സാംസങ് സ്മാർട്ട്ഫോണുകൾ വാങ്ങാൻ സുവർണാവസരം, ഫെസ്റ്റിവൽ സെയിലിലിൽ വമ്പിച്ച ഓഫറുകൾ

|

ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാവായ സാംസങ് ഇന്ത്യൻ വിപണിയിൽ ഇന്നും ജനപ്രീതിയുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ചൈനീസ് കമ്പനികളോട് കടുത്ത മത്സരം നടത്തുന്ന സാംസങ് ഉത്സവ സീസണിൽ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ, എസികൾ തുടങ്ങി നിരവധി പ്രൊഡക്ടുകൾക്ക് ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. സാംസങ് ഫെസ്റ്റിവൽ സെയിൽ നവംബർ 3 മുതൽ നവംബർ 10 വരെയാണ് നടക്കുന്നത്. മികച്ച ഓൺലൈൻ എക്‌സ്‌ചേഞ്ച് മൂല്യം, 18 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ, 10 ​​ശതമാനം വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് തുടങ്ങിയ ഓഫറുകൾ ഈ സെയിലിലൂടെ ലഭിക്കും.

 

സാംസങ്

നിങ്ങൾക്ക് ഒരു പുതിയ സാംസങ് സ്‌മാർട്ട്‌ഫോൺ വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ഗാലക്സി എസ്20 എഫ്ഇ 5ജി, ഗാലക്സി നോട്ട് 20, ഗാലക്സി Z ഫോൾഡ് 3 5ജി, ഗാലക്സി എസ്21 അൾട്ര 5ജി എന്നിങ്ങനെയുള്ള ജനപ്രിയ മോഡലുകൾ ഈ സെയിലിലൂടെ ലഭിക്കും. സാംസങ് ഫെസ്റ്റിവൽ സെയിലിലൂടെ നിങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ സെയിൽ നടക്കുന്നത്. ദീപാവലി സീസണിൽ സാംസങ് സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരം തന്നെയാണ്. ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ വാങ്ങാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ നോക്കാം.

പണം അടച്ചില്ലെങ്കിൽ പണി കിട്ടും; ജിയോഫോൺ നെക്സ്റ്റ് എത്തുന്നത് ഡിവൈസ് ലോക്ക് ഫീച്ചറുമായിപണം അടച്ചില്ലെങ്കിൽ പണി കിട്ടും; ജിയോഫോൺ നെക്സ്റ്റ് എത്തുന്നത് ഡിവൈസ് ലോക്ക് ഫീച്ചറുമായി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

ഓഫർ വില: 36,999 രൂപ

യഥാർത്ഥ വില: 74,999 രൂപ

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോൺ സാംസങ് ഫെസ്റ്റിവൽ സെയിലിലൂടെ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 36,999 രൂപയ്ക്ക് സ്വന്തമാക്കാം. 50 ശതമാനത്തിൽ അധികം രൂപയുടെ കിഴിവാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്.

സാംസങ് ഗാലക്സി നോട്ട് 20
 

സാംസങ് ഗാലക്സി നോട്ട് 20

ഓഫർ വില: 44,999 രൂപ

യഥാർത്ഥ വില: 86,000 രൂപ

സാംസങ് ഗാലക്സി നോട്ട് 20 സ്മാർട്ട്ഫോൺ സാംസങ് ഫെസ്റ്റിവൽ സെയിലിലൂടെ മികച്ച സെയിലിൽ ലഭ്യമാണ്. നിങ്ങൾക്ക് 86,000 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 44,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിനും പകുതിയോളം വിലക്കിഴിവാണ് ലഭിക്കുന്നത്.

കിടിലൻ ഫോണുമായി വീണ്ടും പോക്കോ, പോക്കോ എം4 പ്രോ 5ജി നവംബർ 9ന് വിപണിയിലെത്തുംകിടിലൻ ഫോണുമായി വീണ്ടും പോക്കോ, പോക്കോ എം4 പ്രോ 5ജി നവംബർ 9ന് വിപണിയിലെത്തും

സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി

സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി

ഓഫർ വില: 149,999 രൂപ

യഥാർത്ഥ വില: 171,999 രൂപ

സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി സ്മാർട്ട്ഫോൺ സാംസങ് ഫെസ്റ്റിവൽ സെയിൽ 2021-ലൂടെ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 171,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 149,999 രൂപയ്ക്ക് ലഭ്യമാണ്.22,000 രൂപയോളം കിഴിവാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 5ജി

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 5ജി

ഓഫർ വില: 84,999 രൂപ

യഥാർത്ഥ വില: 95,999 രൂപ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 5ജി സ്മാർട്ട്ഫോൺ സാംസങ് ഫെസ്റ്റിവൽ സെയിൽ 2021-ലൂടെ വമ്പിച്ച കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 95,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 84,999 രൂപയ്ക്ക് സ്വന്തമാക്കാം. 11,000 രൂപയോളം കിഴിവാണ് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് 5ജി ഫോൺ വേണോ, 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയ്ക്ക് 5ജി ഫോൺ വേണോ, 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എസ്21 5ജി

സാംസങ് ഗാലക്സി എസ്21 5ജി

ഓഫർ വില: 54,999 രൂപ

യഥാർത്ഥ വില: 83999 രൂപ

സാംസങ് ഗാലക്സി എസ്21 5ജി സ്മാർട്ട്ഫോൺ സാംസങ് ഫെസ്റ്റിവൽ സെയിൽ 2021-ലൂടെ മികച്ച കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 83999 രൂപ വിലയള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 54,999 രൂപയ്ക്ക് സ്വന്തമാക്കാം. 29,000 രൂപയോളം രൂപയുടെ കിഴിവാണ് ഈ സ്മാർട്ട്ഫോണിന് ലഭിക്കുന്നത്.

സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി

സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി

ഓഫർ വില: 95,999 രൂപ

യഥാർത്ഥ വില: 128,999 രൂപ

സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി സ്മാർട്ട്ഫോൺ സാംസങ് ഫെസ്റ്റിവൽ സെയിൽ 2021-ലൂടെ മികച്ച വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 128,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 95,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിന് 33,000 രൂപയോളം കിഴിവാണ് സാംസങ് നൽകുന്നത്.

വെറും ഒരു മണിക്കൂറിൽ റെഡ്മി നോട്ട് 11 സീരിസിന്റെ 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുവെറും ഒരു മണിക്കൂറിൽ റെഡ്മി നോട്ട് 11 സീരിസിന്റെ 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു

സാംസങ് ഗാലക്സി എം52 5ജി (6 ജിബി റാം)

സാംസങ് ഗാലക്സി എം52 5ജി (6 ജിബി റാം)

ഓഫർ വില: 22,249 രൂപ

യഥാർത്ഥ വില: 34,999 രൂപ

സാംസങ് ഗാലക്സി എം52 5ജി (6 ജിബി റാം) സ്മാർട്ട്ഫോൺ സാംസങ് ഫെസ്റ്റിവൽ സെയിൽ 2021-ലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 22,249 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിന് 12,000 രൂപയോളം കിഴിവ് ലഭിക്കും.

സ്മാർട്ട്ഫോണുകൾ

ബജറ്റ് മുതൽ പ്രീമിയം വരെയുള്ള വിഭാഗങ്ങളിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ ബ്രാന്റാണ് സാംസങ്. മടക്കാവുന്ന സ്മാർട്ട്ഫോണുകൾ വരെ സാംസങിന്റെ പോർട്ട്ഫോളിയോയിൽ ഉണ്ട്. വിശ്വസനീയമായ ബ്രാന്റിൽ നിന്നുള്ള മികച്ച ക്യാമറകളും കരുത്തുള്ള പ്രോസസറുകളും അടങ്ങുന്ന ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരം തന്നെയാണ്. മുകളിൽ സൂചിപ്പിച്ചത് പോലെ പകുതി വിലയോളം മാത്രം നൽകി നിങ്ങൾക്ക് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം.

ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാംജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാം

Most Read Articles
Best Mobiles in India

English summary
Buyers of Samsung smartphones can avail huge offers. As part of the Samsung Festival Sale, South Korean brand offering attractive discounts and offers on smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X