സ്നാപ്ഡ്രാഗൺ 480 SoC പ്രോസസറുമായി വിവോ വൈ 31 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

അടുത്തിടെ അവതരിപ്പിച്ച ക്വാൽകോം സ്നാപ്ഡ്രാഗൺ 480 SoC പ്രോസസറുമായി വിവോ വൈ 31 എസ് (Vivo Y31s) സ്മാർട്ഫോൺ ചൈനയിൽ അവതരിപ്പിച്ചു. വശങ്ങളിലായി സ്ലിം ബെസലുകളുള്ളതും എന്നാൽ മുകളിലും താഴെയുമായി താരതമ്യേന കട്ടിയുള്ള ബെസലുകളുമുള്ള ഒരു ബജറ്റ് സ്മാർട്ഫോണാണ് പുതിയ വിവോ വൈ 31 എസ്. വിവോ വൈ 31 എസിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു നോച്ചും ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഇതിൽ വരുന്നു. രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ, മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വന്നിരിക്കുന്നത്. 5 ജി കണക്റ്റിവിറ്റി വരുന്ന സ്നാപ്ഡ്രാഗൺ 4 സീരീസ് പ്രോസസറായ സ്നാപ്ഡ്രാഗൺ 480 SoC ചിപ്‌സെറ്റാണ് കരുത്ത് നൽകുന്നത്.

വിവോ വൈ 31 എസ്: വില
 

വിവോ വൈ 31 എസ്: വില

വിവോ വൈ 31 എസ് 4 ജിബി + 128 ജിബി വേരിയന്റിന് സിഎൻവൈ 1,498 (ഏകദേശം 17,000 രൂപ) വിലയും, 6 ജിബി + 128 ജിബി വേരിയന്റിന് സിഎൻവൈ 1,698 (ഏകദേശം 19,300 രൂപ) വിലയും വരുന്നു. ഗ്രേ, റെഡ്, സിൽവർ നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകും. ഈ സ്മാർട്ട്ഫോൺ നിലവിൽ വിവോ ചൈന വെബ്‌സൈറ്റിൽ റിസർവേഷനായി ലഭ്യമാണ്. ജനുവരി 15 മുതൽ ഷിപ്പിംഗ് ആരംഭിക്കും. നിലവിൽ, വിവോ വൈ 31 എസിൻറെ അന്താരാഷ്ട്ര വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിവോ വൈ 31 എസ്: സവിശേഷതകൾ

വിവോ വൈ 31 എസ്: സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഡ്യുവൽ നാനോ സിം വരുന്ന വിവോ വൈ 31 എസ് ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 10.5ൽ പ്രവർത്തിക്കുന്നു. 6.58 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,408 പിക്‌സൽ) ഡിസ്‌പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റും 90.61 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും ഉൾപ്പെടുന്നു. പുതുതായി പ്രഖ്യാപിച്ച അഡ്രിനോ 619 ജിപിയുമായി വരുന്ന സ്‌നാപ്ഡ്രാഗൺ 480 ഒക്ടാ-കോർ SoC പ്രോസസറാണ് പുതിയ വിവോ ഫോണിന് കരുത്ത് നൽകുന്നത്. 6 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി യുഎഫ്‌എസ് 2.1 സ്റ്റോറേജും ഇതിലുണ്ട്.

വിവോ വൈ 31 എസ്: ക്യാമറ സവിശേഷതകൾ

വിവോ വൈ 31 എസ്: ക്യാമറ സവിശേഷതകൾ

വിവോ വൈ 31 എസിൽ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുന്നു. പുറകിൽ വരുന്ന ക്യാമറ സെറ്റപ്പിൽ ഓട്ടോഫോക്കസ് ഉണ്ട്. സെൽഫികൾ പകർത്തുവാൻ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയും എഫ് / 2.0 അപ്പേർച്ചറും ഉൾക്കൊള്ളുന്നു.

സ്‌നാപ്ഡ്രാഗൺ 480 ഒക്ടാ-കോർ SoC പ്രോസസർ
 

5 ജി, 4 ജി വോൾട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. വിവോ വൈ 31 എസിൽ വരുന്ന സെൻസറുകളിൽ ഗ്രാവിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ഇലക്ട്രോണിക് കോമ്പസ് എന്നിവ ഉൾപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ 31 എസിൽ നൽകിയിരിക്കുന്നത്. 185.5 ഗ്രാം ഭാരമാണ് വിവോ വൈ 31 എസിന്.

Most Read Articles
Best Mobiles in India

English summary
It is a budget-friendly phone that comes on the side with slim bezels, but on the top and bottom with relatively thicker bezels. A selfie camera notch and a dual-rear camera system are available on the Vivo Y31s.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X