അടിപൊളി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 പ്രോ വരുന്നു

|

അടുത്ത കാലത്ത് ഏറ്റവും അധികം ആകാംക്ഷ സൃഷ്ടിച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 10 സീരീസ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ജനപ്രിയമായ വൺപ്ലസ് തറവാട്ടിൽ നിന്നും പുതിയ ഫോൺ എത്തുന്നു എന്നത് തന്നെ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചു. പോപ്പുലർ ബ്രാൻഡിൽ നിന്നുള്ള നെക്സ്റ്റ് ജെൻ ഫ്ലാഗ്ഷിപ്പ് മോഡൽ ആണ് വൺപ്ലസ് 10 സീരീസ്. അതിനാൽ തന്നെ അപ്‌ഗ്രേഡ് ചെയ്‌ത പ്രോസസറും മികച്ച ക്യാമറകളും മറ്റുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്പനി ആദ്യം വൺപ്ലസ് 10 പ്രോ പുറത്തിറക്കുമെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്. വാനില വേരിയന്റ് പിന്നീട് ലോഞ്ച് ചെയ്യാനാണ് സാധ്യത.

 

വൺപ്ലസ് 10 പ്രോ ലോഞ്ച് തീയതി

വൺപ്ലസ് 10 പ്രോ ലോഞ്ച് തീയതി

വൺപ്ലസ് 10 പ്രോയുടെ ചൈനയിലെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ആദ്യം ചൈനീസ് വിപണിയിലും അതിന് ശേഷം ഇന്ത്യയടക്കം ആഗോള വിപണികളിലും എന്ന നിലയ്ക്കാണ് വൺപ്ലസ് 10 പ്രോയുടെ ലോഞ്ച് നടക്കുന്നത്. ജനുവരി 11ന് വൺപ്ലസ് 10 പ്രോ ലോഞ്ച് ചെയ്താലും വൺപ്ലസ് 10 മോഡലിന്റെ ലോഞ്ച് വൈകാനാണ് സാധ്യത. ഒരു പക്ഷെ ഗ്ലോബൽ ലോഞ്ച് നടക്കുമ്പോൾ ഇരു മോഡലുകളും ഒരുമിച്ച് അവതരിപ്പിക്കാനും സാധ്യത കാണുന്നു.

വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങിവിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

വൺപ്ലസ്

വൺപ്ലസ് 10 പ്രോയുടെ ഒരു ടീസർ ചിത്രവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇത് വലിയ ക്യാമറ മൊഡ്യൂൾ ഉൾപ്പെടെ ഫോണിന്റെ പിൻ വശത്തിന്റെ ഡിസൈൻ എടുത്ത് കാണിക്കുന്നു. വൺപ്ലസ് 10 പ്രോയുടെ എഡ്ജുകൾ കർവ് രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നതായും കാണാം. പുതിയ വൺപ്ലസ് 10 പ്രോ ഫോൺ പച്ച, കറുപ്പ് നിറങ്ങളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, തിരഞ്ഞെടുത്ത മാർക്കറ്റുകൾക്ക് മറ്റ് ഷേഡുകളും ലഭിച്ചേക്കാം.

 

"ഒരു മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സൃഷ്ടിക്കാൻ ഞങ്ങൾ വൺപ്ലസ് 10 പ്രോയുടെ ഒന്നിലധികം അപ്‌ഗ്രേഡുകളിൽ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇതാ ഒരു ഫസ്റ്റ് ലുക്ക്. വ്യക്തിപരമായി, ഞാൻ പുതുക്കിയ പുതിയ വൺപ്ലസ് എക്സ് ഹാസൽബ്ലാഡ് ക്യാമറ മൊഡ്യൂൾ ഇഷ്‌ടപ്പെടുന്നു." വൺപ്ലസ് സ്ഥാപകനായ പീറ്റ് ലാൌ ട്വിറ്ററിൽ കുറിച്ചു.

 

 

വൺപ്ലസ് 10 പ്രോ ഫീച്ചറുകൾ

വൺപ്ലസ് 10 പ്രോ ഫീച്ചറുകൾ

വൺപ്ലസ് 10 പ്രോയുടെ ടീസർ പോസ്റ്റർ എൽഇഡി ഫ്ലാഷുമായി ജോടിയാക്കിയ വലിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണം എടുത്ത് കാണിക്കുന്നുണ്ട്. ക്യാമറ മൊഡ്യൂളിൽ 50ടി, പി2ഡി എന്നിവയും കാണാൻ കഴിയും. വൺപ്ലസ് 10 പ്രോയിൽ 48 എംപി പ്രൈമറി ലെൻസ്, 50 എംപി അൾട്രാ വൈഡ് ലെൻസ്, 8 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഉണ്ടായിരിക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമോലെഡ്

വൺപ്ലസ് 10 പ്രോ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് അമോലെഡ് എൽടിപിഒ 2.0 ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. 32 എംപി സെൽഫി ക്യാമറയ്ക്കുള്ള പഞ്ച് ഹോൾ കട്ട്ഔട്ട് ഡിസ്പ്ലേയിൽ കാണാൻ കഴിയും. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള നെക്സ്റ്റ് ജെൻ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറാണ് വൺപ്ലസ് 10 പ്രോയ്ക്ക് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഒഴിവാക്കാനും സാധ്യതയുണ്ട്.

2021ലെ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ2021ലെ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

വയർഡ് ഫാസ്റ്റ് ചാർജിങ്

80 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ്, 50 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും വൺപ്ലസ് 10 പ്രോയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. പുറത്തിറക്കാനിരിക്കുന്ന വൺപ്ലസ് ഫ്ലാഗ്‌ഷിപ്പിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളിൽ വാട്ടർ റെസിസ്റ്റൻസിനുള്ള ഐപി68 റേറ്റിങ്, 5ജി പിന്തുണ, ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസർ, ഒരു അലേർട്ട് സ്ലൈഡർ എന്നിവയും ഉൾപ്പെടുന്നു.

Most Read Articles
Best Mobiles in India

English summary
The OnePlus 10 series is one of the most exciting smartphones of recent times. Therefore, an upgraded processor and better cameras are expected. It is now understood that the company will first release the OnePlus 10 Pro. The vanilla variant is likely to be launched later.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X