11,490 രൂപയ്ക്ക് വിവോ വൈ 20 എ സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

|

വിവോ വൈ 20 എ (Vivo Y20A) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ വൈ 20 യുടെ വാട്ടർഡ്-ഡൗൺ വേരിയന്റായാണ് സ്മാർട്ട്‌ഫോൺ ഈ ആഴ്ച ആദ്യം രാജ്യത്ത് അവതരിപ്പിച്ചത്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ച്, ട്രിപ്പിൾ റിയർ ക്യാമറകൾ എന്നിവ വരുന്ന വിവോ വൈ 20 എയിൽ നിന്നും നിങ്ങൾക്ക് ഏറ്റവും പുതിയ സോഫ്റ്റ്വെയർ എക്സ്‌പീരിയൻസ് ചെയ്യുവാൻ കഴിയും. 5,000 എംഎഎച്ച് ബാറ്ററിയും 64 ജിബി ഓൺബോർഡ് സ്റ്റോറേജും വിവോ വൈ 20 എയുടെ മറ്റ് പ്രധാന സവിശേഷതകളാണ്. വിപണിയിൽ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ റിവേഴ്സ് ചാർജിംഗ് സപ്പോർട്ടുമായി വരുന്നു.

വിവോ വൈ 20 എ: വിലയും, ലഭ്യതയും
 

വിവോ വൈ 20 എ: വിലയും, ലഭ്യതയും

വിവോ വൈ 20 എ 3 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റിന് ഇന്ത്യയിൽ 11,490 രൂപയാണ് വില. ഡോൺ വൈറ്റ്, നെബുല ബ്ലൂ നിറങ്ങളിൽ വരുന്ന ഈ സ്മാർട്ട്ഫോൺ വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴി നിങ്ങൾക്ക് വാങ്ങാവുന്നതാണ്. പ്രധാന ഇ-കൊമേഴ്‌സ് വെബ്സൈറ്റുകൾ വഴിയും ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ഇത് ഉടൻ വിൽപ്പനയ്‌ക്കെത്തും. വിവോ വൈ 20 എ വാങ്ങുമ്പോൾ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വിവോ ഇന്ത്യ സ്റ്റോർ നിങ്ങൾക്ക് നൽകും.

വിവോ വൈ 20 എ: സവിശേഷതകൾ

വിവോ വൈ 20 എ: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന വിവോ വൈ 20 എ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.51 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോയിലാണ് ഈ ഫോൺ വരുന്നത്. 3 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 SoC പ്രോസസറായിരിക്കും ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്.

വിവോ വൈ 20 എ: ക്യാമറ സവിശേഷതകൾ

വിവോ വൈ 20 എ: ക്യാമറ സവിശേഷതകൾ

എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിൽ ഫീച്ചർ ചെയ്യുന്നത്. മുൻവശത്ത് ഒരു എഫ് / 1.8 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി നൽകിയിട്ടുണ്ട്.

വിവോ വൈ 20 എ
 

വിവോ വൈ 20 എയ്ക്ക് 64 ജിബി ഓപ്ഷനിൽ മാത്രമായി വിപണിയിൽ വരുന്നു. ഇതിൽ വരുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമായാണ് ഈ ഫോൺ വരുന്നു. 10W ഫാസ്റ്റ് ചാർജിംഗിനെയും റിവേഴ്സ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ ഭാരം 192 ഗ്രാമാണ്.

Most Read Articles
Best Mobiles in India

English summary
In India, the Vivo Y20A is now on sale. As a watered down version of the Vivo Y20, the smartphone was introduced in the country earlier this week. It comes with a monitor notch in waterdrop-style and features triple rear cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X