Just In
- 2 hrs ago
108 മെഗാപിക്സൽ ക്യാമറ വരുന്ന റിയൽമി 8 സീരീസ് മാർച്ച് 2 ന് അവതരിപ്പിക്കും
- 3 hrs ago
120 ഹെർട്സ് ഡിസ്പ്ലേയുള്ള റെഡ്മി കെ 40, കെ 40 പ്രോ, കെ 40 പ്രോ പ്ലസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു
- 6 hrs ago
സാംസങ് ഗാലക്സി എ 32 5 ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
- 7 hrs ago
പോക്കോ എക്സ് 3, ഐഫോൺ 11, റിയൽമി നർസോ 20 എ ഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ
Don't Miss
- Sports
IND vs ENG: തുടക്കകാലത്ത് പേസര്‍, പിന്നീട് തട്ടകം മാറ്റി! കാരണം തുറന്നു പറഞ്ഞ് അക്ഷര്‍ പട്ടേല്‍
- News
മുഖ്യമന്ത്രി തെറ്റിധരിപ്പിക്കുകയാണ്; ടോം ജോസും സഞ്ജയ് കൗളും ഇഎംസിസുമായി ചർച്ച നടത്തിയെന്ന് ചെന്നിത്തല
- Automobiles
കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ
- Movies
മേക്കപ്പ് കുറയ്ക്കാൻ മീനയോട് പലവട്ടം പറഞ്ഞു, അത് കേട്ടില്ല, സംഭവിച്ചതിനെ കുറിച്ച് ജീത്തു ജോസഫ്
- Lifestyle
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
സോണി എക്സ്പീരിയ പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എക്സ്പീരിയ പ്രോ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പ്രൊഫഷണൽ വീഡിയോ റെക്കോർഡിങിന് ശ്രദ്ധ കൊടുത്ത് 2020 ൽ പുറത്തിറക്കിയ സോണി എക്സ്പീരിയ 1 II എന്ന ഡിവൈസിന്റെ ചുവട് പിടിച്ചാണ് എക്സ്പീരിയ പ്രോ പുറത്തിറക്കിയിരിക്കുന്നത്. പ്രൊഫഷണലുകളായ വീഡിയോഗ്രാഫർമാർക്ക് വേണ്ടിയാണ് സോണി എക്സ്പീരിയ പ്രോ പുറത്തിറക്കിയിരിക്കുന്നത്.

5ജി സപ്പോർട്ടുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണാണ് സോണി എക്സ്പീരിയ പ്രോ. ഇതിന്റെ ഏറ്റവും വലിയ സവിശേഷത എച്ച്ഡിഎംഐ ഔട്ട്പുട്ടാണ്. ഈ എച്ച്ഡിഎംഐ ഔട്ട്പുട്ടിലൂടെ സോണിയുടെ ചില മിറർലെസ്-ക്യാമറകളിൽ ഈ സ്മാർട്ട്ഫോൺ ഒരു എക്സ്റ്റേണൽ ക്യാമറ മോണിറ്ററായി ഉപയോഗിക്കാൻ കഴിയും. 5ജി കണക്റ്റിവിറ്റി ഉള്ളതിനാൽ തന്നെ മിറർലെസ്സ് ക്യാമറയിൽ നിന്ന് നേരിട്ട് കണ്ടന്റ് സ്ട്രീം ചെയ്യാൻ എക്സ്പീരിയ പ്രോ സ്മാർട്ട്ഫോണിലൂടെ സാധിക്കും.
കൂടുതൽ വായിക്കുക: 5,000എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി എ02 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

സോണി എക്സ്പീരിയ 1 II ലെ പ്രീമിയം ഗ്ലാസ്-മെറ്റൽ ഫിനിഷിൽ നിന്ന് വ്യത്യസ്തമായി സോണി എക്സ്പീരിയ പ്രോയ്ക്ക് ഒരു പ്ലാസ്റ്റിക് പോളികാർബണേറ്റ് ബോഡിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് പ്രീമിയം സോണി ക്യാമറകളോട് സാമ്യത പുലർത്തുന്നതാണ്. പ്ലാസ്റ്റിക് ബോഡിയായതിനാൽ തന്നെ എക്സ്പീരിയ 1 II മായി താരതമ്യപ്പെടുത്തുമ്പോൾ സോണി എക്സ്പീരിയ പ്രോ ഒരു പരുക്കൻ സ്മാർട്ട്ഫോണാണ്.

സവിശേഷതകൾ
സോണി എക്സ്പീരിയ 1 II സ്മാർട്ട്ഫോണിന്റെ പല സവിശേഷതകളും അതുപോലെ തന്നെ എക്സ്പീരിയ പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. എക്സ്പീരിയ പ്രോയിൽ 6.5 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെ 4കെ റെസല്യൂഷനുള്ളതാണ് (3840 x 1644). ഡിവൈസിന് കരുത്ത് നൽകുന്നത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 865 എസ്ഒസിയണ്. ഇത് മികച്ച പ്രോസസറാണ്. എക്സ്റ്റേണൽ ക്യാമറയുമായി ബന്ധിപ്പിക്കുന്ന മിനി എച്ച്ഡിഎംഐ പോർട്ടുമായി വരുന്ന ഡിവൈസിൽ ചാർജിങിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്.
കൂടുതൽ വായിക്കുക: മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

4,000 എംഎഎച്ച് ബാറ്ററിയാണ് എക്സ്പീരിയ പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഫാസ്റ്റ് ചാർജിങും നൽകിയിട്ടുണ്ട്. സബ് -6 ജിഗാഹെർട്സ്, എംഎം വേവ് 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസിൽ 5ജി സിഗ്നൽ റിസപ്ഷൻ മെച്ചപ്പെടുത്തുന്നതിനായി ഫോർ-വേ എംഎം വേവ് ആന്റിന അറേയും നൽകിയിട്ടുണ്ട്. ഇത് മികച്ച ഡൌൺലോഡ്, അപ്ലോഡ് സ്പീഡ് നൽകുന്നുണ്ട്.

സോണി എക്സ്പീരിയ പ്രോ; വില
1,200 ഡോളർ വിലയുള്ള സോണി എക്സ്പീരിയ 1 II സ്മാർട്ട്ഫോണിനെക്കാൾ ഇരട്ടി വിലയുള്ള ഡിവൈസാണ് എക്സ്പീരിയ പ്രോ സ്മാർട്ട്ഫോൺ. 2,499.99 ഡോളറാണ് ഈ ഡിവൈസിന്റെ വില. പ്രൊഫഷണൽ ഉപയോക്താക്കൾക്കുള്ളതാണ് എക്സ്പീരിയ പ്രോയെന്നാണ് സോണി പറയുന്നത്. പ്രീമിയം സോണി സ്മാർട്ട്ഫോൺ ആവശ്യമുള്ളവർക്ക് എക്സ്പീരിയ 1 II വാങ്ങുന്നതാണ് നല്ലത്. ഇന്ത്യയിൽ എക്സ്പീരിയ പ്രോ അവതരിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.
കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തും
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190