സാംസങ് ഗാലക്‌സി എസ് 21 സീരീസ് ഇന്ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

ഇന്ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് 2021 ഇവന്റിൽ സാംസങ് ഗാലക്‌സി എസ് 21 സീരീസ് (Samsung Galaxy S21 Series) ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഈ വെർച്വൽ ഇവന്റ് സാംസങ്ങിൻറെ സാമൂഹ്യമാധ്യമ ചാനലുകൾ വഴിയും യൂട്യൂബ് വഴിയും നിങ്ങൾക്ക് തത്സമയം വീക്ഷിക്കാവുന്നതാണ്. സാംസങ് ഗാലക്‌സി എസ് 21 സീരീസിൽ ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 +, ഗാലക്‌സി എസ് 21 അൾട്ര തുടങ്ങിയ ഹാൻഡ്‌സെറ്റുകൾ ഉൾപ്പെടുന്നു. ഇന്ന് നടക്കുവാൻ പോകുന്ന ഇവന്റിൽ ഗാലക്‌സി ബഡ്‌സ് പ്രോയും, ഗാലക്‌സി സ്മാർട്ട്‌ടാഗ് ബ്ലൂടൂത്ത് ട്രാക്കറും അവതരിപ്പിക്കുമെന്ന് സാംസങ് വ്യക്തമാക്കി.

സാംസങ് ഗാലക്‌സി എസ് 21 സീരീസ്: ലോഞ്ച്, തത്സമയ സ്ട്രീം വിശദാംശങ്ങൾ
 

സാംസങ് ഗാലക്‌സി എസ് 21 സീരീസ്: ലോഞ്ച്, തത്സമയ സ്ട്രീം വിശദാംശങ്ങൾ

സാംസങ് ഗാലക്‌സി എസ് 21 സീരീസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് 2021 ഇവന്റ് ഇന്ന് രാവിലെ 10:00 മണിക്ക് ഇഎസ്ടി (രാത്രി 8:30 ഐഎസ്‌ടി) നടക്കും. ഇത് സാംസങ് ന്യൂസ്‌റൂം, സാംസങ്.കോം വെബ്സൈറ്റുകൾ, യൂട്യൂബ് എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. പ്രത്യേകിച്ചും ഇന്ത്യൻ ഉപഭോക്താക്കൾക്കായി കമ്പനി രാത്രി 8 മണിക്ക് ഗാലക്സി ഇന്ത്യ അൺപാക്ക്ഡ് ഇവന്റ് നടത്തും. അതിൽ ഇന്ത്യയിൽ നടത്തുമെന്ന് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങളും ഉൾപ്പെടും.

സാംസങ് ഗാലക്‌സി എസ് 21 സീരീസ്: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി എസ് 21 സീരീസ്: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിലെ സാംസങ് ഗാലക്‌സി എസ് 21 സീരീസിൻറെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സാധാരണ ഗാലക്‌സി എസ് 21 യൂറോ 849 (ഏകദേശം 75,600 രൂപ) വിലയിൽ ആരംഭിക്കുമെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാലക്‌സി എസ് 21 +, ഗാലക്‌സി എസ് 21 അൾട്രാ എന്നിവയുടെ വില ആരംഭിക്കുന്നത് യൂറോ 1,049 (ഏകദേശം 93,400 രൂപ), 1,399 യൂറോ (ഏകദേശം 1,24,600 രൂപ) എന്നിങ്ങനെയാണ്. ഗാലക്‌സി എസ് 21 സീരീസിനൊപ്പം സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോയും ഇന്നത്തെ പരിപാടിയിൽ അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്. ഇതിന് ഏകദേശം 199 ഡോളർ (ഏകദേശം 14,500 രൂപ) അല്ലെങ്കിൽ സിഎഡി 264.99 (ഏകദേശം 15,200 രൂപ) വില വന്നേക്കും. ഗാലക്‌സി സ്മാർട്ട്‌ടാഗും ഈ ഇവന്റിൽ അവതരിപ്പിക്കുമെന്ന് സംസാരമുണ്ടെങ്കിലും അതിൻറെ വില എത്രയാണെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സാംസങ് ഗാലക്‌സി എസ് 21 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എസ് 21 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 21 സീരീസ് ഒന്നിലധികം കളർ ഓപ്ഷനുകളിൽ വരുമെന്നും പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈൻ അവതരിപ്പിക്കുമെന്നും പറയുന്നു. ഈ ഹാൻഡ്‌സെറ്റ് സീരിസിന് ആഗോള വിപണിയിൽ എക്സിനോസ് 2100 SoC പ്രോസസർ അല്ലെങ്കിൽ യുഎസിൽ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറായിരിക്കും വരിക. ഗാലക്‌സി എസ് 21 ന് 6.2 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡൈനാമിക് അമോലെഡ് 2 എക്സ് സ്‌ക്രീനും 421 പിപി പിക്‌സൽ ഡെൻസിറ്റി വരുന്ന ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയുമുണ്ട്. ഗാലക്‌സി എസ് 21 + ഹാൻഡ്സെറ്റിനും ഇതേ സവിശേഷതകൾ ഉണ്ടാകുമെന്നും പറയുന്നു. 6.7 ഇഞ്ച് വലുപ്പത്തിലും 394 പിപി പിക്‌സൽ ഡെൻസിറ്റിയിലും ഇതിൻറെ സ്‌ക്രീൻ വരുന്നു. ഗാലക്‌സി എസ് 21 അൾട്രയ്ക്ക് 6.8 ഇഞ്ച് (1,440x3,200 പിക്‌സൽ) ഡൈനാമിക് അമോലെഡ് 2 എക്‌സ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയും 515 പിപി പിക്‌സൽ ഡെൻസിറ്റിയും ഉണ്ട്.

സാംസങ് ഗാലക്‌സി എസ് 21 സീരീസ്: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 21 സീരീസ്: ക്യാമറ സവിശേഷതകൾ

ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 + എന്നിവയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസും 12 മെഗാപിക്സൽ ടെർഷ്യറി സെൻസറും വൈഡ് ആംഗിൾ ലെൻസും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, 108 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ, 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 10 മെഗാപിക്സൽ റെസല്യൂഷനിൽ രണ്ട് സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഗാലക്‌സി എസ് 21 അൾട്രയ്ക്ക് വരുന്നത്.

സാംസങ് എക്സിനോസ് 2100 SoC പ്രോസസർ

സാംസങ് ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 + എന്നിവയ്ക്ക് മുൻവശത്ത് 10 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ് 21 അൾട്രയ്ക്ക് 40 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഗാലക്‌സി എസ് 21 അൾട്രയിൽ എസ് പെൻ സപ്പോർട്ടും നൽകുമെന്നും സാംസങ് പറയുന്നു. ഉപയോക്താക്കൾക്ക് പ്രീമിയം രൂപകൽപന നൽകുന്നതിനായി ഫോണിന് മൂന്ന് വ്യത്യസ്ത ഫിനിഷുകളും ഉണ്ടായിരിക്കാം. ഗാലക്‌സി എസ് 21ന് 4,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നതെന്ന അഭ്യൂഹമുണ്ട്. അതേസമയം ഗാലക്‌സി എസ് 21 + ഹാൻഡ്‌സെറ്റിന് 4,800 എംഎഎച്ച് ബാറ്ററിയും ഗാലക്‌സി എസ് 21 അൾട്രയ്ക്ക് 5,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും ലഭിച്ചേക്കാം.

Most Read Articles
Best Mobiles in India

English summary
The virtual event will be held via the social media platforms of Samsung as well as via YouTube. As well as the Galaxy S21+ and Galaxy S21 Ultra, the Samsung Galaxy S21 series is likely to include the Galaxy S21.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X