ആമസോണിൽ സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഇഎംഐ ഓഫറുകൾ

|

രാജ്യത്തെ ലോക്ക്ഡൌണിൽ ഇളവുകൾ വരികയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ സേവനം ഗ്രീൻ ഓറഞ്ച് സോണുകളിൽ പൂർണമായും പുനരാരംഭിക്കുകയും ചെയ്തതോടെ സ്മാർട്ട്ഫോൺ വിപണിയും സജീവമാവുകയാണ്. എല്ലാ ബ്രാന്റുകളും തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിക്കാനും വിൽപ്പനയ്ക്കെത്തിക്കാനുമുള്ള തിരക്കിലാണ്. അതിനിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ മികച്ച ആനുകൂല്യങ്ങളുമായി വിപണി സജീവമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

ആമസോൺ
 

ആമസോൺ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി മികച്ച ഓഫറുകൾ നൽകാറുണ്ട്. സാധാരണ ലഭിക്കുന്ന ഓഫറുകൾക്ക് പുറമേ ചില ബ്രാന്റുകൾക്ക് പ്രത്യേകം ഓഫർ നൽകുന്ന ആമസോണിന്റെ ശീലം ഇത്തവണ ഗുണം ചെയ്യുന്നത് സാംസങ് ഉപയോക്താക്കൾക്കാണ്. വിലക്കിഴിവുകളും മറ്റ് ഓഫറുകൾക്കും പുറമേ ആമസോൺ മികച്ച ഇഎംഐ ഓഫറുകളാണ് സാംസങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി നൽകുന്നത്. സാംസങിന്റെ പുതിയ സ്മാർട്ട്ഫോണുകൾക്ക് ആമസോൺ നൽകുന്ന ഇഎംഐ ഓപ്ഷനുകൾ പരിശോധിക്കാം.

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

സാംസങ് ഗാലക്‌സി എം 31 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 -ട്ട്-ഓഫ്-ബോക്സിലാണ് പ്രവർത്തിക്കുന്നത്. എക്‌സിനോസ് 9 ഒക്ട 9611 സോസിയാണ് ഫോണിന്റെ കരുത്ത്. 48 എംപി, 12 എംപി, 5 എംപി, 2 എംപി സെൻസറുകളുള്ള ക്വാഡ് ക്യാമറ സെറ്റപ്പും 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 6000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. ഈ സ്മാർട്ട്ഫോൺ 6 മാസത്തെ നോ കോസ്റ്റ് ഇംഎംഐ ഓഫർ ഉപയോഗിച്ച് ആമസോണിലൂടെ സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എം 21 (Samsung Galaxy M21)

സാംസങ് ഗാലക്‌സി എം 21 (Samsung Galaxy M21)

1.7GHz ഒക്ടാകോർ എക്‌സിനോസ് 9611 SoCയുടെ കരുത്തിലാണ് സാംസങ് ഗാലക്‌സി എം 21 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 OS, 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 48 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് 20 എംപി സെൽഫി ക്യാമറ സെൻസർ എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ. ഈ സ്മാർട്ട്ഫോണും 6 മാസത്തെ നോ കോസ്റ്റ് ഇംഎംഐ ഓഫർ ഉപയോഗിച്ച് ആമസോണിലൂടെ സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എം30എസ് (Samsung Galaxy M30s)
 

സാംസങ് ഗാലക്‌സി എം30എസ് (Samsung Galaxy M30s)

6,000 എംഎഎച്ച് ബാറ്ററി, 6.4 ഇഞ്ച് എഫ്‌എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ് നോച്ചിലെ സെൽഫി ക്യാമറ സെൻസർ, 48 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവ സാംസങ് ഗാലക്‌സി എം30എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോൺ മിരച്ച ഓഫറിൽ ആമസോണിൽ നിന്ന് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എ30എസ് (Samsung Galaxy A30s)

സാംസങ് ഗാലക്‌സി എ30എസ് (Samsung Galaxy A30s)

6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, എക്‌സിനോസ് 7904 സോസി, 4,000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 9 പൈ ഒഎസ്, 25 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയോടെയാണ് സാംസങ് ഗാലക്‌സി എ30 എസ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ 6 മാസത്തെ നോ കോസ്റ്റ് ഇംഎംഐ ഓഫർ ഉപയോഗിച്ച് ആമസോണിലൂടെ സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി നോട്ട് 10+ (Samsung Galaxy Note 10+)

സാംസങ് ഗാലക്‌സി നോട്ട് 10+ (Samsung Galaxy Note 10+)

8 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ് സ്പൈസ്, 12 എംപി പ്രൈമറി സെൻസറുള്ള പിൻ ക്യാമറ മൊഡ്യൂൾ, 6.3 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, എക്‌സിനോസ് 9825 സോസി എന്നീ സവിശേഷതകളുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്‌സി നോട്ട് 10+. ഈ സ്മാർട്ട്ഫോൺ 12 മാസത്തെ നോ കോസ്റ്റ് ഇംഎംഐ ഓഫർ ഉപയോഗിച്ച് ആമസോണിലൂടെ സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എസ് 20+ (Samsung Galaxy S20+)

സാംസങ് ഗാലക്‌സി എസ് 20+ (Samsung Galaxy S20+)

ക്യുഎച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, എക്‌സിനോസ് 990 സോസി, 10 എംപി സെൽഫി ക്യാമറ, 64 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 4500 എംഎഎച്ച് ബാറ്ററി എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിലൊന്നായ സാംസങ് ഗാലക്‌സി എസ് 20+യുടെ സവിശേഷതകൾ.

സാംസങ് ഗാലക്‌സി എ51 (Samsung Galaxy A51)

സാംസങ് ഗാലക്‌സി എ51 (Samsung Galaxy A51)

6.51 ഇഞ്ച് ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, എക്‌സിനോസ് 9611 സോസി, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്‌പേസ്, 48 എംപി മെയിൻ സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, ഫാസ്റ്റ് ചാർജിംഗ് ടെക്കിനെ സപ്പോർട്ട് ചെയ്യുന്ന 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്‌സി എ 51 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ.ഈ സ്മാർട്ട്ഫോണിന് ആമസോണിൽ 9 മാസത്തെ നോ കോസ്റ്റ് ഇംഎംഐ ഓഫർ ലഭ്യമാണ്

സാംസങ് ഗാലക്‌സി എ71 (Samsung Galaxy A71)

സാംസങ് ഗാലക്‌സി എ71 (Samsung Galaxy A71)

6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 730 സോസി, ആൻഡ്രോയിഡ് 10 ഒഎസ് ഔട്ട്-ഓഫ്-ബോക്‌സ്, 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 32 എംപി സെൽഫി ക്യാമറ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. 4500mAh ബാറ്ററിയും ഫോണിലുണ്ട്. ആമസോണിൽ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 9 മാസത്തെ നോ കോസ്റ്റ് ഇംഎംഐ ഓഫറാണ് നൽകുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് (Samsung Galaxy Note 10 Lite)

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് (Samsung Galaxy Note 10 Lite)

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, എക്‌സിനോസ് 9810 സോസി, 4500 എംഎഎച്ച് ബാറ്ററി, 2 എംപി ക്യാമറ സെൻസറുകളുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 12 മാസത്തെ നോ കോസ്റ്റ് ഇംഎംഐ ഓഫർ ലഭ്യമാണ്.

സാംസങ് ഗാലക്‌സി നോട്ട് 10 (Samsung Galaxy Note 10)

സാംസങ് ഗാലക്‌സി നോട്ട് 10 (Samsung Galaxy Note 10)

എച്ച്ഡിആർ 10 + സപ്പോർട്ടോടുകൂടിയ 6.3 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, ഒക്ടാ കോർ എക്സിനോസ് 9825 സോസി, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് സ്പേസ്, 10 എംപി സെൽഫി ക്യാമറ, 12 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 3500mAh ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 12 മാസത്തെ നോ കോസ്റ്റ് ഇംഎംഐ ഓഫറും ലഭിക്കും.

സാംസങ് ഗാലക്‌സി എസ്20 (Samsung Galaxy S20)

സാംസങ് ഗാലക്‌സി എസ്20 (Samsung Galaxy S20)

ഗാലക്‌സി എസ് 20 എന്ന ഫ്ലാഗ്ഷിപ്പ് സീരീസിലെ ഏറ്റവും വില കുറഞ്ഞ വേരിയന്റാണ് സാംസങ് ഗാലക്‌സി എസ് 20. 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, ക്യുഎച്ച്ഡി + റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എക്‌സിനോസ് 990 ഇയുവി പ്രോസസർ, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 12 മാസത്തെ നോ കോസ്റ്റ് ഇംഎംഐ ഓപ്ഷൻ ലഭിക്കും.

സാംസങ് ഗാലക്‌സി എസ്20 അൾട്രാ (Samsung Galaxy S20 Ultra)

സാംസങ് ഗാലക്‌സി എസ്20 അൾട്രാ (Samsung Galaxy S20 Ultra)

ഇന്നുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും നൂതനമായ സാംസങ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ് 20 അൾട്ര. 108 എംപി പ്രൈമറി സെൻസർ, 100 എക്സ് സൂം, 8 കെ വീഡിയോ ഷൂട്ടിംഗ് സപ്പോർട്ട് എന്നീ മികച്ച സവിശേഷതകളുള്ള ക്യാമറ സെറ്റപ്പിനൊപ്പം 5000 എംഎഎച്ച് ബാറ്ററിയും എക്‌സിനോസ് 990 സോസി ചിപ്പ്സെറ്റും സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
When it comes to the offers and discounts on Amazon India, there are some irresistible offers on some of the bestselling Samsung smartphones across price points. There are instant discounts, no-cost EMI payment options and much more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X