Just In
- 15 min ago
പ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ
- 24 min ago
ഡ്രോണുകൾ പറത്താനിറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- 2 hrs ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 3 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
Don't Miss
- Sports
IPL 2022: ഇതാ ധോണിയുടെ യഥാര്‍ഥ പകരക്കാരന്, അത് സഞ്ജുവെന്ന് സോഷ്യല്‍ മീഡിയ!
- Movies
പലയിടത്തും ഒഴിവാക്കപ്പെട്ടു, സിനിമയില്‍ നിന്നും; ഇനിയും ഉണ്ടാകും! ഇന്ദ്രന്‍സ് പറയുന്നു
- News
വില കേട്ട് ഞെട്ടേണ്ട; അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍ക്കാനൊരുങ്ങി യൂസഫലി
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നേടാൻ 6000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോപ്പ് 5 പ്രോ വരുന്നു
അടുത്തിടെ രാജ്യത്ത് സ്വീകാര്യത ലഭിച്ച ബ്രാൻഡുകളിൽ ഒന്നാണ് ടെക്നോ. കഴിഞ്ഞ ആഴ്ച ടെക്നോപോപ്പ് 5 എൽടിഇ ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ടെക്നോയുടെ പോപ്പ് സീരീസിൽ തന്നെയാണ് പുതിയ ഡിവൈസുമെത്തുന്നത്. പോപ്പ് സീരീസിലെ പുതിയ ഫോണിന് ടെക്നോ പോപ്പ് 5 പ്രോ എന്നാണ് കമ്പനി പേര് നൽകിയിരിക്കുന്നത്. ഈ പേര് സൂചിപ്പിക്കുന്നത് പോലെ, വരാനിരിക്കുന്ന ടെക്നോ പോപ്പ് 5 പ്രോ നിലവിലെ ടെക്നോ പോപ്പ് 5 എൽടിഇ സ്മാർട്ട്ഫോണിന്റെ നവീകരിച്ച പതിപ്പായിരിക്കുമെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

ടെക്നോ മൊബൈൽ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കമ്പനി തങ്ങളുടെ പുതിയ ടെക്നോ പോപ്പ് 5 പ്രോ സ്മാർട്ട്ഫോൺ ടീസ് ചെയ്തിരിക്കുന്നത്. ടെക്നോ പോപ്പ് 5 പ്രോ സ്മാർട്ട്ഫോണിന്റെ ബാറ്ററി, ക്യാമറ ഫീച്ചറുകൾ, ഫ്രണ്ട് പാനൽ ഡിസൈൻ എന്നിവയെല്ലാം കമ്പനി ഔദ്യോഗികമായി ടീസ് ചെയ്തിട്ടുണ്ട്. മാത്രമല്ല, അടുത്തിടെ പുറത്ത് വന്ന ഒരു ലീക്ക് റിപ്പോർട്ടിൽ ലോഞ്ചിന് കാത്തിരിക്കുന്ന ടെക്നോ പോപ്പ് 5 പ്രോയുടെ ചില പ്രധാന സ്പെസിഫിക്കേഷനുകളും വെളിച്ചത്ത് കൊണ്ട് വന്നിരുന്നു.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽ

ബാറ്ററി, റിയർ ക്യാമറ, സ്റ്റോറേജ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ടെക്നോ പുറത്ത് വിട്ടിരിക്കുന്നത്. ബ്രാൻഡ് അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ടീസ് ചെയ്തിരിക്കുന്ന വിവരങ്ങൾ പ്രകാരം 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ടെക്നോ പോപ്പ് 5 പ്രോ സ്മാർട്ട്ഫോണിന് ഊർജം നൽകുക. മുൻ വശത്തെ ക്യാമറ (സെൽഫീ ക്യാമറ ) സെൻസർ സ്ഥാപിക്കുന്നതിനായി ഫോൺ വാട്ടർ ഡ്രോപ്പ് നോച്ച് അവതരിപ്പിക്കുമെന്നും ഔദ്യോഗിക ടീസർ സ്ഥിരീകരിക്കുന്നു. ലോഞ്ച് തീയതി ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ടെക്നോ പോപ്പ് 5 പ്രോ ഈ മാസം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്നോ പോപ്പ് 5 എൽടിഇ സ്മാർട്ട്ഫോണിന് സമാനമായി ടെക്നോ പോപ്പ് 5 പ്രോയിലും 8 എംപി എഐ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം കമ്പനി കൊണ്ട് വരുന്നു. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പേസും ടെക്നോ പോപ്പ് 5 പ്രോയിൽ ഉണ്ടാകുമെന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ടെക്നോ പോപ്പ് 5 പ്രോ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ബാറ്ററി, റിയർ ക്യാമറ, സ്റ്റോറേജ് എന്നിവയൊഴിച്ച് ടെക്നോ പോപ്പ് 5 പ്രോയുടെ മറ്റ് പ്രധാന സവിശേഷതകളൊന്നും ബ്രാൻഡ് പുറത്ത് വിട്ടിട്ടില്ല. കൂടുതൽ ഫീച്ചറുകൾ കമ്പനി വരും മണിക്കൂറുകളിൽ തന്നെ ടീസ് ചെയ്യുമെന്നും പ്രതീക്ഷിക്കാം. എന്നിരുന്നാലും ചില ടെക് സൈറ്റുകൾ ടെക്നോ പോപ്പ് 5 പ്രോയുടെ കുറച്ച് ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും ലീക്ക് ചെയ്തിരുന്നു. അതിൽ ഒന്നാണ് ഡിസ്പ്ലേ. 6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആയിരിക്കും ടെക്നോ പോപ്പ് 5 പ്രോ ഫീച്ചർ ചെയ്യുന്നത്. ഡിസ്പ്ലേ ഒന്നുകിൽ ഐപിഎസ് അല്ലെങ്കിൽ ടിഎഫ്ടി പാനൽ ആയിരിക്കുമെന്നാണ് കരുതുന്നത്.
200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി മോട്ടറോള

3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹീലിയോ എ22 ചിപ്പ്സെറ്റായിരിക്കും ടെക്നോ പോപ്പ് 5 പ്രോയ്ക്ക് കരുത്ത് പകരുക. അധിക സ്റ്റോറേജ് വിപുലീകരണത്തിനായി മൈക്രോ എസ്ഡി സ്ലോട്ട് സപ്പോർട്ടും ടെക്നോ പോപ്പ് 5 പ്രോയിൽ പ്രതീക്ഷിക്കപ്പെടുന്നു. ചാർജിങ് സപ്പോർട്ട്, ക്യാമറയുടെ കൂടുതൽ ഫീച്ചറുകൾ എന്നിവയെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. വരും ദിവസങ്ങളിൽ ഇത്തരം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പ്രതീക്ഷിക്കാം. റാമും ക്യാമറയും അടക്കമുള്ള വിവരങ്ങൾ വച്ച് ടെക്നോ പോപ്പ് 5 പ്രോ ഏത് പ്രൈസ് റേഞ്ചിലാകും വിപണിയിൽ എത്തുകയെന്നതും മനസിലാക്കാവുന്നതാണ്.

ടെക്നോ പോപ്പ് 5 പ്രോ പ്രതീക്ഷിക്കുന്ന വില
നിലവിൽ, ടെക്നോ പോപ്പ് 5 പ്രോയുടെ വില സംബന്ധിച്ച് ഉറപ്പിക്കാവുന്ന ഒരു സൂചനയും ലഭ്യമല്ല എന്നതാണ് യാഥാർഥ്യം. ടെക്നോ പോപ്പ് 5ന് കമ്പനി 6,299 രൂപയാണ് വിലയിട്ടിരുന്നത്. ടെക്നോ പോപ്പ് 5 പ്രോയ്ക്ക് ടെക്നോ പോപ്പ് 5നേക്കാൾ വില ഉയർന്ന് നിൽക്കാൻ തന്നെയാണ് സാധ്യത. എന്തായാലും 10,000 രൂപയിൽ താഴെ വില വരുന്ന ബഡ്ജറ്റ് ശ്രേണിയിലാവും ടെക്നോ പോപ്പ് 5 പ്രോ എത്തുകയെന്നും കരുതുന്നവർ നിരവധിയാണ്.
അടിപൊളി ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ജനുവരി 19ന് ഇന്ത്യൻ വിപണിയിലെത്തും

ടെക്നോയുടെ തന്നെ ഏറെ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് പോവ നിയോ സ്മാർട്ട്ഫോൺ. പോവ നിയോ സ്മാർട്ട്ഫോൺ ജനുവരി 20 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. 6,000 എംഎഎച്ച് ബാറ്ററിയാണ് പോവ നിയോയുടെയും പ്രധാന സവിശേഷതകളിൽ ഒന്ന്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്ന ഡിസ്പ്ലേയും ശ്രദ്ധേയമായ ഫീച്ചർ തന്നെ. ഹീലിയോ ജി25 ചിപ്സെറ്റും പോവ നിയോയിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

50 എംപി ക്യാമറയുമായി ടെക്നോ സ്പാർക്ക് 8ടി സ്മാർട്ട്ഫോൺ ഡിസംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യത്ത് അവതരിപ്പിച്ച ടെക്നോ സ്പാർക്ക് 8ന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പായാണ് ടെക്നോ സ്പാർക്ക് 8ടി അവതരിപ്പിച്ചത്. ഒക്ടാ-കോർ മീഡിയടെക് ഹീലിയോ ജി35 ചിപ്സെറ്റിന്റെ കരുത്തിലാണ് ഫോൺ വിപണിയിൽ എത്തിയത്. 5,000 എംഎഎച്ച് ബാറ്ററിയും ടെക്നോ സ്പാർക്ക് 8ടിയിൽ നൽകിയിട്ടുണ്ട്. ഒരു സ്റ്റോറേജ് വേരിയന്റിലും നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലും ഡിവൈസ് ലഭ്യമാകും. 8,999 രൂപ മുതൽക്കാണ് ടെക്നോ സ്പാർക്ക് 8ടി സ്മാർട്ട്ഫോണിന്റെ വിലയാരംഭിക്കുന്നത്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999