സാംസങ് ഗാലക്‌സി എസ് 21 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ

|

ഗാലക്‌സി എസ് 21 (Samsung Galaxy S21) എന്ന് വിളിക്കുന്ന അടുത്ത ഗാലക്‌സി എസ് സീരീസ് സ്മാർട്ഫോൺ വിപണിയിൽ എത്തിക്കുന്നതിനുള്ള തിരക്കിലാണ് സാംസങ്. ഈ സ്മാർട്ട്‌ഫോൺ ഇതിന് മുമ്പ് നിരവധി ചോർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിധേയമായിട്ടുണ്ട്, ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കറ്റ് നൽകി. ഗാലക്‌സി എസ് 21 ലോഞ്ച് ഉടനെതന്നെ സംഭവിക്കുമെന്ന് ഇത് വ്യക്തമായ ഒരു സൂചന നൽകുന്നു.

സാംസങ് ഗാലക്‌സി എസ് 21 സീരീസ്
 

എല്ലാ വർഷവും ആദ്യ പകുതിയിൽ സാംസങ് സാധാരണയായി എസ് സീരീസ് അവതരിപ്പിക്കുന്നതാണ്, അതുപോലെ 2021 ലും ഇത് നടക്കും. കഴിഞ്ഞ വർഷത്തേക്കാൾ ഒരു മാസം മുമ്പാണ് സാംസങ് ഗാലക്‌സി എസ് 21 സീരീസ് ജനുവരി 14 ന് വിപണിയിലെത്തുന്നതെന്ന് കഴിഞ്ഞ അഭ്യൂഹങ്ങളും ലീക്കുകളും സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഗാലക്സി എസ് 20 സീരീസ് ഫെബ്രുവരി പകുതിയോടെ ഗ്ലോബലായി ലോഞ്ച് ചെയ്യ്തു. എന്നാൽ, ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ ബ്രാൻഡ് ഈ സീരീസ് ലോഞ്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സാംസങ് ഗാലക്‌സി എസ് 21

ഗാലക്‌സി എസ് 21 സീരീസിന് കീഴിൽ ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 +, ഗാലക്‌സി എസ് 21 അൾട്രാ എന്നിവയുൾപ്പെടെ മൂന്ന് സ്മാർട്ട്‌ഫോണുകൾ സാംസങ് പുറത്തിറക്കുമെന്ന് പറയുന്നു. ലോഞ്ച് ചെയുവാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ മൂന്ന് സാംസങ് ഡിവൈസുകളുടെയും വിശദാംശങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. വരുന്ന ഈ മൂന്ന് സാംസങ് ഗാലക്‌സി എസ് 21 ഡിവൈസുകളും ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 875 പ്രോസസറുമായി വരുമെന്നാണ് കാണിക്കുന്നത്.

ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 875 പ്രോസസർ

അതേസമയം കമ്പനിയുടെ ഏറ്റവും പുതിയ എക്‌സിനോസ് ചിപ്‌സെറ്റിനൊപ്പം ഈ മോഡലുകളും ഉണ്ടാകാം. അഭ്യൂഹങ്ങൾ പരിശോധിച്ചാൽ, ഗാലക്‌സി എസ് 21 ന് 6.2 ഇഞ്ച് എഫ്‌എച്ച്ഡി + സ്‌ക്രീനും ഗാലക്‌സി എസ് 21 +, എസ് 21 അൾട്രാ എന്നിവ 12 ഹെർട്സ് സ്‌ക്രീൻ റീഫ്രഷ് റേറ്റുമായി 6.7 ഇഞ്ചും 6.8 ഇഞ്ച് സ്‌ക്രീനുമായാണ് വരുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി വരുന്ന വൺ യുഐ 3.1 സോഫ്റ്റ്‌വെയർ പ്ലാറ്റഫോമിലാണ് ഈ ഹാൻഡ്‌സെറ്റുകൾ പ്രവർത്തിക്കുന്നത്.

48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 21 ക്യാമറ
 

ഗാലക്‌സി എസ് 21, എസ് 21 + തുടങ്ങിയ ഹാൻഡ്സെറ്റുകളുടെ പുറകിലത്തെ പാനലിൽ 12 എംപി + 12 എംപി + 64 എംപി ക്യാമറയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ് 21 അൾട്ര 108 എംപി ക്യാമറ + 12 എംപി അൾട്രാവൈഡ് + 10 എംപി 3x ഒപ്റ്റിക്കൽ ക്യാമറ + 10 എംപി 10x ഒപ്റ്റിക്കൽ ലെൻസ് എന്നിവയും വരുമെന്ന് പറയപ്പെടുന്നു. ലീക്കുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം, ഗാലക്‌സി എസ് 21 ന് 4000 എംഎഎച്ച് ബാറ്ററിയും, ഗാലക്‌സി എസ് 21 + 4800 എംഎഎച്ച് ബാറ്ററിയും, ഗാലക്‌സി എസ് 21 അൾട്രയ്ക്ക് 5000 എംഎഎച്ച് ബാറ്ററിയുമാണ് വരുന്നത്.

Most Read Articles
Best Mobiles in India

English summary
In the past, the smartphone has been subjected to many leaks and rumors, and now the Bureau of Indian Standards (BIS) in India has certified it. This indicates that the launch of the Galaxy S21 could happen very soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X