Just In
- 6 hrs ago
Apple: ഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾ
- 8 hrs ago
ZuorAT: കാണാമറയത്ത് കിടന്നത് വർഷങ്ങളോളം; വൈഫൈ റൂട്ടറുകളെ ബാധിക്കുന്ന മാരക മാൽവെയറിനെ കണ്ടെത്തി
- 11 hrs ago
വാട്സ്ആപ്പ് അക്കൌണ്ടുകൾ അടപടലം നിരോധിക്കുന്നു, മെയിൽ മാത്രം 19 ലക്ഷം അക്കൌണ്ടുകൾ പൂട്ടി
- 12 hrs ago
OnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർ
Don't Miss
- News
ആലപ്പുഴ അടിമുടി മാറുന്നു; സമ്പൂര്‍ണ ശുചിത്വ മണ്ഡലം, മാതൃക പദ്ധതി
- Sports
IND vs ENG: റിഷഭിന്റെ മികവല്ല, ഇംഗ്ലണ്ട് ബൗളര്‍മാരുടെ കഴിവുകേട്, ചൂണ്ടിക്കാട്ടി പാക് പേസര്‍
- Movies
'ബിഗ്ബോസിൽ എനിക്ക് ടോർച്ചറായിരുന്നു, വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഇങ്ങനെയാണ്'; റിതു മന്ത്ര!
- Finance
എല്ലാ ഇളവുകളും നേടാം; ആദായ നികുതി പരമാവധി കുറയ്ക്കാൻ ഇതാ 14 വഴികൾ
- Automobiles
Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം
- Lifestyle
ഗര്‍ഭകാലത്തെ ഡിസ്ചാര്‍ജ് ഭയപ്പെടുത്തുന്നതോ, ശ്രദ്ധിക്കേണ്ടത്
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം
വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയ വിവോ എക്സ്80 പ്രോ അടുത്തിടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അടുത്ത കാലത്ത് ഇന്ത്യയിൽ അവതരിപ്പിച്ച മറ്റൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ് ഷവോമി 12 പ്രോ. ഈ രണ്ട് ഡിവൈസുകളും പ്രീമിയം സെഗ്മെന്റിലെ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ( എസ്ഒസി ) ക്ലബിലെ അംഗങ്ങളാണ്. ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് വിപണിയിൽ ഇപ്പോൾ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റുമായെത്തുന്ന ഡിവൈസുകൾക്ക് തന്നെയാണ് സ്വീകാര്യത ലഭിക്കുന്നത്. പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻഗണന നൽകാവുന്ന ഡിവൈസുകളാണ് വിവോ എക്സ്80 പ്രോയും ഷവോമി 12 പ്രോയും. ഈ രണ്ട് സ്മാർട്ട്ഫോണുകളും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

വിവോ എക്സ്80 പ്രോ Vs ഷവോമി 12 പ്രോ: ഡിസ്പ്ലെയും ഡിസൈനും
ഡിസൈനിന്റെ കാര്യത്തിൽ, രണ്ട് ഹാൻഡ്സെറ്റുകളും പ്രീമിയം നിലവാരം പുലർത്തുന്നു. വിവോ എക്സ്80 പ്രോയിലെ റിയർ ക്യാമറ മൊഡ്യൂൾ ഡിവൈസിന്റെ റിയർ പാനലിന്റെ പകുതിയും കയ്യാളുന്നു. 6.78 ഇഞ്ച് അമോലെഡ് ഡബ്ല്യൂക്യൂ എച്ച്ഡി പ്ലസ് ( 1440 × 3200 പിക്സൽസ് ) ഡിസ്പ്ലെയാണ് വിവോ എക്സ്80 പ്രോ ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഈ എൽടിപിഒ ഡിസ്പ്ലെയിൽ ലഭ്യമാണ്.
മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ

മറുവശത്ത്, ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 6.72 ഇഞ്ച് ഡബ്ല്യൂക്യൂ എച്ച്ഡി പ്ലസ് ( 1440 x 3200 പിക്സൽസ് ) ഇ5 അമോലെഡ് ഡിസ്പ്ലെയും ഫീച്ചർ ചെയ്യുന്നു. സെക്കൻഡ് ജനറേഷൻ എൽടിപിഒ സാങ്കേതികവിദ്യയും 120 ഹെർട്സിന്റെ ഡൈനാമിക് റിഫ്രഷ് റേറ്റും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. കൂടാതെ, വിവോ എക്സ്80 പ്രോയ്ക്കും ഷവോമി 12 പ്രോയ്ക്കും ഏകദേശം 205 ഗ്രാം ഭാരം വരുന്നു.

പെർഫോമൻസും ബാറ്ററിയും
വിവോ എക്സ്80 പ്രോയും ഷവോമി 12 പ്രോയും സമാനമായ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറിലും ആൻഡ്രോയിഡ് 12 ഒഎസിലും പ്രവർത്തിക്കുന്നു. ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ഓഫർ ചെയ്യുന്നുണ്ട്. അതേ സമയം വിവോ എക്സ്80 പ്രോ ഒരൊറ്റ വേരിയന്റ് മാത്രമാണ് ഓഫർ ചെയ്യുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ ആണിത്.
കിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോൺ 4,700 എംഎഎച്ച് ശേഷിയുള്ള ബാറ്ററി യൂണിറ്റാണ് പായ്ക്ക് ചെയ്യുന്നത്. 80 W ഫ്ലാഷ് ചാർജ് വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50 W വയർലെസ് ചാർജിങ് സപ്പോർട്ടും വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിങ് സെഗ്മെന്റിൽ കൂടുതൽ മികച്ച ഫീച്ചറുകളുമായാണ് ഷവോമി 12 പ്രോ വരുന്നത്.

മറുവശത്ത്, ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ഷവോമിയുടെ 120 W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുമായി വരുന്നു. ഷവോമി 12 പ്രോയിലെ 4,600 mAh ബാറ്ററി ചാർജ് ചെയ്യാൻ 18 മിനിറ്റ് എടുക്കും. ക്വിക്ക് ചാർജ് 4, ക്വിക്ക് ചാർജ് 3+, 50 W വയർലെസ് ടർബോ ചാർജിങ് സപ്പോർട്ട് എന്നിവയും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

ക്യാമറ ഫീച്ചറുകൾ
ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായാണ് വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാ പിക്സൽ സാംസങ് ഐസോസെൽ ജിഎൻവി പ്രൈമറി സെൻസർ, 48 മെഗാ പിക്സൽ അൾട്രാ വൈഡ് സോണി ഐഎംഎക്സ്598 ഷൂട്ടർ, 12 മെഗാ പിക്സൽ സോണി ഐഎംഎക്സ്663 സെൻസർ, 8 മെഗാ പിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സജ്ജീകരണത്തിലെ സെൻസറുകൾ. ഒരു ഡെഡിക്കേറ്റഡ് വിവോ വി1+ ഇമേജിങ് ചിപ്പും എക്സ്80 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഹാൻഡ്സെറ്റിൽ 32 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ സെൻസറും നൽകിയിരിയ്ക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്707 പ്രൈമറി സെൻസർ, 50 മെഗാ പിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 50 മെഗാ പിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിലെ സെൻസറുകൾ. 24എഫ്പിഎസ് ഫ്രെയിം റേറ്റിൽ 8കെ വീഡിയോ റെക്കോർഡിങ്, പോർട്രെയിറ്റ് നൈറ്റ് മോഡ്, പോർട്രെയിറ്റ് എച്ച്ഡിആർ, അൾട്രാ നൈറ്റ് വീഡിയോ, 32 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ സെൻസർ എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?

വിലയും ലഭ്യതയും
വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോൺ ഒരൊറ്റ 12 ജിബി റാം വേരിയന്റിലാണ് വിപണിയിൽ എത്തിയത്. വിവോ എക്സ്80 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 79,999 രൂപയാണ് വില വരുന്നത്. മറുവശത്ത്, ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകൾ ഓഫർ ചെയ്യുന്നു. ഷവോമി 12 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 62,999 രൂപയാണ് വില വരുന്നത്. ഡിവൈസിന്റെ ഹൈ എൻഡ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 66,999 രൂപയും വില വരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086