പോക്കോ എഫ് 2 പ്രോയുടെ വില വിവരങ്ങൾ ചോർന്നു; അറിയേണ്ടതെല്ലാം

|

പോക്കോ എഫ് 2 സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്ന് കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ പ്രേമികൾ ധാരാളമാണ്. ഇന്ത്യയിൽ ഫോൺഅവതരിപ്പിക്കുന്നതിന് മുമ്പ് യൂറോപ്പിൽ ഇത് പുറത്തിറങ്ങുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. എന്തായാലും അധികം വൈകാതെ പോക്കോ എഫ് 2 സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. പോക്കോ എഫ് 2വിനൊപ്പം എഫ് 2 പ്രോ മോഡലും പുറത്തിറങ്ങാനും സാധ്യതകളുണ്ട്.

പോക്കോ എഫ് 2 പ്രോയുടെ വില
 

പോർച്ചുഗീസ് വെബ്‌സൈറ്റായ 4ജിന്യൂസ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് പോക്കോ എഫ് 2 പ്രോയുടെ വില 649 യൂറോയിൽ (ഏകദേശം 54,000 രൂപ) ആരംഭിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്റ്റാൻഡേർഡ് പതിപ്പിനാണ് ഈ വില വരുന്നത്. ടോപ്പ് എൻഡ് മോഡലിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. ഈ മോഡലിന് 749 യൂറോ (ഏകദേശം 62,200 രൂപ) ആയിരിക്കും വില. പോക്കോ എഫ് 1ന്റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വില വളരെ കൂടുതലാണ്.

റെഡ്മി കെ 30 പ്രോ

പോക്കോ എഫ് 2 പ്രോ സ്മാർട്ട്ഫോണിന്റെ സവിശേഷതകളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. യൂറോപ്പിൽ ഈ ഫോൺ പുറത്തിറങ്ങുന്നത് ചൈനയിൽ കമ്പനി അവതരിപ്പിച്ച റെഡ്മി കെ 30 പ്രോയുടെ പേര് മാറ്റി മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പുറത്ത് വന്ന ഒരു ലീക്ക് റിപ്പോർട്ടിൽ പോക്കോ ബ്രാൻഡിലേക്ക് മാറ്റാതെ തന്നെ റെഡ്മി കെ 30 പ്രോ സൂം പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9, എംഐ നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ സീരിസുകളിൽ കാണാറുള്ള പ്രോ ട്രെൻഡ് പിന്തുടർന്നായിരിക്കും പോക്കോയും തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ പോക്കോ എഫ് 2 വിനെക്കാൾ വില കൂടിയ സ്മാർട്ട്ഫോണായിരിക്കും പോക്കോ എഫ് 2 പ്രോ. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഫോണുകൾ വർഷാവസാനം പുറത്തിറങ്ങാനാണ് സാധ്യത. ക്വാൽകോം സ്നാപ്ഡ്രാഗൺ 825 ന്റെ വില കുറയുമ്പോൾ മാത്രാമായിരിക്കും ഇവ പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്.

ചൈനയിൽ റെഡ്മി കെ 30 പ്രോ
 

ചൈനയിൽ റെഡ്മി കെ 30 പ്രോ

എഫ് 2 പ്രോയുടെ യൂറോപ്യൻ മോഡൽ ചൈനയിൽ കമ്പനി പുറത്തിറക്കിയ റെഡ്മി കെ 30 പ്രോ തന്നെയായിരിക്കും. ഇതൊരിക്കലും മോശം നീക്കമാവില്ലെന്ന് ഉറപ്പാണ്. 5 ജി എനേബിൾ ചെയ്ത സ്‌നാപ്ഡ്രാഗൺ 825 പ്രോസസറിന്റെ കരുത്ത് ഈ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകും. മുൻ ക്യാമറയ്‌ക്കായി നോച്ചോ ഡിസ്‌പ്ലേ കട്ട്ഔട്ടോ ഒഴിവാക്കാൻ പോപ്പ്-അപ്പ് ക്യാമറ സെറ്റപ്പുള്ള ഫോണായിട്ടാണഅ റെഡ്മി കെ 30 പ്രോ പുറത്തിറക്കിയത്.

ക്യാമറ

റെഡ്മി കെ30 പ്രോയുടെ മെയിൻ ക്യാമറ സോണിയുടെ 64 മെഗാപിക്സൽ IMX686 സെൻസറുപയോഗിച്ചുള്ള മികച്ച ക്യാമറയാണ്. വളരെ വേഗതയുള്ള ചാർജിങ് നൽകുന്ന 30W വയർഡ് ചാർജിംഗ് സംവിധാനമുള്ള ഒരു വലിയ ബാറ്ററിയും ഈ ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. പോക്കോ എഫ് 2 സീരിസ് ഇന്ത്യയിൽ എപ്പോഴായിരിക്കും അവതരിപ്പിക്കുകയെന്നോ ഫോണിന്റെ വില എന്തായിരിക്കുമെന്നോ ഇപ്പോഴും കൃത്യമായി വ്യക്തമായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിശ്വസനീയമായ ലീക്ക് റിപ്പോർട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാന്റ് ഷവോമി തന്നെ രണ്ടാം സ്ഥാനത്ത് സാംസങിനെ പിന്തള്ളി വിവോ

Most Read Articles
Best Mobiles in India

English summary
When is the Poco F2 coming? A question that is yet to get a definitive answer, with some saying that Europe may get its before India whereas others say India will get a different phone as the Poco F2. With Poco denying any claims of the F2 being another Redmi phone, it getting all confusing for fans of the brand. However, rumours from across the pond suggest that the Poco F2 Pro is launching soon and before that happens, the official prices have been leaked.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X