സ്ക്രീനിനകത്ത് സെൽഫി ക്യാമറയുള്ള ലോകത്തിലെ ആദ്യ ഫോൺ പുറത്തിറക്കാനൊരുങ്ങി സാംസങ്

|

സ്‌ക്രീനിന്റ അകത്ത് സെൽഫി ക്യാമറയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് സാംസങ് സ്മാർട്ട്‌ഫോൺ വിപണിയിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ക്യാമറഎങ്ങനെ സ്‌ക്രീനിന് താഴെ വയ്ക്കാമെന്നതിന്റെ സാങ്കേതികത വശങ്ങൾ പരിശോധിക്കുകയാണ് കമ്പനി. തടസ്സമില്ലാത്ത ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ഡിസ്പ്ലേയിലേക്ക് ക്യാമറ സെൻസറുകൾ ചേർക്കാനാണ് സാംസങ് ഉദ്ദേശിക്കുന്നത്.

ഐസ് യൂണിവേഴ്സ്
 

പ്രശസ്ത ടിപ്പ്സ്റ്ററായ ഐസ് യൂണിവേഴ്സ് ഒരു ട്വീറ്റിലൂടെയാണ് സാംസങ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന അണ്ടർ സ്ക്രീൻ സെൽഫി ക്യാമറയെ കുറിച്ചുള്ള വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. "സാംസങ് ഗാലക്സി എസ് 21യിലൂടെ കമ്പനി ലോകത്തിലെ ആദ്യ അണ്ടർ സ്ക്രീൻ ക്യാമറ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്മാർട്ട്ഫോൺ വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിർമ്മിക്കുമെന്ന് ഐസ് യുണിവേഴ്സ് വെളിപ്പെടുത്തി.

റിപ്പോർട്ട്

ഐസ് യൂണിവേഴ്സിന്റെ റിപ്പോർട്ട് പൂർണമായി വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെങ്കിലും സാങ്കേതികവിദ്യ രംഗത്ത് സാംസങിന് അണ്ടർ സ്ക്രീൻ സെൽഫി ക്യാമറ നിർമ്മിക്കാനുള്ള എല്ലാ വിഭവങ്ങളും വൈദഗ്ധ്യവും ഉണ്ടെന്നത് സത്യമാണ്. ഈ നേട്ടം കൈവരിക്കാൻ സാംസങ്ങിന് സാധിച്ചാൽ അടുത്ത തലമുറ ഗാലക്‌സി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ഗാലക്‌സി എസ് 21, അല്ലെങ്കിൽ ഗാലക്‌സി എസ് 30ൽ സ്‌ക്രീനിനകത്തുള്ള ആദ്യത്തെ സെൽഫി ക്യാമറ കമ്പനി അവതരിപ്പിച്ചേക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ 51 5ജി പുറത്തിറങ്ങി; വിലയും സവിശേഷതകളും

മുൻനിര

നിലവിൽ സാംസങിന്റെ ഗാലക്‌സി സീരിസുകളിലെ മുൻനിര സ്മാർട്ട്‌ഫോണുകളിൽ മൈനസ് പഞ്ച്-ഹോൾ ക്യാമറകളുള്ള ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേകൾ ഉണ്ട്. ഉദാഹരണത്തിന്, ഗാലക്‌സി എസ് 20യിൽ അൾട്രാ 6.9 ഇഞ്ച് ബെസെൽ-ലെസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫുൾസ്ക്രീൻ സ്മാർട്ട്ഫോൺ എന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കമ്പനികളിൽ ഒന്നാണ് സാംസങ് എന്ന് അതിന്റെ അടുത്തിടെയുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ പരിശോധിച്ചാൽ വ്യക്തമാകും.

സെൽഫി ക്യാമറ
 

സെൽഫി ക്യാമറ ഡിസ്പ്ലേയ്ക്ക് കീഴിൽ സ്ഥാപിച്ചുകൊണ്ട് ഫുൾ സ്ക്രീൻ ഡിസ്പ്ലേ സ്മാർട്ട്‌ഫോൺ എന്ന് പൂർണ അർത്ഥത്തിൽ വിളിക്കാവുന്ന ആദ്യത്തെ മോഡൽ ഓപ്പോയാണ് പ്രദർശിപ്പിച്ചത്. ഈ പ്രോട്ടോടൈപ്പ് മോഡൽ എം‌ഡബ്ല്യുസി 2019 ലാണ് പ്രദർശിപ്പിച്ചത്. സ്ക്രീനിന് താഴെ രൂപകൽപ്പന ചെയ്തിരിക്കുന്ന ക്യാമറ സെൻസറിലേക്ക് വെളിച്ചം സ്ക്രീനിന് അകത്ത് കൂടി കടന്നുപോകുന്നതിനായി പുനർ‌രൂപകൽപ്പന ചെയ്‌ത പിക്‍സൽ‌ ഘടനയാണ് ഈ മോഡലിന്റെ സവിശേഷത. ഇതിനായി സുതാര്യമായ മെറ്റീരിയലാണ് സ്ക്രീനിൽ‌ ഓപ്പോ ഉപയോഗിച്ചത്.

സ്മാർട്ട്ഫോൺ

സാംസങ് എങ്ങനെയാണ് സ്ക്രീനിന് അകത്തുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തെ സംബന്ധിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. അതേസമയം, ആദ്യത്തെ അണ്ടർ-സ്ക്രീൻ ക്യാമറ സ്മാർട്ട്‌ഫോൺ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാൻ ഓപ്പോയും വിവോയും പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ രണ്ട് സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഒരു ഫുൾ സ്ക്രീൻ സ്മാർട്ട്ഫണിനായുള്ള പ്രവർത്തനങ്ങളിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: 12 ജിബി റാമും 512 ജിബി സ്റ്റോറേജുമായി റെഡ്മി കെ 30 പ്രോ സൂം എഡിഷൻ പുറത്തിറങ്ങി

വിവോ, ഓപ്പോ, ഷവോമി, വൺപ്ലസ്

വിവോ, ഓപ്പോ, ഷവോമി, വൺപ്ലസ് എന്നീ കമ്പനികൾ അവരുടെ ഹാൻഡ്‌സെറ്റുകളിൽ മികച്ച സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉണ്ടാക്കാൻ സെൽഫി ക്യാമറ സാങ്കേതികവിദ്യകളായ പോപ്പ്-അപ്പ് സെൽഫി ക്യാമറകൾ, ഷാർക്ക് ഫിൻ ക്യാമറ മൊഡ്യൂളുകൾ തുടങ്ങിയവ അവതരിപ്പിച്ചു. ഈ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ ആരെങ്കിലും അണ്ടർ-സ്ക്രീൻ ക്യാമറയുമായി ആദ്യത്തെ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചാൽ അതിൽ അതിശയിക്കാനില്ല.

Most Read Articles
Best Mobiles in India

English summary
Samsung might finally take the quest of 'full-screen' smartphone to the next level by introducing the world's first commercial handset with an under-the-screen selfie camera. The company is possibly evaluating the technicalities of how to put critical camera components under the screen. Samsung could integrate the sensor directly into the display to deliver a seamless user experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X