വരുവാൻ പോകുന്ന പുതിയ രണ്ട് ഓപ്പോ റെനോ 5 മോഡലുകളുടെ പ്രോസസ്സർ സവിശേഷതകളറിയാം

|

ഓപ്പോ റെനോ 5 സീരീസ് സവിശേഷതകൾ അടുത്തിടെ ഒരു പുതിയ ചോർച്ചയിലൂടെ ലഭ്യമായിരിക്കുകയാണ്. വരാനിരിക്കുന്ന ഈ ഫ്രന്റ്ലൈൻ സീരീസിൽ മൂന്ന് വ്യത്യസ്ത മോഡലുകൾ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. സ്നാപ്ഡ്രാഗൺ 765 ജി SoC, സ്നാപ്ഡ്രാഗൺ 865 പ്രോസസർ, മീഡിയടെക് ഡൈമെൻസിറ്റി 1000 പ്രോസസർ എന്നിവ പുതിയ റെനോ 5 മോഡലുകൾക്ക് മികച്ച പ്രവർത്തനക്ഷമത നൽകുമെന്ന് കമ്പനി പറയുന്നു. ഓപ്പോ ഡിസംബറിൽ പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. പ്രതീക്ഷിച്ച ലോഞ്ചിന് മുന്നോടിയായി രണ്ട് മോഡലുകൾ ഗീക്ക്ബെഞ്ചിൽ കാണുവാൻ ഇടയായി.

ഓപ്പോ റെനോ 5 വേരിയന്റുകൾ
 

ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയ ഓപ്പോ റെനോ 5 വേരിയന്റുകൾ ഗീക്ക്ബെഞ്ചിൽ കാരിയിൽ കണ്ടെത്തിയ ഓപ്പോ റെനോ 5 മോഡലുകൾ ഓപ്പോ PEGM00, ഓപ്പോ PDST00 തുടങ്ങിയ മോഡൽ നമ്പറുകളുമായി വരുന്നു. പക്ഷെ, ഈ മോഡലുകളുടെ കൃത്യമായ മോണിക്കർ ബെഞ്ച്മാർക്ക് ഡാറ്റാബേസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രോസസ്സറും ബെഞ്ച്മാർക്ക് സ്കോറുകളും സ്ഥിരീകരിച്ചു കഴിഞ്ഞു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറും 'ലിറ്റോ' മദർബോർഡുമായി വരുന്ന ഓപ്പോ PEGM00 പട്ടികപ്പെടുത്തിയിരിക്കുന്നു.

സ്നാപ്ഡ്രാഗൺ 765 ജി പ്രോസസർ

രണ്ടാമത്തേത്, ഇത് സ്നാപ്ഡ്രാഗൺ 765 ജി പ്രോസസറാണെന്ന് സ്ഥിരീകരിക്കുന്നു. ഒക്ടാകോർ പ്രോസസറിന് 1.80GHz ക്ലോക്ക് സ്പീഡ് ഉണ്ടാകും. 8 ജിബി റാം കോൺഫിഗറേഷനുമായി ഈ ഡിവൈസ് വരുമെന്ന് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. സിംഗിൾ കോർ ടെസ്റ്റിൽ ഈ ഡിവൈസ് മൊത്തം 616 പോയിന്റുകളും, മൾട്ടി കോർ ടെസ്റ്റിൽ ഈ മോഡൽ 1,817 പോയിന്റുകളും നേടി. ഇതിൽ നൽകിയിരിക്കുന്ന സോഫ്റ്റ്വെയർ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഇത് ഒരു കസ്റ്റമൈസ്ഡ് കളർ ഒഎസ് ഉപയോക്തൃ ഇന്റർഫേസുമായി ജോടിയാക്കുന്നു.

ഗൂഗിൾ, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവ പാക്കിസ്ഥാനിൽ നിന്നും പുറത്താകുമോ?, പുതിയ നിയമങ്ങളുമായി സർക്കാർ

മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസർ

ഓപ്പോ PDST00 മോഡലിന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് മീഡിയടെക് MT6889Z / CZA ചിപ്‌സെറ്റ് വരുമെന്ന് നിർദ്ദേശിക്കുന്നു. ഇതിനെ മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസർ എന്നും വിളിക്കുന്നു. എട്ട് കോറുകളിൽ വരുന്ന ഈ പ്രോസസ്സറിന് 2.0 ജിഗാഹെർട്സ് ക്ലോക്ക് സ്പീഡിൽ വരുന്നു. ഈ വേരിയന്റിന് 8 ജിബി റാം ഓപ്ഷനും ഉണ്ട്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ കളർ ഒ.എസ് യുഐയുമായി ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്ന് പറയുന്നു. ഈ ഡിവൈസിന് ബെഞ്ച്മാർക്ക് സ്‌കോറുകളിൽ സിംഗിൾ കോർ ടെസ്റ്റിൽ 700 പോയിന്റും മൾട്ടി കോർ ടെസ്റ്റിൽ 3,000 പോയിന്റും ലഭിച്ചു.

റെനോ 5 മോഡലുകൾ
 

നിലവിൽ, വരാനിരിക്കുന്ന റെനോ 5 മോഡലുകളിൽ ഈ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് പങ്കിടുന്ന എല്ലാ വിശദാംശങ്ങളും ഇതാണ്. ഡിസംബറോടെ കമ്പനി റെനോ 5 സീരീസ് അവതരിപ്പിക്കുമെന്ന് പറയുന്നതിനാൽ ഈ ഹാൻഡ്‌സെറ്റിൻറെ ഔദ്യോഗിക ടീസർ ഉടൻ വെളിപ്പെടുത്തിയേക്കും.

48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
Recently, features of the Oppo Reno 5 series came to light through a new leak. In the upcoming flagship series, as many as three separate models are said to be announced. With the Snapdragon 765G SoC, Snapdragon 865 processor, and the MediaTek Dimensity 1000 processor, the company is said to power the Reno5 models.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X