Just In
- 12 hrs ago
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
- 14 hrs ago
UPI: യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം
- 14 hrs ago
WhatsApp: വാട്സ്ആപ്പിൽ വലിയ മാറ്റങ്ങൾ; ഈ ഫീച്ചറുകൾ ഉടൻ ലഭ്യമാകും
- 15 hrs ago
Smartwatch: നോയ്സ് കളർഫിറ്റ് പ്രോ 4, കളർഫിറ്റ് പ്രോ 4 മാക്സ് സ്മാർട്ട് വാച്ചുകൾ ഇന്ത്യയിലെത്തി
Don't Miss
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Movies
ആലിയ ഇത് അറിഞ്ഞോ? രണ്‍ബീര്‍ കപൂറിന്റെ പുതിയ ക്രഷ് ഈ നടിയാണെന്ന് ! പൊതുവേദിയില്‍ വെളിപ്പെടുത്തി താരം
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
എൻട്രി ലെവൽ സെഗ്മെന്റിലെ പുതിയ താരം; വിവോ വൈ15സി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
അധികം കോലാഹലമുണ്ടാക്കാതെ വിവോ വൈ15സി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് വിവോ. എൻട്രി ലെവൽ സെഗ്മെന്റിലാണ് വിവോ വൈ15സി ലോഞ്ച് ചെയ്തത്. ഈ വർഷം ആദ്യം ഇന്ത്യയിൽ ലോഞ്ച് ആയ വിവോ വൈ15എസുമായി വലിയ സാമ്യം ഉണ്ട് വിവോ വൈ15സി സ്മാർട്ട്ഫോണിന്. വിവോ വൈ15എസിന്റെ റീബാഡ്ജ് ചെയ്ത മോഡലാണ് വിവോ വൈ15സി സ്മാർട്ട്ഫോൺ എന്ന് ആദ്യ കാഴ്ചയിൽ തന്നെ തോന്നും. എൻട്രി ലെവൽ സെഗ്മെന്റിൽ 5,000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ ക്യാമറ സജ്ജീകരണം തുടങ്ങിയ അടിപൊളി ഫീച്ചറുകളും ആയാണ് വിവോ വൈ15സി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. വിവോ വൈ15സി സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകളും മറ്റ് വിശദാംശങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

വിവോ വൈ15സി സ്പെസിഫിക്കേഷനുകൾ
വിവോ വൈ15സി സ്മാർട്ട്ഫോൺ ഒരു പ്ലാസ്റ്റിക് ബോഡിയും വിവോ വൈ15എസിന്റെ അതേ ഡിസൈനുമായി വരുന്നു. 6.55 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലെയാണ് വിവോ വൈ15സി സ്മാർട്ട്ഫോണിൽ ഉള്ളത്. എച്ച്ഡി പ്ലസ് ( 1600 x 720 പിക്സൽസ് ) റെസല്യൂഷനാണ് വിവോ വൈ15സി സ്മാർട്ട്ഫോൺ ഡിസ്പ്ലെയുടെ സവിശേഷതകളിൽ ഒന്ന്.
കാത്തിരിപ്പിനൊടുവിൽ വിവോ വൈ75 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

60 ഹെർട്സിന്റെ സ്ക്രീൻ റിഫ്രഷ് റേറ്റ് ഉള്ള ഒരു ഐപിഎസ് എൽസിഡി പാനൽ ആണ് വിവോ വൈ15സി സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഹാനികരമായ നീല വെളിച്ചം ഫിൽട്ടർ ചെയ്യുന്ന ഐ പ്രൊട്ടക്ഷൻ മോഡും വിവോ വൈ15സി സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ ഉണ്ട്. 163.96 x 75.2 x 8.28 മിമി എന്നീ അളവുകളിലും 179 ഗ്രാം ഭാരത്തിലുമാണ് വിവോ വൈ15സി സ്മാർട്ട്ഫോൺ വരുന്നത്.

ഒപ്റ്റിക്സിലേക്ക് വരുമ്പോൾ ഡ്യുവൽ ക്യാമറ സിസ്റ്റമാണ് വിവോ വൈ15സി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. എഫ് / 2.2 അപ്പേർച്ചർ ഉള്ള 13 മെഗാ പിക്സൽ മെയിൻ ലെൻസും എഫ് / 2.4 അപ്പേർച്ചർ ഉള്ള 2 മെഗാ പിക്സൽ മാക്രോ യൂണിറ്റുമാണ് ഈ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിലെ സെൻസറുകൾ.
20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ക്യാമറയ്ക്ക് അരികിൽ എൽഇഡി ഫ്ലാഷും നൽകിയിരിയ്ക്കുന്നു. സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളുകൾ ചെയ്യുന്നതിനുമായി വിവോ വൈ15സി സ്മാർട്ട്ഫോണിൽ 8 മെഗാ പിക്സൽ സെൽഫി ഷൂട്ടറും കൊടുത്തിരിക്കുന്നു. പനോ, ഫേസ് ബ്യൂട്ടി, ടൈം ലാപ്സ്, ലൈവ് ഫോട്ടോ, പ്രോ തുടങ്ങി നിരവധി ക്യാമറ മോഡുകളും വിവോ വൈ15സി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

3 ജിബി റാമും 32 / 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ പി 35 ചിപ്സെറ്റാണ് വിവോ വൈ15സി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡിനും രണ്ട് നാനോ സിമ്മുകൾക്കും ഇടമുള്ള ട്രിപ്പിൾ സ്ലോട്ടും ഡിവൈസിൽ ഉണ്ട്. 10 വാട്ട് ചാർജിങ് സപ്പോർട്ട് ഉള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ15സി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. ഈ ഡിവൈസിന് 18.74 മണിക്കൂർ വരെ ഓൺലൈൻ എച്ച്ഡി മൂവി സ്ട്രീമിങും 7.89 മണിക്കൂർ ഗെയിം പ്ലേയും ഓഫർ ചെയ്യാൻ കഴിയുമെന്നും വിവോ അവകാശപ്പെടുന്നു.
കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളും സ്മാർട്ട് ടിവികളും

ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 12ൽ ആണ് വിവോ വൈ15സി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. അധിക സുരക്ഷ ഓഫർ ചെയ്യുന്ന സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനറും വിവോ വൈ15സി സ്മാർട്ട്ഫോണിൽ ഉണ്ട്. കണക്റ്റിവിറ്റിയെ സംബന്ധിച്ചിടത്തോളം, വിവോ വൈ15സി സ്മാർട്ട്ഫോണിൽ ബ്ലൂടൂത്ത് 5.0, 2.4 ഗിഗാഹെർട്സ് / 5 ഗിഗാഹെർട്സ് വൈഫൈ, ജിപിഎസ്, ബൈയ്ഡുോ, ഗ്ലോനാസ്, ഗലീലിയോ എന്നിവയുണ്ട്.

ഓഡിയോയ്ക്കായി 3.5 എംഎം ഹെഡ്ഫോൺ ജാക്കും ചാർജിങിനും ഡാറ്റ കൈമാറ്റത്തിനുമായി മൈക്രോ യുഎസ്ബി പോർട്ടും വിവോ വൈ15സി സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു. വിവോ വൈ15സി സ്മാർട്ട്ഫോണിന്റെ വിലയും ലഭ്യതയും ഇത് വരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇതും വിവോ വൈ15എസിന് സമാനമായിരിയ്ക്കാനാണ് സാധ്യത. മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് വിവോ വൈ15സി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086