14,999 രൂപയ്ക്ക് സ്വന്തമാക്കൂ പുതിയ സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോൺ

|

90Hz അമോലെഡ് ഡിസ്പ്ലേയുള്ള പുതിയ സാംസങ് ഗാലക്‌സി എം 32 തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസർ, 128 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജ് എന്നിവയാണ് സാംസങ് ഗാലക്‌സി എം 32 ൻറെ മറ്റ് പ്രധാനപ്പെട്ട സവിശേഷതകൾ. ക്വാഡ് റിയർ ക്യാമറകളുമായാണ് ഈ സ്മാർട്ട്‌ഫോൺ വിപണിയിൽ വരുന്നത്, മാത്രവുമല്ല സിനിമകൾ, ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയ്‌ക്കായി പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്തതായി അവകാശപ്പെടുന്നു. ഇത് സാംസങ് പേ മിനി ആപ്ലിക്കേഷനും സ്വകാര്യത കേന്ദ്രീകരിച്ച മോഡ് AltZLife ഉപയോഗിച്ച് വരുന്നു. റെഡ്മി നോട്ട് 10 എസ്, പോക്കോ എം 3 പ്രോ, റിയൽമി 8 5 ജി എന്നിവയ്‌ക്കെതിരെ സാംസങ് ഗാലക്‌സി എം 32 വിപണിയിൽ മത്സരിക്കും.

 

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിന് ഇന്ത്യയിൽ വരുന്ന വിലയും, ലഭ്യതയും

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിന് ഇന്ത്യയിൽ വരുന്ന വിലയും, ലഭ്യതയും

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എം 32 ൻറെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും, 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില വരുന്നത്. ബ്ലാക്ക് ആൻഡ് ലൈറ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ വരുന്ന ഇത് ആമസോൺ, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, രാജ്യമെമ്പാടുമുള്ള പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ വാങ്ങാൻ ലഭ്യമാണ്. ആമസോൺ ലിസ്റ്റിംഗ് പ്രകാരം, ജൂൺ 28 മുതൽ ഈ സ്മാർട്ഫോണിൻറെ വിൽപ്പന ആരംഭിക്കും. ഐസിഐസിഐ ബാങ്ക് ഉപയോഗിച്ച് സാംസങ് ഗാലക്സി എം 32 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,250 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എം 32 ആൻഡ്രോയിഡ് 11 ടോപ്പ് യുഐ 3.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റും, 800 നിറ്റ്സ് ബറൈറ്നെസുമുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. 6 ജിബി വരെ റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹിലിയോ ജി 80 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. ഫോട്ടോകൾ എടുക്കുവാനും വീഡിയോകൾ പകർത്തുവാനും 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഗാലക്‌സി എം 32ൽ നൽകിയിട്ടുള്ളത്. ഗാലക്‌സി എം 32 ൻറെ മുൻവശത്ത് 20 മെഗാപിക്സൽ സെൽഫി ക്യാമറ സാംസങ് നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എം 32

സാംസങ് ഗാലക്‌സി എം 32 ന് 128 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജ് ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിലുണ്ട്. 130 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക്, 40 മണിക്കൂർ ടോക്ക് ടൈം, അല്ലെങ്കിൽ 25 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ ഒറ്റ ചാർജിൽ എത്തിക്കുമെന്ന് അവകാശപ്പെടുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 32ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോക്സിൽ 15W ചാർജർ ഉണ്ടെങ്കിലും 25W ഫാസ്റ്റ് ചാർജിംഗിനെ ഈ സ്മാർട്ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിന് 159.3x74.0x9.3 മില്ലിമീറ്റർ അളവും 96 ഗ്രാം ഭാരവുമുണ്ട്.

Most Read Articles
Best Mobiles in India

English summary
The Samsung Galaxy M32 also features a MediaTek Helio G80 SoC and up to 128GB of inbuilt storage. The smartphone also features quad rear cameras that are said to be optimized for movies, games, and social media.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X