സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 5ജി ഫോണുകൾ ഇപ്പോൾ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്

|

പുതിയ സാംസങ് അൺപാക്ക്ഡ് 2021 ഇവന്റ് ആഗസ്റ്റ് 11 ന് ആരംഭിക്കും. അതേസമയം, ഒന്നിലധികം ചോർച്ചകളും റെൻഡറുകളും പുതിയ ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഇസഡ് ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകളുടെ സവിശേഷതകളും വിലയും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, രണ്ട് സ്മാർട്ട്‌ഫോണുകളും സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തുമെന്ന് അഭ്യൂഹമുണ്ട്. ഇപ്പോൾ, ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഇസഡ് ഫ്ലിപ്പ് 3 എന്നിവ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യയിൽ പ്രീ-ഓർഡറുകൾക്കായി തയ്യാറാക്കിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന വിവരം.

 

പ്രീ-ബുക്കിംഗിനായി സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഇസഡ് ഫ്ലിപ്പ് 3 ഇപ്പോൾ ലഭ്യമാണ്

പ്രീ-ബുക്കിംഗിനായി സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഇസഡ് ഫ്ലിപ്പ് 3 ഇപ്പോൾ ലഭ്യമാണ്

സെല്ലുലാർ വേൾഡ് എന്ന പേരിൽ ഒരു റീട്ടെയിൽ സ്റ്റോർ ഒരു ടീസർ വെളിപ്പെടുത്തി. ഈ രണ്ട് സ്മട്ഫോണുകളുടെയും പ്രീ-ബുക്കിംഗ് ഇപ്പോൾ അവരുടെ സ്റ്റോറിൽ തത്സമയമാണ്. എന്നാൽ, ഈ സ്മാർട്ട്ഫോണുകൾ മുൻകൂട്ടി ബുക്ക് ചെയ്യ്ത് വാങ്ങുന്നവർ എത്ര പണം നൽകണം എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടാതെ, ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 എന്നിവയുടെ മുൻകൂർ ബുക്കിംഗ് സംബന്ധിച്ച വിവരങ്ങളും സാംസങ് നൽകിയിട്ടില്ല. അതിനാൽ, ഈ ഹാൻഡ്സെറ്റുകളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നതാണ് നല്ലത്.

പ്രീ-ബുക്കിംഗിനായി സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഇസഡ് ഫ്ലിപ്പ് 3 ഇപ്പോൾ ലഭ്യമാണ്

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് വലിപ്പമുള്ള ഫോൾഡബിൾ ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് മുൻഗാമിയായ സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് സ്മാർട്ട്ഫോണിൻറെ ഡിസ്പ്ലേയെക്കാൾ വലുതാണ്. 6.7 ഇഞ്ച് ഫോൾഡബിൾ ഡിസ്പ്ലേയാണ് സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3ലെ സെക്കൻഡറി ഡിസ്‌പ്ലേയ്‌ക്ക് 1.9 ഇഞ്ച് വലിപ്പമായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സ്മാർട്ഫോണുകൾക്ക് പ്രതീക്ഷിക്കുന്ന വില
 

ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 യ്ക്ക് കരുത്തേകുന്നത് സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് ആയിരിക്കുമെന്ന് പറയുന്നു, കൂടാതെ ഇത് ഡ്യൂവൽ ക്യാമറ സംവിധാനവുമായി വരും. എന്നാൽ, ഓഗസ്റ്റ് 11 ന് രാവിലെ കൃത്യം 10:00 മണിക്ക് നടത്തുവാനിരിക്കുന്ന ലോഞ്ച് ഇവന്റിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന വരാനിരിക്കുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളുടെ സവിശേഷതകൾ ബ്രാൻഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സ്മാർട്ഫോണുകൾക്ക് പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സ്മാർട്ഫോണുകൾക്ക് പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിൽ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 എന്നിവയുടെ വിലയും ടിപ്സ്റ്റർ യോഗേഷുമായി സഹകരിച്ച് 91 മൊബൈൽസ് വെളിപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3 ഏകദേശം 1,35,000 (എംആർപി 1,49,990 രൂപ) ഇന്ത്യയിൽ ആരംഭിക്കും. മറുവശത്ത്, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സ്മാർട്ഫോൺ 80,000 രൂപയ്ക്കും 90,000 രൂപയ്ക്കും ഇടയിൽ വില വരും. ഈ ചോർന്ന വില വിവരങ്ങൾ ശരിയാണെങ്കിൽ വരുവാൻ പോകുന്ന നെക്സ്റ്റ് ജനറേഷൻ സ്മാർട്ഫോണുകൾ അവയുടെ മുൻഗാമികളേക്കാൾ വിലകുറവിലായിരിക്കും എത്തുന്നത്.

Most Read Articles
Best Mobiles in India

English summary
Samsung Unpacked 2021 event will launch on August 11th. Meanwhile, multiple leaks and renders have revealed the features and price of the new Galaxy Z Fold 3 and Z Flip 3 smartphones. In addition, it is rumored that both smartphones will arrive in India in September.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X