ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം; വിലയും സവിശേഷതകളും

|

ഇൻഫിനിക്സിന്റെ ഏറെ ശ്രദ്ധനേടിയ ഡിവൈസുകളാണ് ഹോട്ട് 9, ഹോട്ട് 9 പ്രോ എന്നിവ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള എൻട്രി ലെവൽ ഡിവൈസുകളാണ് ഇവ. ഇതിൽ ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ഇന്ന് വിൽപ്പനയ്ക്കെത്തും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന നടക്കുന്നത്. ഈ ഡിവൈസിന് 9499 രൂപയാണ് വില.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ
 

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിനൊപ്പം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഹോട്ട് 9 സ്മാർട്ട്ഫോണിന് 8499 രൂപയാണ് വില. ഏറെ ജനപ്രീതി നേടിയ ഇൻഫിനിക്സ് ഹോട്ട് 8 സീരീസിന്റെ പിൻഗാമിയായിട്ടാണ് ഹോട്ട് 9 സീരീസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓഷ്യൻ വേവ്, വയലറ്റ് എന്നീ രണ്ട് പുതിയ ഷേഡുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. പതിനായിരം രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നോക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ഈ സ്മാർട്ട്ഫോൺ.

കൂടുതൽ വായിക്കുക: ആമസോൺ ഫ്രീഡം സെയിലിലൂടെ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: വില

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: വില

മുകളിൽ സൂചിപ്പിച്ചതുപോലെ ഇൻഫിനിക്സ് ഹോട്ട് 9 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ 8499 രൂപയ്ക്കാണ് ലഭ്യമാവുക. ഓഗസ്റ്റ് 10ന് സെയിൽ നടക്കുന്ന നടക്കുന്ന ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോൺ 9499 രൂപയ്ക്ക് ലഭ്യമാകും. ഇന്ത്യൻ വിപണിയിലെ പതിനായിരം രൂപയിൽ താഴെയുള്ള വിഭാഗത്തിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ 6.6 ഇഞ്ച് എച്ച്ഡി + പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90.5 ശതമാനം സ്ക്രീൻ ടു ബോഡി റേഷിയോയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഹെലിയോ പി 22 (12 എൻ‌എം) ഒക്ടാ കോർ 64-ബിറ്റ് പ്രോസസറാണ് ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ് ഒഎസ് 6.0 ഡോൾഫിനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്; വിലയും സവിശേഷതകളും

മൈക്രോ എസ്ഡി കാർഡ്
 

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ ഹെലിയോ പി 22വിന് സപ്പോർട്ടായി 4 ജിബി റാമാണ് നൽകിയിട്ടുള്ളത്. ഈ 4 ജിബി റാം 64 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും. ഈ സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ തന്നെ ഇത് ഒരു ദിവസം മുഴുവൻ ബാക്കപ്പ് നൽകും.

ക്യാമറയും ഡിസൈനും

ക്യാമറയും ഡിസൈനും

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ലോ-ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്ന എഐ ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറകൾക്കൊപ്പം ക്വാഡ്-എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഡിസൈനിന്റെ കാര്യം പരിശോധിച്ചാൽ ഹോട്ട് 9 പ്രോയിൽ ജെം കട്ട് ടെക്സ്ചർ ഡിസൈനും 2.5 ഡി ഗ്ലാസ് ഓൺ ഫ്രണ്ടും ഉണ്ട്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും യുഎസ്ബി പോർട്ടും 3.5 എംഎം ജാക്കും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ A52 സ്മാർട്ട്ഫോണിന്റെ 8ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തി

Most Read Articles
Best Mobiles in India

English summary
The Infinix Hot 9 Pro will go on sale today in India via Flipkart. Key features of the Inifinix Hot 9 Pro include a punch-hole display, a MediaTek Helio P22 octa-core processor, and a 48-megapixel quad-camera setup on the back.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X