ഹെലിയോ പി 35 ചിപ്‌സെറ്റുമായി വിവോ വൈ 1 എസ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ വിവോ വൈ 1 എസ് (Vivo Y1s) ഇന്ത്യയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡ് 10 സോഫ്റ്റ്‌വെയർ, മീഡിയടെക് ഹെലിയോ പി 35 SoC പ്രോസസർ, 13 മെഗാപിക്സൽ പിൻ ക്യാമറ, 4,030 എംഎഎച്ച് ബാറ്ററി എന്നിവയാണ് കമ്പനി വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. 10,000 രൂപ വിലയിൽ താഴെ വരുന്ന വിവോ വൈ 1 എസ് ഒരു എൻ‌ട്രി ലെവൽ ഹാൻഡ്‌സെറ്റായി ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇന്ത്യയിൽ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വിവോ വി 20 പ്രോയുടെ വരവ് 'കമിങ് സൂൺ' എന്നും വിവോ സൂചിപ്പിച്ചിരിക്കുന്നു.

വിവോ വൈ 1: ഇന്ത്യയിലെ വില, വിൽപ്പന
 

വിവോ വൈ 1: ഇന്ത്യയിലെ വില, വിൽപ്പന

ഔദ്യോഗിക വെബ്സൈറ്റിൽ വിവോ വൈ 1 എസ് സ്മാർട്ഫോണിൻറെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലർ മഹേഷ് ടെലികോം ഇന്ത്യയിൽ ഈ സ്മാർട്ട്ഫോണിന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 7,990 രൂപയാണ് വില കാണിക്കുന്നത്. അറോറ ബ്ലൂ, ഒലിവ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്. വിവോ വൈ 1 എസ് 4,550 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു ജിയോ ലോക്ക്-ഇൻ ഓഫറുമായി വരുന്നു. 90 ദിവസത്തെ ഷെമറൂ ഒടിടി സബ്സ്ക്രിപ്ഷനും വൺഅസിസ്റ്റ് വഴി വൺ ടൈം സ്ക്രീൻ റീപ്ലേസ്‌മെന്റും ലഭിക്കുന്നു.

വിവോ വൈ 1 എസ്: സവിശേഷതകൾ

വിവോ വൈ 1 എസ്: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 10.5ലാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ നാനോ സിം വരുന്ന വിവോ വൈ 1 എസ് 88.6 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുള്ള 6.22 ഇഞ്ച് എച്ച്ഡി + (720x1,520 പിക്‌സൽ) എൽസിഡി അവതരിപ്പിക്കുന്നു. 2 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 35 എംടി 6765 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. ഇന്റർനാൽ സ്റ്റോറേജ് 32 ജിബി വരുന്ന ഈ ഹാൻഡ്‌സെറ്റിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.

വിവോ വൈ 1 എസ്: ക്യാമറ സവിശേഷതകൾ

വിവോ വൈ 1 എസ്: ക്യാമറ സവിശേഷതകൾ

എഫ് / 2.2 അപ്പേർച്ചർ വരുന്ന 13 മെഗാപിക്സൽ പിൻ ക്യാമറയും എഫ് / 1.8 അപ്പേർച്ചർ വരുന്ന 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും വിവോ വൈ 1 എസിന് വരുന്നു. ഡിസ്‌പ്ലേയുടെ മുകളിലെ ബെസലിൽ വാട്ടർ ഡ്രോപ്പ് രൂപകല്പനയിൽ സെൽഫി ക്യാമറ നൽകിയിരിക്കുന്നു. റിയർ ഫ്ലാഷിനെ സപ്പോർട്ട് ചെയ്യുന്ന ഇതിൽ ബ്യൂട്ടി ആൻഡ് ടൈം-ലാപ്‌സ് പോലെയുള്ള മോഡുകളുണ്ട്.

മീഡിയടെക് ഹീലിയോ പി 35 എംടി 6765 പ്രോസസർ
 

4,030 എംഎഎച്ച് ബാറ്ററിയും, 2.4 ജി വൈ-ഫൈ, ബ്ലൂടൂത്ത് വി 5, മൈക്രോ യുഎസ്ബി പോർട്ട്, ജിപിഎസ്, യുഎസ്ബി ഒടിജി, എഫ്എം റാസിയോ, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. വിവോ വൈ 1 എസിന് 161 ഗ്രാം ഭാരം വരുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, വെർച്വൽ ഗൈറോസ്‌കോപ്പ് എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഫെയ്‌സ് അൺലോക്കിനെ സപ്പോർട്ട് ചെയ്യുന്ന വിവോ വൈ 1 എസിൽ സിസ്റ്റം വൈഡ് ഡാർക്ക് മോഡും വരുന്നു.

Most Read Articles
Best Mobiles in India

English summary
As the latest smartphone offering from the company, Vivo Y1s has been quietly launched in India. The phone is listed on the company website, and Android 10 software, MediaTek Helio P35 SoC, 13-megapixel rear camera, and a 4,030mAh battery are its main specifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X