സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറും, ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ വൈ 31 ഇന്ത്യയിൽ അവതരിപ്പിച്ചു

|

പ്രധാന സവിശേഷതകളുമായി സ്മാർട്ട്ഫോൺ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വൈ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ഫോൺ ചൈനീസ് കമ്പനി വിവോ വൈ 31 (Vivo Y31) ഇന്ത്യയിൽ അവതരിപ്പിച്ചത്. ട്രിപ്പിൾ റിയർ ക്യാമറകളുള്ള പുതിയ വിവോ സ്മാർട്ട്ഫോണിൽ വീഡിയോകൾ റെക്കോർഡ് ചെയ്യുമ്പോൾ അസ്ഥിരമായ ചലനങ്ങൾ ശരിയാക്കാൻ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നു. വിവോ വൈ 31 ൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ച് ഉണ്ട്, കൂടാതെ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് കരുത്തേകുന്നത്. വിവോ വൈ 20 എ, വിവോ വൈ 51 എ, വിവോ വൈ 12, വിവോ വൈ 20 ജി എന്നിവ രാജ്യത്ത് കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് വിവോ വൈ 31 സ്മാർട്ഫോണും അവതരിപ്പിച്ചത്. വിവോ അടുത്തിടെ ചൈനയിൽ സ്നാപ്ഡ്രാഗൺ 480 SoC പ്രോസസറുമായി വരുന്ന വിവോ വൈ 31 5 ജി പുറത്തിറക്കിയിരുന്നു.

വിവോ വൈ 31: ഇന്ത്യയിലെ വിലയും, ലഭ്യതയും
 

വിവോ വൈ 31: ഇന്ത്യയിലെ വിലയും, ലഭ്യതയും

വിവോ വൈ 31 സ്മാർട്ഫോണിൻറെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 16,490 രൂപയാണ് വില വരുന്നത്. ഓഷ്യൻ ബ്ലൂ, റേസിംഗ് ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്ന ഈ സ്മാർട്ട്ഫോൺ ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിലൂടെയും രാജ്യത്തെ എല്ലാ പ്രധാന ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും വാങ്ങാവുന്നതാണ്.

വിവോ വൈ 31: ഓഫറുകൾ

വിവോ വൈ 31: ഓഫറുകൾ

എച്ച്ഡി‌എഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ എന്നിവ വഴി വിവോ വൈ 31 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. കൂടാതെ, ബജാജ് ഫിൻ‌സെർവ്, ഹോം ക്രെഡിറ്റ്, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ടിവി‌എസ് ക്രെഡിറ്റ്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എന്നിവ വഴി സീറോ ഡൗൺ പേയ്‌മെന്റ് സ്കീമുകളും ഉണ്ടാകും.

വിവോ വൈ 31: സവിശേഷതകൾ

വിവോ വൈ 31: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന വിവോ വൈ 31 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.58 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,408 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. 6 ജിബി റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഇതിന് പ്രവർത്തനക്ഷമത നൽകുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് 48 മെഗാപിക്സൽ പ്രൈമറി സെൻസർ എഫ് / 1.79 ലെൻസുള്ളതാണ്. ക്യാമറ സെറ്റപ്പിൽ എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ബോക്കെ സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ടെർഷ്യറി സെൻസറും ഉൾപ്പെടുന്നു. ഇത് ഇഐഎസ്, സൂപ്പർ നൈറ്റ് മോഡ് എന്നിവയെ സപ്പോർട്ട് ചെയ്യുന്നു. മുൻവശത്ത് എഫ് / 2.0 ലെൻസുമായി വരുന്ന 16 മെഗാപിക്സൽ സ്‌നാപ്പർ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസർ
 

വിവോ വൈ 31 ന് 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് വരുന്നത്. 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡ് സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിലുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ നൽകിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിൻറെ ഭാരം 188 ഗ്രാമാണ്.

Most Read Articles
Best Mobiles in India

English summary
The Chinese company unveiled Vivo Y31 as its new smartphone in the Y series in India just days after the phone appeared with main specifications online. The new Vivo phone comes with triple rear cameras and includes electronic image stabilisation (EIS) for video recording to correct erratic movements.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X