സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി ഇപ്പോൾ 24,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

|

സാംസങ്ന്റെ ഏറ്റവും പുതിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്‌സി എസ്21 അൾട്ര 5ജിക്ക് വൻ വിലക്കിഴിവ്. ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 25 വരെ നടക്കുന്ന ആമസോൺ ഇന്ത്യ 'ഫാബ് ഫോൺ ഫെസ്റ്റ്' സെയയിലിലാണ് ഈ ഡിവൈസ് 81,999 രൂപയ്ക്ക് ലഭ്യമാകുന്നത്. 24,000 രൂപയുടെ വിലക്കിഴിവാണ് ഡിവൈസിന് ലഭിക്കുന്നത്. ഈ സാംസങ് ഡിവൈസ് 2021 ജനുവരി അവസാനമാണ് വിപണിയിൽ എത്തിയത്. 1,05,999 രൂപയാണ് സ്മാർട്ട്ഫോണി്നറെ യഥാർത്ഥ വില.

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി
 

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജിയുടെ 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ബേസ് മോഡലിന് ഇപ്പോൾ 81,999 രൂപയാണ് വില. വിപണിയിൽ ഇപ്പോൾ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ് എസ്21 അൾട്ര 5ജി. പുറത്തിറങ്ങി വെറും ഒരു മാസത്തിനുള്ളിൽ ഇത്രയും വലിയ കിഴിവ് ലഭിക്കുന്നു എന്നത് അസാധാരണമാണ്. സാംസങ് ഷോപ്പ് ഓൺ‌ലൈനിൽ ഈ ഡിവൈസ് ഇപ്പോഴും ലോഞ്ച് ചെയ്ത വിലയ്ക്ക് തന്നെയാണ് വിൽക്കുന്നത്. വിലക്കുറവ് ആമസോണിൽ മാത്രമേ ലഭിക്കുകയുള്ളു.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായികൂടുതൽ വായിക്കുക: വൺപ്ലസ് 9 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായി

വിലക്കിഴിവ്

മുകളിൽ സൂചിപ്പിച്ചത് പോലെ ഗാലക്സി എസ്12 അൾട്ര 5ജി സ്മാർട്ട്ഫോണിന്റെ വിലക്കിഴിവ് ഒരു നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കും ലഭിക്കുക. ഫാബ് ഫോൺ ഫെസ്റ്റ് ഇന്ന് ആരംഭിക്കുമെന്നതിനാൽ തന്നെ ഇന്ന് മുതൽ വിലക്കിഴിവ് ആരംഭിക്കും. ഗാലക്സി എസ്21 അൾട്ര 5ജിയുടെ 16 ജിബി റാം വേരിയന്റിന്റെ ഓഫർ വില ആമസോൺ വെളിപ്പെടുത്തിയിട്ടില്ല. എസ്21 അൾട്ര 5ജിയുടെ ലോഞ്ച് വില 12 ജിബി + 256 ജിബി മോഡലിന് 1,05,999 രൂപയും 16 ജിബി + 512 ജിബി വേരിയന്റിന് 1,16,999 രൂപയുമാണ്.

81,999 രൂപയ്ക്ക് ഡിവൈസ് സ്വന്തമാക്കാം.

81,999 രൂപയ്ക്ക് ഗാലക്‌സി എസ്21 അൾട്ര 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നത് മികച്ച ഡീലാണ്. ആപ്പിൾ ഐഫോൺ 12 ഇപ്പോൾ 79,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഐഫോൺ 12നെക്കാൾ മികച്ച ഡിവൈസ് ഗാലക്സി എസ്21 അൾട്രയാണ് എന്ന് നിസംശയം പറയാം. ഈ പ്രീമിയം ഡിവൈസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ഡിവൈസിന്റെ 16 ജിബി റാമുള്ള വേരിയന്റിലും ചിലപ്പോൾ വിലക്കിഴിവ് ലഭിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി: സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി: സവിശേഷതകൾ

6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഗാലക്സി എസ്21 അൾട്ര പുറത്തിറക്കിയിരിക്കുന്നത്. ഡബ്ല്യുക്യുഎച്ച്ഡി+ റെസല്യൂഷൻനുള്ള ഈ ഡിസ്പ്ലെയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. 12 ജിബി / 16 ജിബി റാമും 256 ജിബി / 512 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 2100 എസ്ഒസിയാണ്. സ്മാർട്ട്‌ഫോണിന്റെ പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ എസ്21 അൾട്രയ്ക്ക് 5ജി സപ്പോർട്ട് ഉണ്ട്.

ക്യാമറ

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജിയുടെ ക്യാമറ സെറ്റപ്പ് മികച്ചതാണ്. പ്രൈമറി 108 എംപി ലെൻസ്, 10 എംപി ഒപ്റ്റിക്കൽ ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, മറ്റൊരു 10 എംപി ഒപ്റ്റിക്കൽ സൂപ്പർ-ടെലിഫോട്ടോ ലെൻസ് എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. 40 എംപി സെൽഫി ഷൂട്ടറും ഡിവൈസിൽ ഉണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്. ആൻഡ്രോയിഡ് 11ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാംകൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

Most Read Articles
Best Mobiles in India

English summary
Samsung's latest premium flagship smartphone, the Galaxy S21 Ultra 5G, is now available on Amazon for Rs 24,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X