ക്വാഡ് റിയർ ക്യാമറ സവിശേഷതയുമായി വിവോ Y50 ലോഞ്ച് ചെയ്തു

|

ഒരു സ്മാർട്ട്‌ഫോൺ കമ്പനി എന്ന നിലയിൽ വിവോയെക്കുറിച്ച് ഏറ്റവും ശ്രദ്ധേയമായത് അതിവേഗം വികസിക്കാനും അതിന്റെ എതിരാളികളുമായി ശക്തമായി മത്സരിക്കാനുമുള്ള കഴിവാണ്. ഇത് ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ ബിസിനസ്സിലെ പ്രധാന ഘടകമാണെങ്കിലും ഓഫറുകൾ കൊണ്ടുവരുവാൻ ഈ ബ്രാൻഡ് ഒരിക്കലും മടി കാണിച്ചിട്ടില്ല. സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് നല്ല സ്മാർട്ഫോണുകൾ കൊണ്ടുവരാൻ ഈ ബ്രാൻഡ് നിരന്തരം പരിശ്രമിക്കുന്ന. 2020 നെ സംബന്ധിച്ചിടത്തോളം ഈ കമ്പനിയിൽ ചില ഫ്രന്റ്ലൈൻ ഗ്രേഡ് പ്രഖ്യാപനങ്ങൾ വെളിപ്പെടുത്തി. അത്തരത്തിലുള്ള ഒരു അത്യുഗ്രൻ സ്മാർട്ഫോണാണ് വിവോ Y50.

വിവോ Y50 സവിശേഷതകൾ
 

വിവോ Y50 സവിശേഷതകൾ

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ വിവോ Y50 ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. കംബോഡിയയിൽ പുറത്തിറങ്ങിയ ഹാൻഡ്‌സെറ്റിന്റെ 8 ജിബി + 128 ജിബി യൂണിറ്റിന്റെ പ്രീ-ബുക്കിങ്ങും ഇപ്പോൾ നടക്കുന്നുണ്ട്. ഏപ്രിൽ 11 വരെ പ്രീ-ബുക്കിങ് നടക്കുമെന്നാണ് വിവോ കംബോഡിയയയുടെ ഫേസ്‌ബുക്ക് പേജിൽ പറയുന്നത്. വിവോ Y50 ഫോണിന് ഏകദേശം 18,950 രൂപയാണ് വില വരുന്നത്.

വിവോ Y50 വില ഇന്ത്യയിൽ

വിവോ Y50 വില ഇന്ത്യയിൽ

സ്റ്റാറി ബ്ലാക്ക്, ഐറിസ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. മറ്റ് വിപണികളിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ മുതൽ ലഭ്യമാവും എന്ന കാര്യം വിവോ ഇതുവരെ അറിയിച്ചിട്ടില്ല. 6.53-ഇഞ്ചുള്ള ഫുൾ HD+ ഡിസ്പ്ലേ ആണ് വിവോ Y50 സ്മാർട്ട്ഫോണിന്റേത്. ഹോൾ-പഞ്ച് ഡിസൈനുള്ള ഹാൻഡ്‌സെറ്റ് 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്‌ഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. റിയർ പാനലിൽ ക്വാഡ് ക്യാമറ സംവിധാനത്തിന് അടുത്തായി ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

Vivo Y91i: വിവോ Y91i അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഹീലിയോ പി 65 SoC, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം

ഹീലിയോ പി 65 SoC, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം

പുതിയ വിവോ Y50 ഫോണിൽ ഏത് പ്രൊസസർ ആണ് നൽകിയിരിക്കുന്നത് എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും സ്മാർട്ട്ഫോണിന് ശക്തി പകരുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 665 SoC ആണ് എന്നാണ് ടിപ്സ്റ്ററായ സുധാൻഷു അംബോർ പറയുന്നത്.13-മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, ഒരു 8-മെഗാപിക്സൽ വൈഡ്-ആംഗിൾ ഷൂട്ടർ, 2-മെഗാപിക്സലിന്റെ പോർട്രൈറ്റ് ഷൂട്ടർ, 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ അടങ്ങുന്നതാണ് ഫോണിന്റെ ക്വാഡ് ക്യാമറ സംവിധാനം. ഈ ഫോൺ ഉപയോഗിച്ച് 1080p വീഡിയോകൾ റെക്കോർഡുചെയ്യുവാൻ കഴിയില്ല.

5000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ്, കണക്റ്റിവിറ്റി ഓപ്ഷനുകൾ
 

5000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ്, കണക്റ്റിവിറ്റി ഓപ്ഷനുകൾ

ഡിസ്‌പ്ലേയിലെ ഹോൾ പഞ്ചിലാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. വലിയ ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്നത് ബജറ്റ് ഫോണുകളിൽ നിർബന്ധിത സവിശേഷതയാണെന്ന് തോന്നുന്നു. അതിനാൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് വിവോ Y50 സ്മാർട്ഫോണിലുള്ളത്. കണക്ടിവിറ്റി ഫീച്ചറുകൾ ഉൾപ്പെടെ ഫോണിനെക്കുറിച്ചുള്ള പല വിവരങ്ങളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. കൂടാതെ, ഉപയോക്താക്കൾക്ക് ഈ ഫോണിൽ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി പോർട്ട് തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നതാണ്.

Most Read Articles
Best Mobiles in India

English summary
Vivo Y50 smartphone on Monday made its debut in Cambodia and the pre-booking for the phone's 8GB + 128GB unit are now live. According to Vivo Cambodia's official Facebook page, the pre-bookings will continue till April 11. The post on Facebook also highlights the key specifications along with the price. However, it is unclear whether the handset will arrive in other markets or not.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X