പോക്കോ എം 3 യുടെ രണ്ട് സ്മാർട്ഫോൺ മോഡലുകൾക്ക് വില വർദ്ധിപ്പിച്ചു

|

ബജറ്റ് വിഭാഗത്തിൽ പ്രത്യേകിച്ച് പോക്കോ യെല്ലോ കളർ വേരിയന്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന സ്മാർട്ട്‌ഫോണാണ് പോക്കോ എം 3. തുല്യ വിലയുള്ള റെഡ്മി 9 പ്രൈം അല്ലെങ്കിൽ പല റിയൽ‌മി സ്മാർട്ട് ഫോണുകളിൽ ഇത് ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക കാരണങ്ങളിലൊന്നാണ് ഇത്. ഈ സ്മാർട്ഫോൺ ഒരെണ്ണം വാങ്ങുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ യഥാർത്ഥ വിളയോടപ്പം 500 രൂപ കൂടുതലായി നൽകേണ്ടി വരും. കാരണം പോക്കോ യെല്ലോ കളർ വേരിയന്റിൻറെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്.

 

പോക്കോ എം 3 യുടെ രണ്ട് സ്മാർട്ഫോൺ മോഡലുകൾക്ക് വില വർദ്ധിപ്പിച്ചു

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായി പോക്കോ എം 3യുടെ വില 500 രൂപ വർധിപ്പിച്ചു. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എഡിഷൻ ഇപ്പോൾ 11,499 രൂപയും, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയുമാണ് വില വരുന്നത്. 4 ജിബി റാമുള്ള ബേസിക് എഡിഷനിൻറെ വിലയിൽ മാറ്റം കാണുന്നില്ല. വില വർധിപ്പിക്കുന്നതിന് പിന്നിലെ കാരണം പോക്കോ വെളിപ്പെടുത്തുന്നില്ല, പക്ഷേ ഫോണിൻറെ പ്രധാനപ്പെട്ട ഭാഗങ്ങൾ തന്നെയായിരിക്കും വിലവർദ്ധനവിന് കാരണമായേക്കാമെന്ന് തോന്നുന്നു. പുതിയ വിലകൾ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകൾക്ക് ബാധകമാണ്.

പോക്കോ എം 3 ഇപ്പോൾ കൂടുതൽ ചിലവേറിയതാണ്

പോക്കോ എം 3 ഇപ്പോൾ കൂടുതൽ ചിലവേറിയതാണ്

വിലവർദ്ധനവ് ഈ സ്മാർട്ഫോൺ വിഭാഗത്തിൽ പുതിയതല്ല, പ്രത്യേകിച്ച് ഷവോമി അടിസ്ഥാനമാക്കിയുള്ള ബ്രാൻഡുകൾക്ക്. നേരത്തെ, റെഡ്മി നോട്ട് 10 രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും വിലവർദ്ധനവ് നടത്തിയപ്പോൾ റെഡ്മി നോട്ട് 10 പ്രോയിൽ 128 ജിബി വേരിയന്റിന് വിലയിൽ വർധനയുണ്ടായി. ഡിവൈസിൻറെ ഭാഗങ്ങളുടെയും ലോജിസ്റ്റിക് ചിലവുകളുടെയും വർദ്ധനവാണ് ഈ വിലക്കയറ്റങ്ങളിൽ ഭൂരിഭാഗവും കാരണം.

പോക്കോ എം 3
 

വിലവർദ്ധനവ് ഉണ്ടായിരുന്നിട്ടും, പോക്കോ എം 3 ഇപ്പോഴും അതിൻറെ വിഭാഗത്തിലെ മികച്ച സ്മാർട്ഫോൺ ഓപ്ഷനുകളിൽ ഒന്നാണ്. റെഡ്മി 10 പവറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സ്മാർട്ട്ഫോൺ. ഇത് സമാനമായ വിലയ്ക്ക് വിൽപ്പന നടത്തുകയും ചെയ്യുന്നു. ഗോറില്ല ഗ്ലാസ് 3 സുരക്ഷയുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് എം 3 ന് ലഭിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റാണ് പോക്കോ എം 3 യ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി പോക്കോ ഇത് എംഐയുഐ 12 ഉപയോഗിച്ച് പുറത്തിറക്കി. 48 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നതാണ് സവിശേഷ ക്യാമറ ഹമ്പ് ഡിസൈൻ. മുൻ ക്യാമറ 8 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു.

പോക്കോ എം 3 പ്രോ

18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി 6000 എംഎഎച്ച് ബാറ്ററി പോക്കോയിലുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി-സി പോർട്ടും ഇവിടെയുണ്ട്. ബേസിക് എഡിഷൻ 13,999 രൂപ മുതൽ പോക്കോ എം 3 പ്രോയും അടുത്തിടെ പുറത്തിറക്കി. പ്രോയ്ക്ക് 5 ജി ശേഷിയുള്ള ഡൈമെൻസിറ്റി 700 ചിപ്‌സെറ്റും 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ലഭിക്കുന്നു, പക്ഷേ ചെറിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്.

ആപ്പിൾ ഐഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ടിൽ ആപ്പിൾ ഡെയ്‌സ് സെയിലിൽആപ്പിൾ ഐഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ടിൽ ആപ്പിൾ ഡെയ്‌സ് സെയിലിൽ

Most Read Articles
Best Mobiles in India

English summary
The Poco M3, especially in the Poco Yellow color, is currently the most eye-catching smartphone in the inexpensive market. One of the main reasons to choose it over the Redmi 9 Prime or one of the various Realme phones is because of this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X