മീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസ്സറുള്ള വിവോ എക്‌സ് 60 ടി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

വിവോ എക്‌സ് 60 ടി ചൈനയിൽ വിപണിയിലെത്തി. കഴിഞ്ഞ മാസം ആഗോളതലത്തിൽ അവതരിപ്പിച്ച ഈ സീരീസിൽ വിവോ എക്‌സ് 60, വിവോ എക്‌സ് 60 പ്രോ, വിവോ എക്‌സ് 60 പ്രോ + ഫോണുകൾ ഉൾപ്പെടുന്നു, ഇപ്പോൾ വിവോ എക്‌സ് 60 ടിയും ചേർക്കപ്പെട്ടു. വിവോ എക്‌സ് 60 യുടെ ട്വീക്ക് ചെയ്ത മോഡലാണ് ഈ പുതിയ സ്മാർട്ട്ഫോൺ. ഈ ഹാൻഡ്‌സെറ്റ് മറ്റൊരു പ്രോസസറുമായി വരുന്നു. വിവോ എക്‌സ് 60 ടി മീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസറാണ് വരുന്നതെങ്കിൽ വിവോ എക്‌സ് 60ൽ സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് വരുന്നത്.

വിവോ എക്‌സ് 60 ടി: വിലയും, വിൽപ്പനയും
 

വിവോ എക്‌സ് 60 ടി: വിലയും, വിൽപ്പനയും

പുതിയ വിവോ എക്‌സ് 60 ടി 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ സിഎൻവൈ 3,498 (ഏകദേശം 39,000 രൂപ) ആണ് വില വരുന്നത്. ഈ സ്മാർട്ട്ഫോൺ ഷിമ്മർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്നു. ചൈനീസ് മാർക്കറ്റിലെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഇത് ഇപ്പോൾ ലഭ്യമാണ്.

വിവോ എക്സ് 60 പ്രോ+, എക്സ്60 പ്രോ, എക്സ്60 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾവിവോ എക്സ് 60 പ്രോ+, എക്സ്60 പ്രോ, എക്സ്60 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

വിവോ എക്‌സ് 60 ടി: സവിശേഷതകൾ

വിവോ എക്‌സ് 60 ടി: സവിശേഷതകൾ

ആൻഡ്രോയിഡ് 11 സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കി ഒറിജിനോസ് 1.0 ൽ വിവോ എക്‌സ് 60 ടി പ്രവർത്തിക്കുന്നു. ഡ്യുവൽ നാനോ സിം വരുന്ന സ്ലോട്ടുള്ള ഈ സ്മാർട്ട്ഫോണിന് 19.8: 9 ആസ്പെക്റ്റ് റേഷിയോയും എച്ച്ഡിആർ 10 + സപ്പോർട്ടും വരുന്ന 6.56 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,376 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 1100 ഒക്ടാ കോർ SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്.

വിവോ എക്‌സ് 60 ടി: സവിശേഷതകൾ

വിവോ എക്‌സ് 60 ടി: സവിശേഷതകൾ

എഫ് / 1.79 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 120 ഡിഗ്രി വരെ ഫീൽഡ് വ്യൂ വരുന്ന എഫ് / 2.2 അപ്പർച്ചറുള്ള 13 മെഗാപിക്സൽ സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, ഒരു എഫ് / 2.46 അപ്പേർച്ചറും 50 എംഎം ഫോക്കൽ ലെങ്ത്തും വരുന്ന 13 മെഗാപിക്സൽ ടെർഷ്യറി പോർട്രെയിറ്റ് സെൻസർ എന്നിവ വിവോ എക്‌സ് 60 ടിയുടെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി വിവോ എക്‌സ് 60 ടിയിൽ 32 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.45 ലെൻസും ഉണ്ട്.

33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 4,300 എംഎഎച്ച് ബാറ്ററി
 

വിവോ എക്‌സ് 60 ടിയിൽ 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 4,300 എംഎഎച്ച് ബാറ്ററിയുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ്-സി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, യുഎസ്ബി ഒടിജി എന്നിവയും ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ വരുന്നുണ്ട്.

ഗൂഗിൾ വെയർ ഒഎസ് വരുന്ന കാസിയോ ജിഎസ്ഡബ്ല്യു-എച്ച് 1000 ജി-ഷോക്ക് റഗ്ഡ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചുഗൂഗിൾ വെയർ ഒഎസ് വരുന്ന കാസിയോ ജിഎസ്ഡബ്ല്യു-എച്ച് 1000 ജി-ഷോക്ക് റഗ്ഡ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
The Vivo X60t has arrived in China, joining the company's already crowded X60 series. The Vivo X60, Vivo X60 Pro, and Vivo X60 Pro+ phones were launched globally last month, and now the Vivo X60t has been added to the mix.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X