സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചു

|

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന്റെ വില വെട്ടിക്കുറച്ചു. 8 ജിബി റാമും 256 ജിബി റോമുമുള്ള ഒറ്റ വേരിയന്റിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ എത്തിയ സ്മാർട്ട്ഫോണിന്റെ വിലയിൽ 22,000 രൂപയുടെ കിഴിവാണ് ഉണ്ടായിരിക്കുന്നത്. ഈ വിലക്കിഴിവോടെ സ്മാർട്ട്ഫോണിന്റെ വില 54,999 രൂപയായി കുറഞ്ഞു. ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ ഈ ഡിവൈസ് പുതുക്കിയ വിലയിൽ ലഭ്യമാകും.

 
സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചു

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തിയത് 76,999 രൂപ എന്ന വിലയുമായിട്ടാണ്. ഡിവൈസിന് 22,000 രൂപ കുറച്ചതോടെ ഇനി മുതൽ 54,999 രൂപയ്ക്ക് സാംസങ്.ഇൻ, ആമസോൺ ഇന്ത്യ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ ഈ ഡിവൈസ് വിൽപ്പനയ്ക്ക് ലഭ്യമാകും. സാംസങ് ഗാലക്‌സി നോട്ട് 20ന്റെ മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് ഗ്രീൻ നിറങ്ങൾ കമ്പനിയുടെ ഔദ്യോഗിക സൈറ്റിലും ആമസോണിലും 54,999 രൂപയ്ക്ക് തന്നെ വിൽക്കുന്നു.

ഗാലക്സി നോട്ട് 20 സ്മാർട്ട്ഫോൺ മിസ്റ്റിക് ബ്ലൂ വേരിയന്റിലും ലഭ്യമാണ്. ഈ ഡിവൈസിന് മുകളിൽ പറഞ്ഞത് പോലുള്ള വിലക്കിഴിവ് ലഭ്യമല്ല. ഈ മോഡലിന് 60,999 രൂപയാണ ആമസോണിൽ നൽകിയിട്ടുള്ള വില. ഫ്ലിപ്പ്കാർട്ടിൽ ഈ ഡിവൈസിന് 66,000 രൂപയാണ് വില വരുന്നത്. ഈ വില കുറയ്ക്കൽ കുറച്ച് കാലത്തേക്ക് മാത്രം ലഭിക്കുന്ന ഓഫറാണോ അതോ സ്ഥിരമാണോ എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല.

സാംസങ് ഗാലക്‌സി നോട്ട് 20: സവിശേഷതകൾ

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 ആസ്പാക്ട്റേഷിയോവും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865, എക്‌സിനോസ് 990 SoC എന്നീ രണ്ട് പ്രോസസർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഡിവൈസിൽ ഉള്ളത്.

ഗാലക്‌സി നോട്ട് 20 ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. അതിൽ 12 മെഗാപിക്സൽ മെയിൻ സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും 3x ഒപ്റ്റിക്കൽ സൂമുള്ള 64 മെഗാപിക്സൽ ഷൂട്ടറുമാണ് ഉള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി 10 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്.

5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്ന നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളാണ് സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി നോട്ട് 20 പായ്ക്ക് ചെയ്യുന്നത്.

Most Read Articles
Best Mobiles in India

English summary
Samsung has slashed the price of its Galaxy Note 20 smartphone. The device has received a discount of Rs 22,000. With this, the price of the device has come down to Rs 54,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X