ് വലിയ ശക്തിയാവുകയാണ്.

ഗാലക്‌സി എം31
 

ഗാലക്‌സി എം31 6000 എംഎഎച്ച് ബാറ്ററിയുടെ കരുത്തോടെയാണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ബാറ്ററി ചാമ്പ്യൻ എന്നും ഈ സ്മാർട്ട്ഫോണിനെ വിശേഷിപ്പിക്കുന്നു. ഗാലക്സി എം 21 ആമസോൺ വഴി വാങ്ങാൻ ലഭ്യമാകും. ആദ്യ വിൽപ്പന മാർച്ച് 23 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഇന്ത്യൻ വിപണിയിൽ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ ലഭ്യമാക്കുക എന്ന ചൈനീസ് കമ്പനികളുടെ തന്ത്രത്തെ നേരിടുന്നതിൽ സുപ്രധാന നീക്കമാണ് ഈ ഫോണിലൂടെ സാംസങ് നടത്തുന്നത്.

സാംസങ് ഗാലക്സി എം 21: സവിശേഷതകൾ

സാംസങ് ഗാലക്സി എം 21: സവിശേഷതകൾ

ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ ഭീമനായ സാംസങ് ‘എം' സീരിസിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് ഗാലക്‌സി എം 21. മുൻവശത്ത് 6.4 ഇഞ്ച് സമോൾഡ് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സ്‌ക്രീൻ ഫോണിലുണ്ട്. സ്‌ക്രീൻ-ടു-ബോഡി റേഷിയോ 91% ആണെന്ന് സാംസങ് അവകാശപ്പെടുന്നു. മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പരിരക്ഷയുണ്ട്. എച്ച്ഡി വീഡിയോകൾ സ്ട്രീമിംഗ് ചെയ്യുന്നതിന് ഗാലക്സി എം 21 ന് വൈഡ്വിൻ എൽ 1 സർട്ടിഫിക്കേഷൻ ഉണ്ടെന്ന് ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ നിന്ന് വ്യക്തമാണ്.

കൂടുതൽ വായിക്കുക: സ്നാപ്പ്ഡ്രാഗൺ 865 SoCയുടെ കരുത്തുമായി റെഡ്മി കെ 30 പ്രോ മാർച്ച് 24 ന് പുറത്തിറങ്ങും

സ്റ്റോറേജ്

4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്ന ഗാലക്‌സി എം 21 ന് ഇൻഹൌസ് എക്‌സിനോസ് 9611 ചിപ്‌സെറ്റ് ഉണ്ട്. 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകുന്നുണ്ട്. ക്യാമറകളെ സംബന്ധിച്ചിടത്തോളം ഗാലക്‌സി എം 21 ഒരു പ്രൈമറി 48 എംപി സാംസങ് ഐസോസെൽ ജിഎം 1 സെൻസറോടെയാണ് വരുന്നത്.

ക്യാമറ
 

ക്യാമറ

48 എംപി പ്രൈമറി സെൻസറിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറും 5 എംപി ഡെപ്ത് സെൻസറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. മുൻവശത്ത് 20 എംപി സെൽഫി ക്യാമറയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. 48 എംപി ക്യാമറയുള്ള മറ്റ് ഡിവൈസുകൾക്ക് സമാനമായി ഗാലക്സി എം 21 ന് ക്യാമറ മോഡും ഉണ്ട്. ഇത് 48 എംപി ഷോട്ടുകൾ പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി

ഗാലക്‌സി എം 21 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 10 അധിഷ്‌ഠിത വൺയുഐ 2.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് കൂടാതെ 6000 എംഎഎച്ച് ബാറ്ററിയും 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. ഗാലക്‌സി എം 21 49 മണിക്കൂർ ടോക്ക് ടൈമും 22 മണിക്കൂർ തുടർച്ചയായ ഇന്റർനെറ്റ് ഉപയോഗവും (വൈ-ഫൈ / എൽടിഇ) നൽകുമെന്ന് സാംസങ് പറയുന്നു. ഫിംഗർപ്രിന്റ് സ്കാനർ പിൻവശത്ത് സ്ഥാപിച്ചിരിക്കുന്നു.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 3 4ജി ഔദ്യോഗികമായി പ്രഖ്യാപിച്ചു

സാംസങ് ഗാലക്‌സി എം 21: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എം 21: വിലയും ലഭ്യതയും

ആമസോൺ ഇന്ത്യ ലിസ്റ്റിംഗിലൂടെ നോക്കിയാൽ ഗാലക്‌സി എം 21 നിലവിൽ 4 ജിബി + 64 ജിബി വേരിയന്റാണ് ലഭ്യമായിട്ടുള്ളത്. ഇതിന് 12,999 രൂപയാണ് വില കാണിച്ചിരിക്കുന്നത്. എന്നിരുന്നാലും, 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിലും ഈ ഡിവൈസ് വൈകാതെ ലഭ്യമാകുമെന്ന് സാംസങ് സ്ഥിരീകരിച്ചു. ഗാലക്‌സി എം 21 ന്റെ ആദ്യ വിൽപ്പന മാർച്ച് 23 ന് പകൽ 12 മണിക്ക് ആമസോൺ വഴി നടക്കും.

Most Read Articles
Best Mobiles in India

English summary
Samsung Galaxy M21 just went official in the Indian market. The Galaxy M21, which comes as a successor to the Galaxy M20 series, is priced at Rs 12,999 in the country. The phone comes with various upgrades like 6000mAh battery, 48MP primary sensor on the back, USB Type-C port, and more importantly, it has a Full HD+ Super AMOLED display on the front.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X