സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു: വിശദാംശങ്ങൾ

|

സാംസങിന്റെ പുതിയ ഫോൾഡബിൾ ഫോൺ ഇനി ഇന്ത്യയിലും. കഴിഞ്ഞ ആഴ്ച യുഎസിൽ അവതരിപ്പിച്ച സാംസങിന്റെ ഗാലക്‌സി z ഫ്ലിപ് ഫോൾഡബിൾ ഫോൺ ആണ് ഇന്ത്യയിലെത്തിയത്. സാംസങിന്റെ രണ്ടാമത്തെ ഫോൾഡബിൾ ഫോണാണ് ഗാലക്‌സി Z ഫ്ലിപ്. ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേ എന്ന് പേരുള്ള ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന സവിശേഷത.

 

സാംസങ് ഫോൾഡബിൾ ഹാൻഡ്‌സെറ്റ്

ഡിസ്‌പ്ലേ പകുതി മടക്കി വെച്ചിരിക്കുമ്പോൾ ചില ആപ്ലിക്കേഷനുകൾക്ക് മാത്രം പ്രത്യേകം ഭാഗിച്ച സ്ക്രീൻ മോഡ് നൽകുന്ന സവിശേഷതയാണിത്. നോട്ടിഫിക്കേഷനുകൾക്ക് വേണ്ടി ചെറിയ സെക്കണ്ടറി കവർ സ്ക്രീനും ഡ്യൂവൽ റിയർ ക്യാമറ സംവിധാനവും 3,300mAh ബാറ്ററിയും പുതിയ സാംസങ് ഫോൾഡബിൾ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. ഫെബ്രുവരി 21 മുതലാണ് ഇന്ത്യയിൽ ഫോൺ പ്രീ-ഓർഡറിനായി ലഭ്യമാകുക.

​സാംസങ് ഗാലക്‌സി Z ഫ്ലിപ് ഇന്ത്യയിലെ വില

​സാംസങ് ഗാലക്‌സി Z ഫ്ലിപ് ഇന്ത്യയിലെ വില

സാംസങ് ഗാലക്‌സി Z ഫ്ലിപിന് ഇന്ത്യയിൽ 1,09,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഗാലക്‌സി Z ഫ്ലിപ് ലഭിക്കുക. മിറർ ബ്ലാക്ക്, മിറർ പർപ്പിൾ, മിറർ ഗോൾഡ് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ഫോൺ വരിക. സാംസങ് ഇ-സ്റ്റോറിലൂടെയും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീറ്റെയ്‌ലർമാരിലൂടെയും ഫെബ്രുവരി 20 മുതൽ ഹാൻഡ്‌സെറ്റ് പ്രീ-ഓർഡർ ചെയ്യാൻ കഴിയും. ഫെബ്രുവരി 26 മുതലാണ് സാംസങ് ഗാലക്‌സി Z ഫ്ലിപ് ഉപയോക്താക്കളുടെ കയ്യിലെത്തുക. ഫോണിനൊപ്പം സൗജന്യ കവറും, AKG ഹെഡ്‌ഫോണും സാംസങ് നൽകുന്നുണ്ട്.

സാംസങ് ഗാലക്‌സി Z ഫ്ലിപ് സജ്ജീകരണങ്ങൾ
 

സാംസങ് ഗാലക്‌സി Z ഫ്ലിപ് സജ്ജീകരണങ്ങൾ

ഡ്യൂവൽ-സിമ്മുള്ള സ്മാർട്ഫോണിൽ ഒരു ഇ-സിം സ്ലോട്ടും ഒരു നാനോ-സിം സ്ലോട്ടുമാണ് നൽകിയിരിക്കുന്നത്. OneUi ഉള്ള ആൻഡ്രോയിഡ് 10-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. മടക്കാൻ കഴിയുന്ന പ്രധാന ഡിസ്പ്ലേ 6.7-ഇഞ്ച് full-HD (1080x2636 പിക്സൽ, 21.9:9, 425ppi) ഡൈനാമിക് അമോലെഡ് പാനലിലാണുള്ളത്. ഈ ഡിസ്പ്ലേയെ ഇൻഫിനിറ്റി ഫ്ലക്സ് ഡിസ്പ്ലേ എന്നാണ് സാംസങ് വിളിക്കുന്നത്. അപ്പുറത്തെ വശത്ത് 1.1-ഇഞ്ചുള്ള സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

ഡൈനാമിക് അമോലെഡ് പാനൽ

ഈ ഡിസ്‌പ്ലേയ്ക്ക് 112x300 പിക്സൽ റസല്യൂഷനും 303ppi പിക്സൽ ഡെൻസിറ്റിയുമാണുള്ളത്. എട്ട് ജിബി റാമുമായി പെയർ ചെയ്തിട്ടുള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855+ SoC ആണ് ഹാൻഡ്‌സെറ്റിന് ശക്തി പകരുന്നത്. ഇന്റേണൽ സ്റ്റോറേജ് 256 ജിബിയാണ്, പക്ഷെ ഈ സ്റ്റോറേജ് മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാൻ കഴിയില്ല.

സാംസങ് ഗാലക്‌സി Z ഫ്ലിപ് സവിശേഷതകൾ

സാംസങ് ഗാലക്‌സി Z ഫ്ലിപ് സവിശേഷതകൾ

പുതിയ ഫ്ളക്സ് മോഡ് UI ആണ് ഫോണിൽ സാംസങ് നൽകിയിരിക്കുന്ന ഒരു പുതിയ സവിശേഷത. പല ആംഗിളുകളിൽ ഗാലക്‌സി Z ഫ്ലിപ് തുറക്കാൻ ഈ സവിശേഷത സഹായിക്കും. രണ്ടാമത്തെ സ്‌ക്രീനിൽ 'സ്വൈപ് ടു സീ നോട്ടിഫിക്കേഷൻ' ഫീച്ചറും നൽകിയിട്ടുണ്ട്. ഈ ഫീച്ചർ ഉപയോഗിച്ച് ഫോൺ തുറക്കാതെ തന്നെ എല്ലാ പ്രധാന നോട്ടിഫികേഷനുകളും കാണാനാവും. ഫ്ളക്സ് മോഡ്, പ്രധാന ഫോൾഡബിൾ ഡിസ്പ്ലേയെ രണ്ട് 4-ഇഞ്ച് സ്‌ക്രീനുകളാക്കി മറ്റും. അതായത് രണ്ട് ആപ്പുകൾ ഒരേസമയം ഉപയോഗിക്കാൻ സാധിക്കും.

സാംസങ് ഗാലക്‌സി Z ഫ്ലിപ് ക്യാമറ

സാംസങ് ഗാലക്‌സി Z ഫ്ലിപ് ക്യാമറ

ഡ്യൂവൽ റിയർ ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പിലുള്ളത്. 12-മെഗാപിക്സൽ വൈഡ്-ആംഗിൾ ക്യാമറ (f/1.8, 1.4-മൈക്രോൺ പിക്സൽ, 78-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ) 12-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2, 1.12-മൈക്രോൺ പിക്സൽ, 123-ഡിഗ്രി FoV, OIS) എന്നിവയാണ് ഫോണിന്റെ ക്യാമറ സംവിധാനത്തിലുള്ളത്. HDR10+ വീഡിയോ റെക്കോർഡിങ് ഫീച്ചറും ഫോണിൽ സാംസങ് നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10-മെഗാപിക്സൽ (f/2.4, 1.22-മൈക്രോൺ പിക്സൽ, 80-ഡിഗ്രി FoV) സെൽഫി ക്യാമറയാണ് സാംസങ് ഗാലക്‌സി Z ഫ്ലിപ്പിൽ നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി Z ഫ്ലിപ് മറ്റ് പ്രത്യകതകൾ

സാംസങ് ഗാലക്‌സി Z ഫ്ലിപ് മറ്റ് പ്രത്യകതകൾ

ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3,300mAh ബാറ്ററിയാണ് ഫോണിലുള്ളത്. സിംഗിൾ മോണോ സ്പീക്കറും ഗാലക്‌സി Z ഫ്ലിപ്പിൽ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് v5.0, 4G LTE, USB ടൈപ്പ്-സി, NFC, MST, വൈഫൈ 802.11ac, GPS (A-GPS) എന്നിവയാണ് കണക്ടിവിറ്റി സൗകര്യങ്ങൾ. ഫോണിന്റെ സൈഡിലാണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നത്. 

 ഫിംഗർപ്രിന്റ് സെൻസർ

മടക്കി വെയ്ക്കുമ്പോൾ 87.4x73.6x17.33mm ആണ് സാംസങ് ഗാലക്‌സി Z ഫ്ലിപ്പിന്റെ നീളം. നിവർത്തുമ്പോൾ ഇത് 167.3x73.6x7.2mm വരും. ഭാരം 183 ഗ്രാം ആണ്. സാംസങിന്റെ പേയ്‌മെന്റ് സർവീസായ സാംസങ് പേ, സാംസങ് ക്‌നോക്സ് തുടങ്ങിയ സൗകര്യങ്ങളെല്ലാം സാംസങ് ഗാലക്‌സി Z ഫ്ലിപ്പിലും ഉണ്ടായിരിക്കും. ചെറിയ നൈലോൺ ഹിഞ്ചും സാംസങ് ഗാലക്‌സി Z ഫ്ലിപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
The Samsung Galaxy Z Flip has arrived in India soon after the recent global launch. This is the second foldable smartphone from Samsung after the Galaxy Fold. The Z Flip flaunts a completely different design and unlike the Galaxy Fold’s plastic display, the Z Flip features Samsung’s proprietary bendable Ultra Thin Glass (UTG) display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X