സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

|

ഗാലക്‌സി എസ് 21, എസ് 21 പ്ലസ്, എസ് 21 അൾട്ര എന്നിവയുൾപ്പെടെയുള്ള ഗാലക്‌സി എസ് 21 സീരീസ് സ്മാർട്ട്‌ഫോണുകൾ ജനുവരിയിൽ നടക്കുന്ന സാംസങിന്റെ അൺപാക്ക്ഡ് ഇവന്റിൽ വച്ച് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ജനുവരി 14നാണ് ഈ ഇവന്റ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇവന്റിന്റെ തിയ്യതി ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇവന്റിൽ വച്ച് ലോഞ്ച് ചെയ്യുന്ന ഡിവൈസുകളുടെ പ്രീ-ഓർഡറുകൾ ലോഞ്ച് ദിവസം തന്നെ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റിപ്പോർട്ടുകൾ
 

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗാലക്സി എസ്21 അൾട്ര സ്മാർട്ട്ഫോൺ ഇന്ത്യയിൽ അധികം വൈകാതെ തന്നെ അവതരിപ്പിക്കും. ഈ ഡിവൈസ് ബിഐഎസ് സർട്ടിഫിക്കേഷനിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഡിവൈസ് എത്തുമെന്ന സൂചനയാണ് ഈ സർട്ടിഫിക്കേഷൻ നൽകുന്നത്. SM-G998B/DS എന്ന മോഡൽ നമ്പറോടെയാണ് ഈ ഡിവൈസ് സർട്ടിഫിക്കേഷനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്.

കൂടുതൽ വായിക്കുക: മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

സാംസങ് ഗാലക്‌സി എസ്21 അൾട്ര: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്21 അൾട്ര: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച്, സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ എസ്-പെൻ സപ്പോർട്ടുമായി വരുന്ന ആദ്യത്തെ ഗാലക്‌സി എസ് സീരീസ് സ്മാർട്ട്‌ഫോണായിരിക്കും. ഈ ഡിവൈസിൽ 6.8 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 875 പ്രോസസറായിരിക്കും ഗാലക്സി എസ്21 അൾട്രയ്ക്ക് കരുത്ത് നൽകുന്നത്.

പ്രോസസർ

ഇന്ത്യയിൽ ഗാലക്സി എസ്21 അൾട്ര പുറത്തിറങ്ങുന്നത് പുതിയ എക്‌സിനോസ് 2100 പ്രോസസറുമായിട്ടായിരിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്. 5ജി കണക്റ്റിവിറ്റിയോടെയായിരിക്കും ഡിവൈസ് ഇന്ത്യയിൽ എത്തുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 65W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക..

കൂടുതൽ വായിക്കുക: ഗാലക്‌സി എം02 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഉടൻ, സാംസങ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തു

108 എംപി പ്രൈമറി ക്യാമറ
 

108 എംപി പ്രൈമറി ക്യാമറ എസ് 20 അൾട്രയിൽ ഉണ്ടായിരുന്നു. ഇതേ സെൻസർ എസ്21 അൾട്രയിലും ഉണ്ടായിരിക്കും. ഇതിനൊപ്പം 12 എംപി അൾട്രാവൈഡ് ലെൻസ്, 3എക്സ് ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള ടെലിഫോട്ടോ സെൻസർ, മറ്റൊരു 10x ഒപ്റ്റിക്കൽ ടെലിഫോട്ടോ ലെൻസ് എന്നിവയും ഡിവൈസിൽ ഉണ്ടായിരിക്കും. സെൽഫികൾക്കായി ഗാലക്‌സി എസ്21 അൾട്രയിൽ 40 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

ഗാലക്സി എസ് 21 പ്ലസ്

SMG996B / DS എന്ന മോഡൽ നമ്പറുള്ള ഗാലക്സി എസ് 21 പ്ലസ് സ്മാർട്ട്ഫോണും ബിഐഎസ് സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്തിരുന്നു. അൾട്രാ മോഡലിനേക്കാൾ അല്പം ചെറിയ ബാറ്ററിയാണ് പ്ലസ് വേരിയന്റിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. 120 ഹെർട്സ് ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. വരും ദിവസങ്ങളിൽ ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോൺ നോട്ട് 9ടി എന്ന പേരിൽ അന്താരാഷ്ട്ര വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
Samsung is set to unveil the Galaxy S21 series of smartphones, including the Galaxy S21, S21 Plus and S21 Ultra, at unpacked event in January.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X