സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു

|

ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിലൂടെ സാംസങ് നിരവധി പുതിയ പ്രൊഡക്ടുകൾ അവതരിപ്പിച്ചു. ഈ വർഷം സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി എസ്21 സീരീസും ഈ ഇവന്റിൽ വച്ച് പുറത്തിറക്കി. ഏറ്റവും പുതിയ പെർഫോമൻസ് ബേസ്ഡ് ചിപ്‌സെറ്റ്, മികച്ച ക്യാമറ ഫീച്ചറുകൾ, ആകർഷകമായ ഡിസ്‌പ്ലേകൾ എന്നിവയോടെയാണ് സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 +, ഗാലക്‌സി എസ്21 അൾട്ര എന്നീ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചത്.

സാംസങ് ഗാലക്‌സി എസ്21 അൾട്ര; സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എസ്21 അൾട്ര; സവിശേഷതകൾ

ഗാലക്സി എസ്21 സീരീസിന്റെ പ്രീമിയം സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ്21 അൾട്ര. ഈ ഡിവൈസ് ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനിലാണ് വിപണിയിലെത്തിയത്. ക്യാമറ അപ്‌ഗ്രേഡിനുപുറമെ കമ്പനി അൾട്ര മോഡലിന് മെച്ചപ്പെടുത്തിയ ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ്, ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷൻ, 1440 പി + റെസല്യൂഷൻ, അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതകൾ.

ക്യാമറ

സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണിൽ 108 എംപി വൈഡ് ആംഗിൾ പ്രൈമറി സെൻസർ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവ നൽകിയിട്ടുണ്ട്. ഇതിനൊപ്പം 10x സൂമുള്ള 10എംപി ടെലിഫോട്ടോ സെൻസറും 3x സൂം ഉള്ള 10എംപി സെൻസറും നൽകിയിട്ടുണ്ട്. ഈ പിൻക്യാമറ സെറ്റപ്പിൽ സാംസങ് ഒരു ലേസർ എ.എഫ് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 40 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്20, എസ്20 പ്ലസ്, എസ്20 അൾട്ര സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ്

ചിപ്‌സെറ്റുകൾ

16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള എസ്21 അൾട്ര എക്‌സിനോസ് 2100, സ്‌നാപ്ഡ്രാഗൺ 888 എന്നിങ്ങനെ രണ്ട് ചിപ്‌സെറ്റുകളുള്ള ഓപ്ഷനുകളായി ലഭ്യമാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3യിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്. എസ് പെൻ സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 +; സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 +; സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 + എന്നിവയാണ് എസ്21 സീരിസിൽ അവതരിപ്പിച്ച മറ്റ് രണ്ട് മോഡലുകൾ. 6.2 ഇഞ്ച് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എസ്21ൽ ഉള്ളത്. പ്ലസ് മോഡലിന് 6.7 ഇഞ്ച് സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. രണ്ട് സ്മാർട്ട്‌ഫോണുകളിലും 64 എംപി ടെലിഫോട്ടോ ലെൻസുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. അൾട്രാ-വൈഡ് ആംഗിൾ, വൈഡ് ആംഗിൾ ഷോട്ടുകൾക്കായി രണ്ട് 12 എംപി സെൻസർ എന്നിവയും നൽകിയിട്ടുണ്ട്.

ക്യാമറ

സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 + സ്മാർട്ട്ഫോണുകളിൽ 10 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ രണ്ട് ഡിവൈസുകളിലും 8കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. സാംസങ് ഗാലക്‌സി എസ്21, എസ്21 പ്ലസ് സ്മാർട്ട്ഫോണുകളിൽ 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഉള്ളത്. ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത് എക്‌സിനോസ് 2100, സ്‌നാപ്ഡ്രാഗൺ 888 എന്നീ രണ്ട് ചിപ്പ്സെറ്റ് ഓപ്ഷനുകളിൽ ഡിവൈസുകൾ ലഭ്യമാകും. ഈ 5ജി സ്മാർട്ട്‌ഫോണുകളിൽ IP68 റേറ്റിങും ഉണ്ട്.

കൂടുതൽ വായിക്കുക: രണ്ട് സെൽഫി ക്യാമറകളുമായി ടെക്നോ കാമൺ 16 പ്രീമിയർ ഇന്ത്യൻ വിപണിയിലെത്തി

ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 സ്മാർട്ട്ഫോണിൽ 4,000 എംഎഎച്ച് ബാറ്ററിയും പ്ലസ് മോഡലിൽ 4,800 എംഎഎച്ച് ബാറ്ററിയുമാണ് കമ്പനി നൽകിയിട്ടുള്ളത്. പവർഷെയർ ഫീച്ചറിലൂടെ ഫോണുകൾക്ക് വയർലെസ് ചാർജ് ചെയ്യാൻ കഴിയും. സ്മാർട്ട്‌ഫോണുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്ന സാംസങ് നോക്‌സ് വോൾട്ടും കമ്പനി അവതരിപ്പിച്ചു.

സാംസങ് ഗാലക്‌സി എസ്21, എസ്21 +, എസ്21 അൾട്ര; വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എസ്21, എസ്21 +, എസ്21 അൾട്ര; വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എസ്21 ബേസ് മോഡലിന് 799 യുഎസ് ഡോളറാണ് വില ഇത് ഏകദേശം 58,410 രൂപയോളം വരും. ഗാലക്‌സി എസ്21+ സ്മാർട്ട്ഫോണിന് 999 യുഎസ് ഡോളർ വിലയുണ്ട്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 73,000 രൂപയോളം വരും. സാംസങ് ഗാലക്‌സി എസ്21 അൾട്രയുടെ വില ആരംഭിക്കുന്നത് 1,199 യുഎസ് ഡോളർ മുതലുള്ള വിലയ്ക്കാണ് ഇത് ഏകദേശം 87,656 രൂപയോളമാണ്.

Most Read Articles
Best Mobiles in India

English summary
Samsung has launched the Galaxy S21, Galaxy S21 + and Galaxy S21 Ultra smartphones. This flagship series is presented with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X