മീഡിയടെക്ക് ഹെലിയോ ജി 80 SoC പ്രോസസറുമായി വിവോ വൈ 20 ജി ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

വിവോ വൈ 12, വിവോ വൈ 51 എ, വിവോ വൈ 20 എ എന്നിവയുടെ ലോഞ്ചുകളെ തുടർന്ന് വൈ-സീരീസിൽ വരുന്ന കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിവോ വൈ 20 ജി (Vivo Y20G) ഇന്ത്യയിൽ അവതരിപ്പിച്ചു. ട്രിപ്പിൾ റിയർ ക്യാമറകളും മീഡിയടെക് ഹെലിയോ ജി 80 SoC പ്രോസസറുകളുമായാണ് ഈ പുതിയ വിവോ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്. ഈ സ്മാർട്ട്‌ഫോണിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും ഒപ്പം സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുന്നു. വിവോ വൈ 20, വിവോ വൈ 20, വിവോ വൈ 20 എ തുടങ്ങിയ ഡിവൈസുകളിൽ വരുന്നതിനേക്കാൾ ഏതാനും ചെറിയ മാറ്റങ്ങൾ പുതിയ വിവോ വൈ 20 ജിക്ക് ലഭിക്കുന്നു.

വിവോ വൈ 20 ജി ഇന്ത്യയിൽ വില
 

വിവോ വൈ 20 ജി ഇന്ത്യയിൽ വില

ഇന്ത്യയിൽ വിവോ വൈ 20 ജിയുടെ ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയാണ് വില വരുന്നത്. ഒബ്‌സിഡിയൻ ബ്ലാക്ക്, പ്യൂരിസ്റ്റ് ബ്ലൂ തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്ന ഈ ഹാൻഡ്സെറ്റ് ആമസോൺ, ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പേടിഎം, ടാറ്റ ക്ലിക്ക്, കൂടാതെ രാജ്യത്തെ എല്ലാ പ്രധാന ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്നതാണ്. വിവോ വൈ 20, വിവോ വൈ 20 എന്നിവ ഓഗസ്റ്റിൽ ഇന്ത്യയിൽ പുറത്തിറക്കി. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,990 രൂപയും, 3 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11,490 രൂപയും, വിവോ വൈ 20 എയുടെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 11,490 രൂപയുമാണ് വില വരുന്നത്.

വിവോ വൈ 20 ജി: സവിശേഷതകൾ

വിവോ വൈ 20 ജി: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന വിവോ വൈ 20 ജി ആൻഡ്രോയിഡ് 11 ഫൺ‌ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 11 നൊപ്പം പ്രവർത്തിക്കുന്നു. 6.51 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോയിൽ വരുന്നു. ഈ സ്മാർട്ട്ഫോണിന് 6 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 SoC പ്രോസസറാണ് കരുത്തേകുന്നത്. ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന ഇതിൽ എഫ് / 2.2 ലെൻസ് വരുന്ന 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസ് വരുന്ന 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുണ്ട്. മുൻവശത്ത് എഫ് / 1.8 ലെൻസ് വരുന്ന 8 മെഗാപിക്സൽ ക്യാമറ സെൻസർ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നു.

മീഡിയടെക്ക് ഹെലിയോ ജി 80 SoC പ്രോസസർ
 

വിവോ വൈ 20 ജിയിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് വരുന്നത്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ 20 ജിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റിന് വരുന്ന ഭാരം 192 ഗ്രാമാണ്.

Most Read Articles
Best Mobiles in India

English summary
After the recent releases of the Vivo Y12s, Vivo Y51A, and Vivo Y20A, Vivo Y20G was released in India as the company's new model in the Y-series. The new Vivo phone comes with triple rear cameras as well as MediaTek Helio G80 SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X