സാംസങ് ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 + സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവ്

|

സാംസങ് ഗാലക്‌സി എസ് 20 സീരീസ് സ്മാർട്ട്‌ഫോണുകൾ ഈ മാസം ആദ്യമാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്. ഇപ്പോഴിതാ ഈ സ്മാർട്ട്‌ഫോണുകൾക്ക് രാജ്യത്ത് പരിമിതമായ കാലയളവിലേക്കായി ക്യാഷ്ബാക്ക് ഓഫർ ലഭ്യമാക്കുകയാണ് കമ്പനി. ഈ ക്യാഷ്ബാക്ക് ഓഫർ 2020 മാർച്ച് 31 വരെ മാത്രമേ ലഭ്യമാവുകയുള്ളു. ഈ ഓഫർഓൺലൈൻ, ഓഫ്‌ലൈൻ എന്നിവ വഴി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ലഭ്യമാണ്.

ക്യാഷ്ബാക്ക്
 

ക്യാഷ്ബാക്ക് ഓഫറിനുപുറമെ ഏറ്റവും പുതിയ തലമുറയിലെ മുൻനിര മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ആകർഷിക്കുന്നതിനായി സാംസങ് ഒരു അപ്‌ഗ്രേഡ് ബോണസും പ്രഖ്യാപിച്ചു. ഗാലക്സി എസ് 20 സീരീസ് വാങ്ങുന്നവർക്ക് പുതുതായി സമാരംഭിച്ച ഗാലക്സി ബഡ്സ് + കിഴിവുള്ള വിലയ്ക്ക് ലഭ്യമാക്കും.

സാംസങ് ഗാലക്‌സി എസ് 20 സീരീസ് ഓഫറുകൾ

സാംസങ് ഗാലക്‌സി എസ് 20 സീരീസ് ഓഫറുകൾ

കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം സാംസങ് ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 + എന്നിവ 6,000 രൂപ വരെ കിഴിവിൽ വാങ്ങാൻ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നവർക്ക് കിഴിവുകൾ ലഭിക്കും. കൂടാതെ മുകളിൽ സൂചിപ്പിച്ചതുപോലെ ഇത് ഓൺ‌ലൈൻ വഴിയും ഓഫ്‌ലൈൻ വഴിയും വാങ്ങാൻ സാധിക്കും.

കൂടുതൽ വായിക്കുക: വിവോ വി 19യുടെ പ്രീ ഓർഡർ ഇന്ത്യയിൽ ആരംഭിച്ചു

6,000 കിഴിവ്

6,000 കിഴിവ് കൂടാതെ ഒരു അപ്‌ഗ്രേഡ് ബോണസും കമ്പനി നൽകുന്നുണ്ട് ഉണ്ട്. ഗാലക്‌സി എസ് 20 അല്ലെങ്കിൽ ഗാലക്‌സി എസ് 20 + നായി പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുമ്പോൾ 5,000 രൂപ ഡിസ്കൌണ്ട് ലഭിക്കുന്നു. ഈ ഡിവൈസുകൾക്കായി കൈമാറ്റം ചെയ്യപ്പെടുന്ന സ്മാർട്ട്‌ഫോണിന്റെ മൂല്യത്തെ ആശ്രയിച്ചായിരിക്കും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് നിർണയിക്കുക എന്ന കാര്യം ഓർമ്മിക്കുക.

മറ്റ് ഡിസ്കൌണ്ടുകളും ഡീലുകളും
 

മറ്റ് ഡിസ്കൌണ്ടുകളും ഡീലുകളും

ഗാലക്‌സി എസ് 20 സീരീസ് സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നതിനായി ഒമ്പത് മാസം വരെ വിലയില്ലാത്ത ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ സാംസങ് നൽകുന്നുണ്ട്. താൽപ്പര്യമുള്ള ആളുകൾക്ക് ഗാലക്‌സി ബഡ്‌സ് + വയർലെസ് ഇയർബഡുകൾ3,999 രൂപയ്ക്ക് ലഭിക്കും. അതിന്റെ യഥാർത്ഥ വില 11,990 രൂപയാണ്. ഇതിനുപുറമെ വോഡഫോൺ, എയർടെൽ, റിലയൻസ് ജിയോ എന്നിവയിൽ നിന്ന് ഡബിൾ ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എസ് 20 സീരീസ് വില

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എസ് 20 സീരീസ് വില

ക്ലൗഡ് പിങ്ക്, ക്ലൗഡ് ബ്ലൂ, കോസ്മിക് ബ്ലാക്ക്, കോസ്മിക് ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്‌സി എസ് 20 ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിന്റെ വില 128 ജിബി സ്റ്റോറേജ് സ്പേസ് ഉള്ള സിംഗിൾ വേരിയന്റിന് 66,999 രൂപയാണ്. പിങ്ക് വേരിയൻറ് ഒഴികെ എസ് 20 ന് സമാനമായ കളർ ഓപ്ഷനുകളിലാണ് ഗാലക്സി എസ് 20 + വരുന്നത്. ഇതിന്റെ വില 73,999 രൂപയാണ്. ഈ സീരിസിലെ മറ്റൊരു ഡിവൈസ് ആയ ഗാലക്‌സി എസ് 20 അൾട്ര ഇതുവരെ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി റെഡ്മി കെ 30 പ്രോ 5 ജി വരുന്നു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Samsung Galaxy S20 series smartphones went on sale in India earlier this month. Now, these smartphones have received a limited period cashback offer in the country. Notably, this cashback offer is valid only until March 31, 2020 and is available for purchases made via both the online and offline channels.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X