വിവോ ഗ്രാൻറ് ദിപാവലി ഫെസ്റ്റ് ഓഫറിലൂടെ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, മികച്ച ഓഫറുകളിൽ

|

ദീപാവലി അടുത്തിരിക്കുന്ന അവസരത്തിൽ 2019 ൽ വിപണിയിലെത്തിയ ജനപ്രിയ സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളും കിഴിവുകളുമാണ് വിപണിയിൽ വരുന്നത്. ഈ ഉത്സവ സീസൺ ആഘോഷിക്കുന്നതിനായി വിവോ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ദീപാവലി ഫെസ്റ്റ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു. 4 ദിവസത്തെ ഉത്സ സീസൺ വിൽപ്പന ഒക്ടോബർ 11 ന് ആരംഭിക്കും. 2019 ഒക്ടോബർ 15നാണ് വിൽപ്പനഅവസാനിക്കുക.

മിഡ് റേഞ്ച്, മുൻനിര സ്മാർട്ട്‌ഫോണുകളിൽ ഓഫർ
 

ഗ്രാൻഡ് ദീപാവലി ഫെസ്റ്റിനിടെ കമ്പനി അടുത്തിടെ പുറത്തിറക്കിയ മിഡ് റേഞ്ച്, മുൻനിര സ്മാർട്ട്‌ഫോണുകളിൽ മുമ്പൊരിക്കലും കാണാത്ത കിഴിവുകൾ വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗെയിം കേന്ദ്രീകൃത വിവോ ഇസഡ് 1 എക്സ്, ഇസഡ് 1 പ്രോ, പ്രോ ക്യാമറ ഹാൻഡ്‌സെറ്റ് വിവോ വി 15, ഫീച്ചർ പായ്ക്ക് ചെയ്ത ബജറ്റ് ഹാൻഡ്‌സെറ്റ് യു 10 എന്നിവ ഉൾപ്പെടുന്ന ഫോണുകൾക്കാണ് കമ്പനി ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറുകളെയും കിഴിവുകളെയും പറ്റിയുള്ള വിശദാംശങ്ങൾ നോക്കാം.

മികച്ച ഗെയിമിംഗ് അനുഭവവുമായി വിവോ Z1 പ്രോ

മികച്ച ഗെയിമിംഗ് അനുഭവവുമായി വിവോ Z1 പ്രോ

2019 ജൂലൈയിലാണ് വിവോ ഇന്ത്യൻ വിപണിയിൽ Z1 പ്രോ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന വേരിയന്റിന് 14,990 രൂപയാണ് വില. PUBG മൊബൈൽ ക്ലബിന്റെ ഔദ്യോഗിക സ്മാർട്ട്‌ഫോണായി വിപണനം ചെയ്യുന്ന ഗെയിം കേന്ദ്രീകൃത സ്മാർട്ട്‌ഫോൺ കൂടിയാണിത്. പോക്കറ്റ് ഫ്രണ്ട്‌ലി പ്രൈസ് പോയിന്റിലും ഈ മോഡൽ മികച്ച നിലവാരം പുലർത്തുന്നു. ക്വാൽകോമിന്റെ ശക്തമായ സ്‌നാപ്ഡ്രാഗൺ 712 SoC ആണ് വിവോ Z1 പ്രോയ്ക്ക് കരുത്തേകുന്നത് കൂടാതെ 4 ഡി വൈബ്രേഷൻ, ഗെയിം ക്യൂബ്, ഗെയിം അസിസ്റ്റ് മോഡ് എന്നിവയടക്കം നിരവധി ഗെയിം കേന്ദ്രീകൃത സവിശേഷതകളും ഫോണിലുണ്ട്.

വിവോ Z1 പ്രോ വിലയും മറ്റ് സവിശേഷതകളും

വിവോ Z1 പ്രോ വിലയും മറ്റ് സവിശേഷതകളും

വിവോ Z1 പ്രോ പുറത്തിറക്കിയത് 14,990 രൂപ വിലയിലാണ്. വിവോ Z1 പ്രോയുടെ അടിസ്ഥാന വേരിയൻറ് ഉത്സവ കാലയളവിൽ 12,990 രൂപ എന്ന ഡിസ്കൌണ്ട് വിലയിൽ സ്വന്തമാക്കാം. Z1 പ്രോ പ്രോയുടെ 6 ജിബി + 64 ജിബി വേരിയൻറ് 14,990 രൂപയ്ക്കും ഓഫറിലൂടെ സ്വന്തമാക്കാം. ഈ വേരിയൻറിൻറ് ശരിക്കും പുറത്തിറക്കിയിരിക്കുന്നത് 16,990 രൂപയ്ക്കാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫ്ലാഗ്ഷിപ്പ് വേരിയൻറിന് 17,990 രൂപയായിരുന്നു വില. ഇത് ഇപ്പോൾ 16,990 രൂപയ്ക്ക് ലഭിക്കുന്നു.

വിവോ Z1 പ്രോയ്ക്ക് മറ്റ് ഓഫറുകളും
 

വിവോ Z1 പ്രോയ്ക്ക് മറ്റ് ഓഫറുകളും

വിവോ Z1 പ്രോ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 10% ക്യാഷ്ബാക്ക് ലഭിക്കുന്നു. വിവോ Z1 പ്രോ വാങ്ങുമ്പോൾ മൂന്ന്, ആറ് മാസങ്ങളിലേക്കുള്ള നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾ ക്ലെയിം ചെയ്യാനും കഴിയും. കൂടാതെ ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് ഒരു സൌജന്യ സെൽഫി സ്റ്റിക്കും ലഭിക്കും. കൂടാതെ മൊബൈൽ കേസുകളിൽ 300 ഫ്ലാറ്റ് കിഴിവും ഈ ഫോൺ വാങ്ങുമ്പോൾ ലഭിക്കും. മൊബൈൽ കേസുകൾക്കുള്ള കിഴിവ് കൂപ്പണുകൾ DailyObjects.com എന്ന സൈറ്റിൽ വാലിഡാണ്.

വിവോ Z1x സ്വന്തമാക്കാം മികച്ച ഓഫറുകളിൽ

വിവോ Z1x സ്വന്തമാക്കാം മികച്ച ഓഫറുകളിൽ

വിവോയുടെ ഗെയിമിങ് സ്മാർട്ട്ഫോണുകളിൽ മികച്ച നിലവാരം പുലർത്തുന്ന മറ്റൊരു മോഡലാണ് വിവോ Z1x. ഗ്രാൻഡ് ദീപാവലി ഫെസ്റ്റിവലിൽ മികച്ച ഓഫറുകളാണ് ഈ മോഡലിന് ലഭ്യമായിട്ടുള്ളത്. 19: 5: 9 ആസ്പാക്ച് റേഷിയോ ഉള്ള 6.38 ഇഞ്ച് FHD + സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് Z1xൻറെ സവിശേഷത. 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ ഇസഡ്-സീരീസ് ഡിവൈസായ Z1x പ്രോയ്ക്ക് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 ചിപ്‌സെറ്റാണ്.

വിവോ Z1x : വിലയും ഓഫറുകളും

വിവോ Z1x : വിലയും ഓഫറുകളും

വിവോ Z1x എക്സ് 16,990 രൂപ എന്ന പ്രാരംഭ വിലയ്ക്കാണ് വിപണിയിലെത്തിച്ചത്. 6 ജിബി + 64 ജിബി വേരിയൻറിനാണ് ഈ വില. ഫോണിന്റെ 6 ജിബി + 128 ജിബി വേരിയൻറിന് 18,990 രൂപയും വിലയുണ്ട്. Z1x ൻറെ രണ്ട് വേരിയൻറുകളും ക്രെഡിറ്റ് കാർഡുകളിൽ മൂന്ന് മാസം, ഡെബിറ്റ് കാർഡുകളിൽ ആറുമാസം എന്നീ സമയപരിധികളുള്ള നോ കോസ്റ്റ് ഇഎംഐ പ്ലാനുകളിൽ ലഭ്യമാകും. കൂടാതെ Z1x വാങ്ങുമ്പോൾ നിങ്ങൾക്ക് 2,000 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഉത്സവ സീസണിൽ ഈ ഡിവൈസ് വാങ്ങുന്നവർക്ക് സൌജന്യ സെൽഫി സ്റ്റിക്കും ലഭിക്കും. DailyObjects.com വഴി മൊബൈൽ കേയ്സുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് 300 രൂപ കിഴിവും ലഭിക്കുന്നു.

മികച്ച ക്യാമറയുമായി വിവോ V15

മികച്ച ക്യാമറയുമായി വിവോ V15

വിവോ 2019 മാർച്ചിലാണ് V15 സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചത്. 23,990 രൂപയാണ് വില. സെൽഫി ക്യാമറ ഓൺ ചെയ്താൽ ഉടൻ ഫോണിൻറെ മുകൾ ഭാഗത്ത് നിന്ന് പുറത്തുവരുന്ന മികച്ച ഇൻ-ക്ലാസ് 32 എംപി മുൻ ക്യാമറയാണ് ഈ സ്മാർട്ട്‌ഫോണിൻറെ സവിശേഷത. ഫ്യൂച്ചറിസ്റ്റ് പോപ്പ്-അപ്പ് സെൽഫി ക്യാമറയ്ക്കൊപ്പം തന്നെ 12 എംപി + 8 എംപി + 5 എംപി സജ്ജീകരണങ്ങൾ ഉൾക്കൊള്ളുന്ന AI ട്രിപ്പിൾ റിയർ ക്യാമറസെറ്റപ്പാണ് ഫോണിലുള്ളത്.

വിവോ V15: സവിശേഷതകളും വിലയും

വിവോ V15: സവിശേഷതകളും വിലയും

വിവോ V15 ന് 19.5: 9 എന്ന റേഷിയോ ഉള്ള 6.53 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 2340 × 1080 പിക്‌സലുകളുള്ള എഫ്‌എച്ച്‌ഡി + അൾട്രാ ഫുൾ വ്യൂടിഎം ഡിസ്‌പ്ലേയിൽ 2.5 ഡി കർവ്ഡ് പാനലാണ് ഉള്ളത്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഇതിന് നൽകിയിട്ടുണ്ട്. ഹാർഡ്‌വെയറിനെ സംബന്ധിച്ച കാര്യം പരിശോധിച്ചാൽ വിവോ V15 ന് മീഡിയടെക് ഹീലിയോ പി 70 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജും ഫോണിനുണ്ട്. ദീപാവലി സെയിലിൻറെ ഭാഗമായി വിവോ V15 15,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

കുറഞ്ഞ വിലയിൽ വിവോ U10

കുറഞ്ഞ വിലയിൽ വിവോ U10

വിലയെ കുറിച്ച് ആശങ്കപ്പെടുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്കായി വിവോ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നമാണ് വിവോ U10. ഈ ബജറ്റ് സ്മാർട്ട്‌ഫോൺ AI ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് വാഗ്ദാനം ചെയ്യുന്നു. 5,000 mAh ബാറ്ററി യൂണിറ്റാണ് ഇതിൻറെ മറ്റൊരു സവിശേഷത. ഇത് രണ്ട് ദിവസത്തോളമുള്ള ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഉപകരണം മിതമായി ഉപയോഗിക്കുകയാണെങ്കിൽ ബാറ്ററിക്ക് മൂന്ന് ദിവസം ലൈഫ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

വിവോ U10: സവിശേഷതകൾ

വിവോ U10: സവിശേഷതകൾ

13 എംപി മെയിൻ ക്യാമറ, 8 എംപി വൈഡ് ആംഗിൾ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന എഐ ട്രിപ്പിൾ റിയർ ക്യാമറയാണ് ബജറ്റ് വിവോ U10ൽ കമ്പനി നൽകിയിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജറോടു കൂടിയാണ് ഈ ഡിവൈസ് കൈകളിലെത്തുക. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ ഒരു മണിക്കൂർ പബ്ജി ഗെയിം കളിക്കാൻ ഇത് നിങ്ങളെ അനിവദിക്കുന്നു.

Most Read Articles
Best Mobiles in India

English summary
During the Grand Diwali Fest, vivo will offer never-seen-before discounts on the company's recently launched mid-range and flagship smartphones. The list comprises of the game-centric vivo Z1x and Z1 Pro, the pro camera handset vivo V15 and the feature-packed budget handset U10.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X