വിവോ വൈ30ജി സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

|

വിവോ നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കികൊണ്ട് തങ്ങളുടെ പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നുണ്ട്. ഈ നിരയിലേക്ക് പുതിയ വിവോ വൈ30ജി കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മിഡ് റേഞ്ച് സെഗ്‌മെന്റിലേക്കാണ് ഈ പുതിയ വൈ സീരീസ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സവിശേഷതകളുള്ള ഈ ഡിവൈസ് മീഡിയടെക് ഹീലിയോ പി65 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. വാട്ടർ ഡ്രോപ്പ് ഡിസൈൻ അടക്കമുള്ള ആകർഷകമായ ഡിസൈനും ഡിവൈസിന് ഉണ്ട്.

വിവോ വൈ30ജി: വില, ലഭ്യത
 

വിവോ വൈ30ജി: വില, ലഭ്യത

പുതിയ വിവോ വൈ30ജി സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിലാണ് ലോഞ്ച് ചെയ്തത്. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഈ ഡിവൈസിന് സിഎൻ‌വൈ 1,499 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 16,600 രൂപയോളം വരും. വിവോ ചൈനീസ് വെബ്‌സൈറ്റിൽ ഇതിനകം ഡിവൈസിന്റെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഡോൺ വൈറ്റ്, ഒബ്‌സിഡിയൻ ബ്ലാക്ക്, അക്വാ ബ്ലൂ നിറങ്ങളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാണ്. ഇന്ത്യയിൽ ഡിവൈസ് ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ലഭ്യമല്ല.

കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ പോക്കോ എക്സ്3 പ്രോ ഇന്ത്യയിൽ വിപണിയിലെത്തി, വില 18,999 രൂപ മുതൽകൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ പോക്കോ എക്സ്3 പ്രോ ഇന്ത്യയിൽ വിപണിയിലെത്തി, വില 18,999 രൂപ മുതൽ

വിവോ വൈ30ജി: സവിശേഷതകൾ

വിവോ വൈ30ജി: സവിശേഷതകൾ

വിവോ വൈ30 സ്മാർട്ട്ഫോണിന്റെ അപ്‌ഗ്രേഡ് പതിപ്പായിട്ടാണ് പുതിയ വിവോ വൈ30ജി പുറത്തിറക്കിയിരിക്കുന്നത്. വിവോ വൈ30 കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് വിപണിയിൽ എത്തിയത്. മീഡിയടെക് ഹീലിയോ പി35 ചിപ്‌സെറ്റുള്ള ഡിവൈസാണ് ഇത്. പുതിയ ഡിവൈസിൽ എത്തുമ്പോൾ അപ്‌ഗ്രേഡ് എന്ന നിലയിൽ മീഡിയടെക് ഹെലിയോ പി65 പ്രോസസറാണ് നൽകിയിട്ടുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസാണ് ഇത്. 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്.

ഡ്യുവൽ സിം

വിവോ വൈ30ജി ഡ്യുവൽ സിം സപ്പോർട്ടുമായിട്ടാണ് വരുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഒറിജിനോസ് 1.0ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ വിവോ വൈ30ജിയിൽ നൽകിയിട്ടുണ്ട്. ഇതൊരു 4ജി കണക്ടിവിറ്റി മാത്രമുള്ള ഡിവൈസാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി, ഗാലക്‌സി എ42 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുന്നുകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി, ഗാലക്‌സി എ42 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുന്നു

ഡിസ്പ്ലെ
 

6.51 ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് വിവോ വൈ30ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിസ്പ്ലെയിൽ 20: 9 അസ്പാക്ട് റേഷിയോവും 720p റെസല്യൂഷനും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി എഫ് / 1.8 ലെൻസുള്ള 8 എംപി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. ഈ സെൽഫി ക്യാമറ വാട്ടർ ഡ്രോപ്പ് നോച്ചിലാണ് നൽകിയിട്ടുള്ളത്. 13 എംപി പ്രൈമറി സെൻസറും 2എംപി സെൻസറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിന്റെ പിന്നിൽ നൽകിയിട്ടുള്ളത്.

കണക്ടിവിറ്റി

വിവോ വൈ30ജി സ്മാർട്ട്ഫോണിൽ മാഗ്നറ്റോമീറ്റർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ സ്മാർട്ട്‌ഫോണുകളിൽ സാധാരണയായി കാണപ്പെടുന്ന നിരവധി സെൻസറുകൾ എല്ലാം ഉണ്ട്. മികച്ച സുരക്ഷയ്ക്കായി ഒരു വശത്തായി ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ എന്ന നിലയിൽ പുതിയ വിവോ വൈ30ജിയുടെ സവിശേഷതകൾ അത്രയ്ക്ക് മികച്ചതാണ് എന്ന് പറയാനാകില്ല.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 10ഐ പുറത്തിറങ്ങുക മീഡിയടെക് ഹീലിയോ എ20 ചിപ്പ്സെറ്റിന്റെ കരുത്തുമായികൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 10ഐ പുറത്തിറങ്ങുക മീഡിയടെക് ഹീലിയോ എ20 ചിപ്പ്സെറ്റിന്റെ കരുത്തുമായി

Most Read Articles
Best Mobiles in India

English summary
Vivo Y30G smartphone launched. This new device is introduced to the midrange segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X