സാംസങ് ട്രിപ്പിൾ ഫോൾഡബിൾ സ്മാർട്ട്ഫോൺ കണ്ടെത്തി: പ്രതീക്ഷിക്കുന്ന വിശദാംശങ്ങൾ

|

ഫ്രന്റ്ലൈൻ സ്മാർട്ട്‌ഫോൺ വ്യവസായത്തിലെ അടുത്ത ഹാൻഡ്സെറ്റിനെ കുറിച്ച് സാംസങ് ഔദ്യോഗികമായി സൂചനകൾ നൽകുന്നു. ആദ്യമായി, ട്രിപ്പിൾ ഫോൾഡബിൾ ഡിസ്പ്ലേയുള്ള ഒരു ഫോൺ കമ്പനി കാണിക്കുന്നു. മടക്കാവുന്ന സാംസങ് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉപയോഗിക്കുന്നതെന്നും ടീസർ സ്ഥിരീകരിക്കുന്നു. മൊത്തത്തിലുള്ള ഫോം-ഫാക്ടർ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 പോലെ കാണപ്പെടുന്നു. എന്നാൽ, ഇസഡ് ഫോൾഡ് 2 ൽ നിന്ന് വ്യത്യസ്തമായി വരാനിരിക്കുന്ന സാംസങ് ഫോണിന് ട്രിപ്പിൾ ഫോൾഡബിൾ ഡിസ്‌പ്ലേയും സ്‌ക്രീൻ-ടു-ബോഡി റേഷിയോയും ഉണ്ടാകും.

സാംസങ് ട്രിപ്പിൾ ഫോൾഡബിൾ സ്മാർട്ട്ഫോൺ കണ്ടെത്തി

 

ഡിസ്പ്ലേ മടക്കാനുള്ള സംവിധാനം നിലവിലെ ഇസഡ് ഫ്ലിപ്പ് അല്ലെങ്കിൽ ഇസഡ് ഫോൾഡ് 2 ന് സമാനമായി ഉയർന്ന നിലവാരമുള്ള ഒരു കീ ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഉപയോക്താക്കളെ ഒന്നിലധികം കോണുകളിൽ നിന്ന് ഈ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുന്നു.

സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

എന്താണ് ഉപയോഗം?

മൾട്ടി-ഫോൾഡബിൾ സ്‌ക്രീനുള്ള ഒരു ഫോണിന് ഒരു സാധാരണ കാൻഡി-ബാർ ശൈലിയിലുള്ള സ്മാർട്ട്‌ഫോണിനേക്കാൾ നിരവധി ഗുണങ്ങളുണ്ട്. ഒരു ഫോൾഡബിൾ സ്മാർട്ട്‌ഫോൺ മടക്കിക്കളയുമ്പോൾ ഒരു സാധാരണ സ്മാർട്ട്‌ഫോൺ പോലെ വരുന്നു. അത് പോക്കറ്റിൽ സൂക്ഷിക്കുവാൻ എളുപ്പവും ഒപ്പം കൈകാര്യം ചെയ്യുവാനും എളുപ്പവുമാണ്. അതുപോലെ, ഈ ഹാൻഡ്‌സെറ്റ് തുറക്കുമ്പോൾ ഫോൺ ഒരു ടാബ്‌ലെറ്റ് പോലെ പ്രവർത്തിക്കുന്നു. ഇത് കൂടുതൽ സ്‌ക്രീൻ റിയൽ എസ്റ്റേറ്റ് വാഗ്ദാനം ചെയ്യുന്നു.

ഫ്യൂജിഫിലിം X-S10 മിറർലെസ്സ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

എന്നാൽ, ഒരു കാൻഡി-ബാർ സ്റ്റൈൽ ഫോണിന്റെ കാര്യം വരുമ്പോൾ ഈ ഫോൾഡബിൾ ഫോൺ കൂടുതൽ ദുർബലമായിരിക്കും, മാത്രമല്ല അത് നന്നാക്കാൻ വളരെ പ്രയാസവുമാണ്. എല്ലാത്തിനുമുപരി,ഒരു ഫോൾഡബിൾ സ്മാർട്ട്‌ഫോൺ നിർമ്മിക്കുന്നത് ചെലവേറിയതും ബുദ്ധിമുട്ട് നിറഞ്ഞതുമായ ഒരു കാര്യമാണ്, പ്രത്യേകിച്ചും ക്വാളിറ്റി കൺട്രോളിൻറെ കാര്യത്തിൽ.

ഫോൾഡബിൾ ഫോണിന് ഒരു വിപണിയുണ്ടോ?

ഒരു ഉപഭോക്താവിന് പോലും അറിയാത്ത വിവിധ ഫോം ഘടകങ്ങളുള്ള സ്മാർട്ട്‌ഫോണുകൾ ഒഇഎം വീണ്ടും വീണ്ടും അവതരിപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ ഇന്ത്യയിൽ 1,00,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ഒരു ഫോൾഡബിൾ ഫോൺ വാങ്ങാവുന്നതാണ്. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഈ ഹാൻഡ്‌സെറ്റിൻറെ വില കുറയാൻ സാധ്യതയുണ്ട്. എന്നാൽ, ഒരു ട്രിപ്പിൾ ഫോൾഡബിൾ ഫോണിന് അതിനേക്കാൾ കൂടുതൽ ചിലവ് വരാൻ സാധ്യതയുണ്ട്.

Most Read Articles
Best Mobiles in India

English summary
In the flagship smartphone industry, Samsung has officially teased what could probably be the next theme. The company first teased a phone with a triple folding display for the first time. The teaser also reveals that a foldable Samsung OLED display is being used on the smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X