വിവോ വൈ33എസ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി, വില 17,990 രൂപ

|

വിവോ വൈ33എസ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒക്ടാകോർ മീഡിയടെക് ഹീലിയോ എസ്ഒസി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 6.58 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, 5,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ സ്റ്റോറേജ് വേരിയന്റിലും രണ്ട് കളർ വേരിയന്റുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. റാം ഫംഗ്ഷനുകൾക്കായി ഫോണിലെ ഇൻബിൽറ്റ് സ്റ്റോറേജ് ഉപയോഗിക്കുന്ന എക്സ്റ്റെൻഡഡ് റാം 2.0 ഫീച്ചറും ഈ ഡിവൈസിൽ ഉണ്ട്.

 

വിവോ വൈ33എസ്: വില, ലഭ്യത

വിവോ വൈ33എസ്: വില, ലഭ്യത

വിവോ വൈ33എസ് സ്മാർട്ട്ഫോണിൽ 8ജിബി റാമും 128ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 17,990 രൂപയാണ് വില. മിഡ് ഡേ ഡ്രീം, മിറർ ബ്ലാക്ക് എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. വരും ദിവസങ്ങളിൽ ഡിവൈസിന്റെ മറ്റ് സ്റ്റോറേജ് വേരിയന്റുകൾ പുറത്തിറങ്ങുമോ എന്ന കാര്യം വ്യക്തമല്ല. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റാക്ലിക്ക്, ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോർ, എല്ലാ പാർട്ട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

വിൽപ്പന

വിവോ വൈ33എസ് സ്മാർട്ട്ഫോൺ പ്രധാന സ്റ്റോറുകൾ വഴി വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ചാൽ 1,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫർ വിവോ നൽകുന്നുണ്ട്. ഓൺലൈൻ ഓഫറുകളായി ഒൻപത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കും. എക്സ്ചേഞ്ച് ഓഫറായി ഉപയോക്താക്കൾക്ക് 1,500 രൂപ കിഴിവും ലഭിക്കും.

വിവോ വൈ33എസ്: സവിശേഷതകൾ
 

വിവോ വൈ33എസ്: സവിശേഷതകൾ

വിവോ വൈ33എസ് സ്മാർട്ട്ഫോണിൽ 6.58 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,408 പിക്സൽ) എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി പ്രത്യേക നോച്ചും നൽകിയിട്ടുണ്ട്. 8 ജിബി റാമും 4 ജിബി എക്സ്റ്റന്റഡ് റാമും ഉള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി80 എസ്ഒസിയാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും.

ക്യാമറകൾ

മൂന്ന് പിൻക്യാമറകളാണ് വിവോ വൈ33എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ്/2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പർച്ചർ ഉള്ള 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും വിവോ നൽകിയിട്ടുണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1ലാണ് പ്രവർത്തിക്കുന്നത്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി വിവോ പുതിയ സ്മാർട്ട്ഫോണിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് v5, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ് എന്നിവയാണ് ഡിവൈസിൽ ഉള്ള സെൻസറുകൾ. ഈ സ്മാർട്ട്ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്കും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

Most Read Articles
Best Mobiles in India

English summary
Vivo Y33s smartphone launched in India. Priced at Rs 17,990, the device comes with 8GB of RAM and 128GB of storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X