ഡിഎസ്എൽആർ ക്യാമറയെ വെല്ലുന്ന ക്യാമറയുമായി സോണി എക്സ്പീരിയ പ്രോ-ഐ വിപണിയിൽ

|

സോണി എക്സ്പീരിയ പ്രോ-ഐ വിപണിയിൽ അവതരിപ്പിച്ചു. സോണിയുടെ ഈ പുതിയ മുൻനിര സ്മാർട്ട്‌ഫോണിൽ ഫേസ്-ഡിറ്റക്ഷൻ ഓട്ടോഫോക്കസോടുകൂടിയ 1 ഇഞ്ച് എക്‌സ്‌മോർ ആർഎസ് സിഎംഒഎസ് സെൻസറാണ് നൽകിയിരിക്കുന്നത്. മൊബൈൽ ഫോട്ടോഗ്രാഫിയെ പുതിയ തലത്തിൽ എത്തിക്കുന്ന ക്യാമറയാണ് ഇത്. സോണി എക്സ്പീരിയ പ്രോ-ഐയുടെ വലത് ബാഗത്ത് പ്രത്യേക ഷട്ടർ ബട്ടണും സെസ്സ് ടെസ്സാർ കാലിബ്രേറ്റഡ് ഒപ്റ്റിക്സും ഡിവൈസിൽ നൽകിയിട്ടുണ്ട്. 12 ജിബി റാമുള്ള ഡിവൈസിൽ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയാണ് ഉള്ളത്.

 

സോണി എക്സ്പീരിയ പ്രോ-ഐ: വില, ലഭ്യത

സോണി എക്സ്പീരിയ പ്രോ-ഐ: വില, ലഭ്യത

അമേരിക്കാൻ വിപണിയിലാണ് സോണി എക്സ്പീരിയ പ്രോ-ഐ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 1,799.99 ഡോളറാണ് ഈ സ്മാർട്ട്ഫോണിന്റെ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 1.35 ലക്ഷം രൂപയോളം വരും. ഫോണിനൊപ്പം ആക്സസറിയായി സോണി വ്ലോഗ് മോണിറ്ററും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് 199.99 ഡോളറാണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 15,000 രൂപയോളമാണ്. സോണി എക്സ്പീരിയ സ്മാർട്ട്ഫോണും വ്ളോഗ് മോണിറ്ററും ഡിസംബറിൽ ഔദ്യോഗിക റീട്ടെയിൽ സ്റ്റോറുകൾ വഴി വിൽപ്പനയ്ക്ക് എത്തും. സോണി എക്സ്പീരിയ പ്രോ-ഐ ഫ്രോസ്റ്റഡ് ബ്ലാക്ക് കളർ ഓപ്ഷനിലാണ് ലഭ്യമാകുന്നത്.

സോണി എക്സ്പീരിയ പ്രോ-ഐ: സവിശേഷതകൾ
 

സോണി എക്സ്പീരിയ പ്രോ-ഐ: സവിശേഷതകൾ

സോണി എക്സ്പീരിയ പ്രോ-ഐ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് 4കെ എച്ച്ഡിആർ (3,840x1,644 പിക്സൽസ്) ഒലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റും 21:9 അസ്പാക്ട് റേഷിയോയും ഉള്ള ഡിസ്പ്ലെയിൽ 100 ശതമാനം DCI-P3 കളർ ഗാമറ്റും സോണി നൽകിയിട്ടുണ്ട്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രോട്ടക്ഷനാണ് നൽകിയിട്ടുള്ളത്. പിൻ ഭാഗത്ത് ഗോറില്ല ഗ്ലാസ് 6 പ്രോട്ടക്ഷൻ നൽകിയിട്ടുണ്ട്. 12GB റാമുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ജഡ്രാഗൺ 888 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ദി ബോക്സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തുംജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തും

ക്യാമറ

സോണി എക്സ്പീരിയ പ്രോ-ഐ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. f/2.0 മുതൽ f/4.0 വരെയുള്ള വേരിയബിൾ അപ്പർച്ചർ ഉള്ള 12-മെഗാപിക്സൽ 1-ഇഞ്ച് ടൈപ്പ് എക്സ്മോർ ആർഎസ് സെൻസറാണ് ഈ ഡിവൈസിൽ ഉള്ളത്. എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 12 മെഗാപിക്സൽ 1/2.9 ഇഞ്ച് എക്‌സ്‌മോർ ആർഎസ് സെൻസറും എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 12 മെഗാപിക്സൽ 1/2.5 ഇഞ്ച് എക്‌സ്‌മോർ ആർഎസ് സെൻസറും ഈ ഡിവൈസിൽ ഉണ്ട്. പിൻ ക്യാമറകൾക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സോണി സ്മാർട്ട്ഫോണിൽ 8-മെഗാപിക്സൽ 1/4-ഇഞ്ച് സെൻസറും f/2.0 അപ്പേർച്ചർ ലെൻസും ഉണ്ട്.

വ്ലോഗ് മോണിറ്റർ

പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിൽ സോണി 21:9 വീഡിയോ ഫോർമാറ്റിൽ 4കെ റെസല്യൂഷനിലും സെക്കൻഡിൽ 120 ഫ്രെയിമുകളിലും വീഡിയോകൾ റെക്കോർഡ് ചെയ്യാൻ അനുവദിക്കുന്നു. വിവിധ സെറ്റിങ്സ് നൽകുന്ന ഒരു സിനിമാട്ടോഗ്രഫി പ്രോ മോഡും ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പിൽ ഉണ്ട്. പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു സെക്കന്ററി ഡിസ്‌പ്ലേയായി സോണിയുടെ വ്ലോഗ് മോണിറ്റർ പ്രവർത്തിക്കും. 512 ജിബി യുഎഫ്എസ് സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. മൈക്രോ SDXC കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

ബിൽറ്റ്-ഇൻ സ്പീക്കർ

ബിൽറ്റ്-ഇൻ സ്പീക്കറുകൾക്കായി ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ഈ പുതിയ സോണി സ്മാർട്ട്ഫോണിൽ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, 802.11 a/b/g/n/ac/ax ഉള്ള വൈ-ഫൈ 6, 2.4GHz, 5GHz ബാൻഡുകളുള്ള ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് v5.2, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ട്. 30 മിനിറ്റിനുള്ളിൽ 50 ശതമാനം ബാറ്ററി ലൈഫ് നൽകാൻ കഴിയുന്ന 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. വാട്ടർ റസിസ്റ്റൻസിന് IPX5, IPX8 റേറ്റിങും ഡസ്സ്റ്റ് റസിസ്റ്റൻസിന് IP6X റേറ്റിങും ഉണ്ട്.

റെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിറെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി

Best Mobiles in India

English summary
Sony launches Xperia Pro-I. Sony's flagship smartphone is equipped with a 1-inch Exmor RS CMOS sensor with face-detection autofocus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X