സോണി എക്സ്പീരിയ പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

|

സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എക്സ്പീരിയ പ്രോ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പ്രൊഫഷണൽ വീഡിയോ റെക്കോർഡിങിന് ശ്രദ്ധ കൊടുത്ത് 2020 ൽ പുറത്തിറക്കിയ സോണി എക്സ്പീരിയ 1 II എന്ന ഡിവൈസിന്റെ ചുവട് പിടിച്ചാണ് എക്സ്പീരിയ പ്രോ പുറത്തിറക്കിയിരിക്കുന്നത്. പ്രൊഫഷണലുകളായ വീഡിയോഗ്രാഫർമാർക്ക് വേണ്ടിയാണ് സോണി എക്സ്പീരിയ പ്രോ പുറത്തിറക്കിയിരിക്കുന്നത്.

5ജി
 

5ജി സപ്പോർട്ടുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ് സോണി എക്സ്പീരിയ പ്രോ. ഇതിന്റെ ഏറ്റവും വലിയ സവിശേഷത എച്ച്ഡിഎംഐ ഔട്ട്‌പുട്ടാണ്. ഈ എച്ച്ഡിഎംഐ ഔട്ട്പുട്ടിലൂടെ സോണിയുടെ ചില മിറർലെസ്-ക്യാമറകളിൽ ഈ സ്മാർട്ട്ഫോൺ ഒരു എക്സ്റ്റേണൽ ക്യാമറ മോണിറ്ററായി ഉപയോഗിക്കാൻ കഴിയും. 5ജി കണക്റ്റിവിറ്റി ഉള്ളതിനാൽ തന്നെ മിറർലെസ്സ് ക്യാമറയിൽ നിന്ന് നേരിട്ട് കണ്ടന്റ് സ്ട്രീം ചെയ്യാൻ എക്സ്പീരിയ പ്രോ സ്മാർട്ട്ഫോണിലൂടെ സാധിക്കും.

കൂടുതൽ വായിക്കുക: 5,000എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എ02 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

പോളികാർബണേറ്റ് ബോഡി

സോണി എക്സ്പീരിയ 1 II ലെ പ്രീമിയം ഗ്ലാസ്-മെറ്റൽ ഫിനിഷിൽ നിന്ന് വ്യത്യസ്തമായി സോണി എക്സ്പീരിയ പ്രോയ്ക്ക് ഒരു പ്ലാസ്റ്റിക് പോളികാർബണേറ്റ് ബോഡിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് പ്രീമിയം സോണി ക്യാമറകളോട് സാമ്യത പുലർത്തുന്നതാണ്. പ്ലാസ്റ്റിക് ബോഡിയായതിനാൽ തന്നെ എക്സ്പീരിയ 1 II മായി താരതമ്യപ്പെടുത്തുമ്പോൾ സോണി എക്സ്പീരിയ പ്രോ ഒരു പരുക്കൻ സ്മാർട്ട്‌ഫോണാണ്.

സവിശേഷതകൾ

സവിശേഷതകൾ

സോണി എക്സ്പീരിയ 1 II സ്മാർട്ട്ഫോണിന്റെ പല സവിശേഷതകളും അതുപോലെ തന്നെ എക്സ്പീരിയ പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. എക്സ്പീരിയ പ്രോയിൽ 6.5 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെ 4കെ റെസല്യൂഷനുള്ളതാണ് (3840 x 1644). ഡിവൈസിന് കരുത്ത് നൽകുന്നത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയണ്. ഇത് മികച്ച പ്രോസസറാണ്. എക്സ്റ്റേണൽ ക്യാമറയുമായി ബന്ധിപ്പിക്കുന്ന മിനി എച്ച്ഡിഎംഐ പോർട്ടുമായി വരുന്ന ഡിവൈസിൽ ചാർജിങിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ബാറ്ററി
 

4,000 എംഎഎച്ച് ബാറ്ററിയാണ് എക്സ്പീരിയ പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഫാസ്റ്റ് ചാർജിങും നൽകിയിട്ടുണ്ട്. സബ് -6 ജിഗാഹെർട്സ്, എംഎം വേവ് 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസിൽ 5ജി സിഗ്നൽ റിസപ്ഷൻ മെച്ചപ്പെടുത്തുന്നതിനായി ഫോർ-വേ എംഎം വേവ് ആന്റിന അറേയും നൽകിയിട്ടുണ്ട്. ഇത് മികച്ച ഡൌൺലോഡ്, അപ്‌ലോഡ് സ്പീഡ് നൽകുന്നുണ്ട്.

സോണി എക്സ്പീരിയ പ്രോ; വില

സോണി എക്സ്പീരിയ പ്രോ; വില

1,200 ഡോളർ വിലയുള്ള സോണി എക്സ്പീരിയ 1 II സ്മാർട്ട്ഫോണിനെക്കാൾ ഇരട്ടി വിലയുള്ള ഡിവൈസാണ് എക്സ്പീരിയ പ്രോ സ്മാർട്ട്‌ഫോൺ. 2,499.99 ഡോളറാണ് ഈ ഡിവൈസിന്റെ വില. പ്രൊഫഷണൽ ഉപയോക്താക്കൾക്കുള്ളതാണ് എക്സ്പീരിയ പ്രോയെന്നാണ് സോണി പറയുന്നത്. പ്രീമിയം സോണി സ്മാർട്ട്ഫോൺ ആവശ്യമുള്ളവർക്ക് എക്സ്പീരിയ 1 II വാങ്ങുന്നതാണ് നല്ലത്. ഇന്ത്യയിൽ എക്സ്പീരിയ പ്രോ അവതരിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
Sony has officially launched its latest smartphone, the Xperia Pro. The device is released for professional videographers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X