Just In
- 37 min ago
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- 2 hrs ago
പോൺ വീഡിയോ കാണുന്നവരിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കൾ
- 3 hrs ago
ആമസോൺ ഫയർ ടിവിയുമായി ചേർന്ന് ഒനീഡ സ്മാർട്ട് ടിവി പുറത്തിറക്കി
- 4 hrs ago
മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയും
Don't Miss
- Sports
തീരുമാനം തിരുത്തി, ഡ്വെയ്ന്‍ ബ്രാവോ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചുവരുന്നു
- Automobiles
കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്
- News
പൗരത്വ ഭേദഗതി നിയമം കീറെയിറഞ്ഞു; ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍! തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
- Finance
എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; അക്കൌണ്ടിലുള്ള കാശു പോകാതെ സൂക്ഷിക്കുക
- Lifestyle
കണ്ണടപ്പാടുകള്‍ നിങ്ങളെ തളര്‍ത്തുന്നോ ?
- Movies
എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫുമായി ചില സാമ്യങ്ങള്‍ തോന്നിയേക്കാം! മനസ് തുറന്ന് പൃഥ്വിരാജ്
- Travel
ഇന്ദ്രന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം
ഗാലക്സി നോട്ട് 10 ലൈറ്റ്, എസ് 10 ലൈറ്റ്, എ 51 സ്മാർട്ട്ഫോൺ ഡിസംബറിൽ അവതരിപ്പിച്ചേക്കും
അടുത്ത മാസം മൂന്ന് സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, സാംസങ് ഡിസംബറിൽ ഇന്ത്യയിൽ സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ്, ഗാലക്സി എസ് 10 ലൈറ്റ്, ഗാലക്സി എ 51 എന്നിവ വിപണിയിലെത്തിക്കുമെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതുവരെ സാംസങിൽ നിന്ന് ഔദ്യോഗികമായി ഇതിനെകുറിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. മോഡൽ നമ്പറായ എസ്എം-എൻ 770 എഫിനൊപ്പം ഗാലക്സി നോട്ട് 10 വേരിയന്റ് സാംസങ് വികസിപ്പിച്ചതായി കഴിഞ്ഞ മാസം ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു, ഇതിനെ ഗാലക്സി നോട്ട് 10 ലൈറ്റ് എന്ന് അറിയപ്പെടുന്നു. ബ്ലാക്ക്, റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ യൂറോപ്പിൽ വിപണിയിലെത്തുവനായി പോകുന്നത്.

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ്
നോട്ട് 10, നോട്ട് 10+ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഡ്യൂവൽ പിൻ ക്യാമറകളുമായി വരുന്നു, ചെറിയ ബാറ്ററിയും കൂടാതെ ഇതിൽ സ്റ്റോറേജ് ആൻഡ് റാം കപ്പാസിറ്റി കുറവാണ്. സാംസങ് ഗാലക്സി എസ് 10 ലൈറ്റിനെക്കുറിച്ച് പറയുമ്പോൾ, ഈ സ്മാർട്ഫോൺ അടുത്തിടെ യു.എസിലെ എഫ്സിസിയുടെ വെബ്സൈറ്റിൽ ലിസ്റ്റുചെയ്യ്തിരുന്നു. ഗാലക്സി നോട്ട് 10 ലൈറ്റിന്റെ മോഡൽ നമ്പറിന് സമാനമായ മോഡൽ നമ്പർ SM-G770F ഉപയോഗിച്ചാണ് ഈ ഹാൻഡ്സെറ്റ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ഡിസ്പ്ലേ 170 മില്ലീമീറ്റർ ഡയഗോണായി കണക്കാക്കുന്നുവെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തി, അതായത് 6.69 ഇഞ്ച് സ്ക്രീനുണ്ടാകാം എന്നാണ്. 45W ഫാസ്റ്റ് ചാർജിംഗ് സവിശേഷത, 75 എംഎം വീതി, മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് എന്നിവയാണ് എഫ്സിസിയിൽ പറഞ്ഞിരിക്കുന്ന മറ്റ് വിശദാംശങ്ങൾ.

സാംസങ് ഗാലക്സി എസ് 10 ലൈറ്റ്
ഗാലക്സി എസ് 10 ലൈറ്റിന്റെ അഭ്യൂഹങ്ങളിൽ ചിലത് സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റ്, 48 മെഗാപിക്സൽ പ്രൈമറി ലെൻസുള്ള ട്രിപ്പിൾ റിയർ ക്യാമറകൾ, 32 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവ ഉൾപ്പെടുന്നുവെന്നാണ്. ഗാലക്സി എ 51 നെക്കുറിച്ച്, ആരോപിക്കപ്പെടുന്ന പ്രസ്സ് റെൻഡറുകൾ ഉൾപ്പെടെ നിരവധി വിശദാംശങ്ങൾ ഇതിനകം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഗാലക്സി എ-സീരീസിലെ പഞ്ച്-ഹോൾ ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണായി ഇത് മാറിയേക്കാം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത വർഷം മുമ്പ് സാംസങ് ഗാലക്സി എ 51 ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുൻ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നുവെങ്കിലും മറ്റ് റിപ്പോർട്ടുകളിൽ നിന്നുള്ള പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് അടുത്ത മാസം ലോഞ്ച് നടക്കുമെന്നാണ്.

സാംസങ് ഗാലക്സി എ 51
ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയും ഗാലക്സി നോട്ട് 10 പോലുള്ള പഞ്ച്-ഹോൾ ക്യാമറ സൊല്യൂഷനുമായാണ് ഈ സ്മാർട്ഫോൺ വിപണയിൽ വരുന്നത്. സാംസങ് ഡിസംബറിൽ ഇന്ത്യയിൽ സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ്, ഗാലക്സി എസ് 10 ലൈറ്റ്, ഗാലക്സി എ 51 എന്നിവ വിപണിയിലെത്തിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സാംസങ് ഗാലക്സി എ 51 ഗാലക്സി സീരിസിൽ ഇറങ്ങുന്ന മറ്റൊരു മികച്ച സ്മാർട്ഫോൺ വേരിയന്റ് തന്നെയായിരിക്കും.

സാംസങ് സ്മാർട്ഫോണുകൾ
ഗാലക്സി എസ് 10 ലൈറ്റ്, ഗാലക്സി എ 51 എന്നിവ ഡിസംബറിൽ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുവാൻ പോകുന്നത് കാണുവാൻ കഴിയും. ഈ മൂന്ന് സ്മാർട്ഫോണുകളും വ്യത്യസ്ത സെഗ്മെന്റുകളിലും ലൈനപ്പുകളിലും വരുന്നതിനാൽ അവയുടെ അവതരണം ഏതാനും ആഴ്ചകൾക്കുള്ളിലായിരിക്കാം, പക്ഷേ സാംസങ് അടുത്ത മാസം ഗാലക്സി നോട്ട് 10 ലൈറ്റ് അവതരിപ്പിക്കുമെന്നത് അൽപ്പം അസംഭവ്യമാണെന്ന് തോന്നിയേക്കാം. മാസത്തിൽ അനവധി സ്മാർട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നതിനാൽ സാംസങ് ഈ സ്മാർട്ഫോണുകൾ അൽപം വൈകിയും അവതരിപ്പിക്കാം എന്ന് പ്രതീക്ഷിക്കുന്നതിലും തെറ്റില്ല.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790